Tuesday, 7 April 2020

1186. Svaha: The Sixth Finger (Korean,2019)


1186. Svaha: The Sixth Finger (Korean,2019)
          Mystery, Thriller, Fantasy

  "ഏഷ്യൻ മതങ്ങളിലെ നിഗൂഢതയിൽ ചാലിച്ച Svaha: The Sixth Finger."

    1999ൽ ജനിച്ച ഇരട്ട പെണ്ക്കുട്ടികൾ, ഹിന്ദു മതത്തിൽ ഭൂതം, പിശാച്, യക്ഷി, ബുദ്ധമത്തിൽ ബുദ്ധന്റെ അവതാര പിറവി ആയ മൈത്രേയൻ.ഇവരൊക്കെ തമ്മിൽ എന്താണ് ബന്ധം?അതും ഈ അടുത്തു പണിത സിമന്റ് നിര്മിതിയിൽ കണ്ട മൃതദേഹവും ആയി കൂട്ടയിണക്കാൻ തക്ക എന്താണ് ബന്ധം?

 1999 ൽ ഉണ്ടായ ഇരട്ട പെണ്ക്കുട്ടികളിൽ ഒരാൾ ജനിച്ചു വീഴുമ്പോൾ മറ്റെയാളുടെ കാലുകൾ ഭക്ഷിച്ചിരുന്നു.ആ കുട്ടിയെ അവർ പിശാചായി കരുതി. അവർ വളർന്നു വലുതായി.അപശകുനം ആയി കരുതിയ പെണ്ക്കുട്ടി അടയ്ക്കപ്പെട്ട നിലയിൽ ഇരുട്ടു നിറഞ്ഞ മുറിയിലും.   

   ഈ സമയം ആണ് ഒരു മൃതദേഹം സിമന്റ് നിർമിതിയിൽ കാണപ്പെടുന്നത്.പോലീസ് അന്വേഷണത്തിൽ ആണ്.ഇതേ സമയം തന്നെ ഒരു പാസ്റ്റർ, മതങ്ങളിലെ അന്ധവിശ്വാസങ്ങളെ കുറിച്ചു പഠിക്കാൻ ഉള്ള ശ്രമത്തിലാണ്.ആകസ്മികമായി അയാൾ Deer Mount എന്ന കൾട്ടിനെ കുറിച്ചു അറിയുന്നു.അവരുടെ രീതികൾ ബുദ്ധ മതത്തിൽ നിന്നും മാറി ചിന്തിക്കുന്നതും പ്രതീക്ഷിച്ചതിനും അപ്പുറം ദുരൂഹത ഉള്ള ഒന്നായിരുന്നു.

മുകളിൽ പറഞ്ഞത് ഒക്കെ തമ്മിൽ ഉള്ള ബന്ധവും ഈ ദുരൂഹതകളെയും എങ്ങനെ ബന്ധിപ്പിക്കാം?ചിത്രം കാണുക.

   നല്ല സങ്കീർണമായ ഒരു കഥയാണ് ചിത്രത്തിനുള്ളത്.മതങ്ങളിലെ ആചാരങ്ങളിൽ അധിഷ്ഠിതമായ വിശ്വാസങ്ങളെ പിൻപറ്റി അതിന്റെ പലതരം നിർവചനങ്ങളിലൂടെ രൂപാന്തരം പ്രാപിക്കുന്ന ഒരു അവസ്ഥ.അതിലാണ് സിനിമയുടെ ഏറ്റവും താൽപ്പര്യം ഉണ്ടാക്കുന്ന ഘടകം.ഹിന്ദു-ബുദ്ധ മതങ്ങളിലെ ബന്ധം, അതു ഒരു വിശ്വാസത്തിൽ നിന്നും മറ്റൊരു വിശ്വാസത്തിലേക്ക് മാറുമ്പോൾ ഉള്ള കഥ ഒക്കെ താൽപ്പര്യം ഉണ്ടാക്കുന്നുണ്ട്.

   ആൾ ദൈവ വിശ്വാസങ്ങൾക്കും ഉപരി സിനിമ അവസാനത്തോട് അടുക്കുമ്പോൾ മികച്ച ഒരു ഫാന്റസി സിനിമയും ആയി മാറുന്നുണ്ട്.ച
ചെറിയ ട്വിസ്റ്റും ഒക്കെ നൽകി സിനിമ അവസാനിക്കുമ്പോൾ ഇത്തരം ഒരു വിഷയം കണ്ടതിന്റെ സംതൃപ്തി ആണുള്ളത്.പല കാര്യങ്ങളും ഇങ്ങനെ കൂട്ടി യോജിപ്പിച്ചത് ഇഷ്ടമായി. കൊറിയൻ സിനിമ ആരാധകർക്കു നഷ്ടം വരില്ല ഈ ഡാർക് ത്രില്ലർ.

  MH Views Rating 3.5/4

 സിനിമ Netflix ൽ ലഭ്യമാണ്

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിലൂടെ ലഭിക്കും

No comments:

Post a Comment