629.BLUE RUIN(ENGLISH,2013),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Macon Blair, Devin Ratray, Amy Hargreaves.
"Revenge is a dish best served cold"
ശരിക്കും ഈ വാക്കുകള്‍ അര്‍ത്ഥ പൂര്‍ണം ആക്കുന്ന ചിത്രം ആണ് Blue Ruin.ചിത്രത്തിന്റെ ആരംഭത്തില്‍ കാണുന്ന ദ്വയിറ്റ് ഇവാന്‍സ് ഒരു ഭിക്ഷക്കാരന്‍ ആണെന്ന് പോലും തോന്നി പോകും.സ്വന്തം കാര്‍ ആണ് അയാള്‍ താമസിക്കാന്‍ ഉപയോഗിക്കുന്നത്.ഈ ഒരു കഥാപാത്രത്തിന്റെ അല്‍പ്പ സമയം കൊണ്ടുള്ള മാറ്റം ആണ് പിന്നീട് ചിത്രത്തില്‍ കാണുന്നത്.ആദ്യം എന്താണ് അയാള്‍ എന്ന് മനസ്സിലായി വരുമ്പോഴും തീര്‍ത്തും അശക്തന്‍ ആയ ഒരു കഥാപാത്രം ആയി മാത്രമേ ഇവാന്സിനെ കാണുവാന്‍ സാധിക്കൂ.
ഇവാന്സിനു വലിയ ഒരു ലക്‌ഷ്യം ഉണ്ട്.പ്രതികാരം ആണ് അയാളുടെ ലക്‌ഷ്യം.പക്ഷെ അശക്തന്‍ ആയ ഒരാള്‍ക്ക് പ്രതീക്ഷിക്കവുന്നതിലും അപ്പുറം ആണ് അയാളുടെ ലക്‌ഷ്യം.എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നും അണുവിട മാറാന്‍ ഇവാന്‍സ് ഒരുക്കം അല്ലായിരുന്നു താനും.അയാളുടെ ജീവിതം തന്നെ ആ ലക്ഷ്യത്തിനു വേണ്ടി ആണെന്ന് തോന്നി പോകും.
ഇവാന്‍സ് എങ്ങനെ തന്റെ ലക്‌ഷ്യം നേടി എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്.Crowd Funding ഫലവത്തായി ഉപയോഗിച്ച ചിത്രം ആണ് Blue Ruin.ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ അയാളുടെ തീവ്രമായ ലക്ഷ്യത്തിന്റെ വ്യാപ്തി കാണിക്കുന്നു.മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയായി Blue Ruin നെ തോന്നുന്നത് അതിന്റെ അവതരണ രീതി തന്നെയാണ്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് Blue Ruin.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment