Friday, 26 February 2016

625.TRUMBO(ENGLISH,2015)

625.TRUMBO(ENGLISH,2015),|Drama|Biography|,Dir:-Jay Roach,*ing:-Bryan Cranston, Diane Lane, Helen Mirren.

  Breaking  Bad  എന്ന  ജനപ്രിയ  സീരിയലിലൂടെ പ്രശസ്തനായ ബ്രയാന്‍  ക്രാന്‍സ്ട്ടന്‍  മികച്ച  നടനുള്ള  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ചത്  ഈ  ചിത്രത്തിലൂടെ  ആയിരുന്നു.ഒരു  ചിത്രം  എന്നതിലുപരി  കഥ ശരിക്കും ഒരു  ത്രില്ലര്‍  പോലെ  അനുഭവപ്പെട്ടു.കാരണം  അമേരിക്കന്‍  സിനിമയുടെ  ചരിത്രത്തിലെ നാല്‍പ്പതുകളുടെ  അവസാനം  മുതല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി  അമേരിക്കയില്‍  ശക്തി  പ്രാപിച്ച  സമയം  സിനിമക്കരിലും  അതിന്റെ  സ്വാധീനം  ഉണ്ടായി.ഹോളിവുഡ് ഈ  പുതിയ  തരംഗത്തെ  എതിരേറ്റൂ.

  സിനിമലോകത്തിലെ പ്രശസ്തര്‍  പലരും  കമ്യൂണിസ്റ്റ്  അനുഭാവികള്‍   ആയി  മാറിയപ്പോള്‍  എന്നാല്‍  റഷ്യ  എന്ന  രാജ്യത്തോട്  ഉള്ള  ശത്രുത  മനോഭാവം  അവരില്‍  പലരെയും രാജ്യദ്രോഹികള്‍  ആക്കി മുദ്ര  കുത്താന്‍  തുടങ്ങി.അതിനെ തുടര്‍ന്ന്  നടന്ന  സംഭവങ്ങള്‍ ആണ്  ചിത്രത്തിന്  ആധാരം.അവരില്‍  പ്രമുഖന്‍  ആയ ഡാള്‍ട്ടന്‍  ട്രമ്പോയുടെ   അവിശ്വസനീയം  ആയ  ജീവിത  കഥയാണ്  ചിത്രത്തിന്  ആധാരം.

  ഒരു  പക്ഷേ ഈ  ചിത്രം  കൂടുതല്‍  അത്ഭുതപ്പെടുത്തുന്നത് ഈ  സിനിമയില്‍  പരാമര്‍ശ  വിധേയം  ആയ സിനിമകളുടെ ചരിത്രം  ആയിരിക്കാം.Roman Holiday,The Brave One,Spartacus തുടങ്ങിയ  ചിത്രങ്ങളുടെ ചരിത്രം ആദ്യമായി  അറിയുന്ന  പ്രേക്ഷകന്  ഈ  ചിത്രം  തീര്‍ച്ചയായും ഒരു  Informative  Thriller ആയിരിക്കും.കൂടുതല്‍  ഈ ചിത്രത്തെ  കുറിച്ച്  പറയുന്നതിലും നല്ലത്  ചിത്രം  കാണുന്നത്  ആണ്.ഒരു  പക്ഷെ  നിങ്ങളെ  ഈ  ചിത്രം ആ  രീതിയില്‍   അത്ഭുതപ്പെടുത്തും.

More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment