613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan .
"ജില് ജംഗ് ജുക്"-തമിഴിലെ ഡബിള്‍ ബാരല്‍
ആദ്യ വരി കണ്ടു സംശയിക്കണ്ട.ഈ സിനിമ ഡബിള്‍ ബരലിന്റെ കോപ്പി ഒന്നും അല്ല.പകരം ഡബിള്‍ ബാരല്‍ കണ്ട പോലെ തന്നെ ഒരു അനുഭവം ആയിരുന്നു ഈ ചിത്രവും.ഇന്ത്യന്‍ സിനിമയില്‍ വ്യാപകമായി കണ്ടു വരുന്ന സിനിമ അഭിരുചികളുടെ മാറ്റം ഓരോ ഭാഷയിലും വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യം നല്‍കുന്നുണ്ട് എന്നത് സത്യം ആണ്.പഴയ കാലത്ത് ഉള്ളത് പോലെ ക്ലാസിക് ആയ കഥയും കഥാകൃത്തും ഒന്നും അല്ല ഇപ്പോഴത്തെ വ്യത്യസ്ത എന്ന് പറയുന്നത്.പകരം പലപ്പോഴും കേട്ട കഥ തന്നെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുക എന്ന ഉദ്യമം ആണ് സംവിധായകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നായകനായ സിദ്ധാര്‍ത് തന്നെയാണ് നിര്‍മാതാവിന്‍റെ വേഷവും നിര്‍വഹിച്ചിരിക്കുന്നത്.ജില് ജംഗ് ജുക് എന്നത് പഴ The Good,Bad And Ugly എന്നോ The Good,Bad And Weird എന്നോ ഒക്കെ വായിച്ചാലും പ്രശ്നവും ഇല്ല.രണ്ടു വില്ലന്മാര്‍.അവരില്‍ ഒരാള്‍ക്ക് ഒരു സാധനം മറ്റൊരു സ്ഥലത്ത് എത്തിക്കണം.അതിനായി മൂന്നു പേരെ വാടകയ്ക്ക് എടുക്കുന്നു.ക്ലീഷേ കഥ.എന്നാല്‍ അവതരണ രീതി ആണ് വ്യത്യാസം.ടെക്നിക്കല്‍ ആയ സംഭവങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള കഴിവ് കുറവും അതില്‍ ഉള്ള വിജ്ഞാന കുറവും കൊണ്ട് തന്നെ അതിലേക്കു കൂടുതല്‍ കടക്കുന്നില്ല.
എന്നാലും തമിഴ് സിനിമ പഴയ ഗ്രാമങ്ങളില്‍ നിന്നും വിട്ടു പിന്നീട് അന്താരാഷ്ട്ര തലങ്ങളില്‍ വരെ കത്തിക്കയറുന്ന നായക കഥാപാത്രങ്ങള്‍ക്കും എല്ലാം മുകളില്‍ പോയിരിക്കുന്നു.പുതുതായി വന്ന ഒരു കൂട്ടം യുവാക്കള്‍ കൊണ്ട് വന്ന മാറ്റം ആണത്.ഒപ്പം മികച്ച സിനിമകള്‍ വരണം എന്നാഗ്രഹം ഉള്ള നടന്മാരായ ചില നിര്‍മാതാക്കളും.പ്രേക്ഷകന്റെ അഭിരുചി സ്വയം തീരുമാനിച്ചു പടച്ചുവിടുന്ന ഒരേ അച്ചില്‍ ഉള്ള ചിത്രങ്ങള്‍ ആണ് അവരുടെ ഇഷ്ടം എന്നതിന് പകരം കൂടുതല്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ നല്‍കുക എന്നതും ശ്രമകരം ആണ്.അത് പോലെ പരീക്ഷണവും.എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ കോമഡി /ഫ്രോഡ് ചിത്രം എനിക്ക് ഇഷ്ടപ്പെട്ടൂ.ഇനി കാണുന്നവര്‍ക്ക് വേറെ ആയിരിക്കും അഭിപ്രായം.ഇതൊക്കെ ആയിരിക്കും ആ ചിത്രങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയവും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment