615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller.
ഈ വര്ഷം ലോകമെമ്പാടും കാത്തിരുന്ന അമാനുഷിക നായക കഥാപാത്രം ആയിരുന്നു Deadpool.ഇതിനോടൊപ്പം തന്നെ ഒരു പിടി സമാന ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.Deadpool എന്ന കഥാപാത്രം ശരിക്കും അല്‍പ്പം ഭ്രാന്ത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു അമാനുഷിക നായകന്‍ ആണ്.സ്ഥിരമായി നീതിയും ചില തത്വങ്ങളും എല്ലാം കാത്തു സൂക്ഷിക്കുന്ന അമാനുഷിക നായകന്മാരില്‍ നിന്നും ഇയാള്‍ വേറിട്ട് നില്‍ക്കുന്നു.Fourth Wall ന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കഥാപാത്രം ആയാണ് Deadpool പലപ്പോഴും അവതരിപ്പിക്കപ്പെട്ടത്.ഒരു സൂപ്പര്‍ വില്ലന്‍ ആയി തുടക്കം കുറിച്ച Deadpool അയാളുടെ Comic/Adult തമാശകളിലൂടെ ആണ് കഥയില്‍ ഉടന്നീളം അവതരിപ്പിക്കപ്പെടുന്നത്.
മാര്‍വലിന്റെ ഈ നായകന്‍ എന്നാല്‍ സിനിമ ആയപ്പോള്‍ മേല്‍പ്പറഞ്ഞ സ്വഭാവ ഗുണങ്ങള്‍ കൊണ്ട് തന്നെ നല്ല രസകരമായ തമാശ നിറഞ്ഞ ഒരു ബ്ലാക്ക് ഹ്യൂമര്‍ സൂപ്പര്‍ ഹീറോ ചിത്രമായി മാറി.Deadpool ന്‍റെ കഥ വളരെ ചെറുതാണ്.പ്രതികാരം എന്ന വാക്കില്‍ ഒതുക്കാവുന്ന ഒന്ന്.ഒരു പ്രത്യേക അവസരത്തില്‍ തന്‍റെ സ്വന്തമായുള്ള ജീവിതം ഉപേക്ഷിക്കേണ്ടി വന്ന സൂപ്പര്‍ ഹീറോയ്ക്ക് ചില ലക്ഷ്യങ്ങളും ഉണ്ട്.അയാളെ അതിനു സഹായിക്കുന്ന സുഹൃത്തും ഉണ്ട്.പ്രത്യേക കഴിവുകളായി എളുപ്പം ഉണങ്ങുന്ന മുറിവുകളും പിന്നെ ഭ്രാന്തമായ ചിന്തകളും ആണ് ഈ പാത്ര സൃഷ്ടിയില്‍ ഉള്ളത്.
ചിത്രത്തിന്‍റെ Post Credits Deadpool ആരാധകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാണ്.വളരെ ഭ്രാന്തമായ അഭിനിവേശത്തോടെ വില്ലന്മാരെ തല്ലി ഒതുക്കുന്ന സൂപ്പര്‍ ഹീറോ ആയി റയാന്‍ റെയ്നോള്‍ഡ്സ് ആണ് വേഷമിട്ടത്.ഇടയ്ക്കിടെ പശ്ചാത്തലത്തില്‍ ഉള്ള ഹിന്ദി ഗാനങ്ങളും ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ ഒക്കെ രസകരം ആയിരുന്നു.രസകരമായ ഒരു അമാനുഷിക ചിത്രം എന്നത് കൊണ്ട് തന്നെ നല്ല ഒരു Entertainer കൂടി ആണ് ഈ ചിത്രം.ആത്യന്തികമായി സിനിമയുടെ പരമമായ ഉദ്ദേശം അത് തന്നെ ആണെന്ന് കരുതുന്നത് കൊണ്ട് ഈ ചിത്രം അതില്‍ ലോകമെമ്പാടും വിജയിച്ചു എന്ന് തന്നെ പറയാം.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment