609.NO DOUBT(KOREAN,2010),|Crime|mystery|Drama|,Dir:-Soo-young Park,*ing:-In-gi Jeong, Chang-sook Kim, Tae-woo Kim.
സമാധാനപരമായി എല്ലാവരും ജീവിച്ചിരുന്ന ഒരു ചെറിയ ഗ്രാമത്തിലേക്ക് ആ കുടുംബം താമസം മാറ്റി.ഒരു അമ്മയും മകനും മകളും അടങ്ങുന്ന കുടുംബം.എന്നാല്‍ അവര്‍ വന്നതിന്റെ അടുത്ത ആഴ്ച ആ ഗ്രാമത്തില്‍ ഒരു ദുരൂഹ മരണം സംഭവിക്കുന്നു.സ്ഥിരം കൊറിയന്‍ മിസ്റ്ററി/ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ രീതിയില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും ആരംഭിക്കുന്നത്.എന്നാല്‍ ഈ ചിത്രത്തില്‍ അതില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു സംഭവം ഉണ്ട്.സമൂഹം തന്നെ ഒരാളെ കുറ്റക്കാരന്‍ ആയി വിധിക്കുന്നത്.
ഈ അടുത്ത് ഒരു മലയാള ചിത്രത്തില്‍ സമാനമായ Mob Justice അവതരിപ്പിച്ചിരുന്നു.എന്നാല്‍ ഈ ചിത്രം അത്തരത്തില്‍ ഒരു സംഭവം അവതരിപ്പിക്കുന്നില്ല പ്രത്യക്ഷത്തില്‍ എങ്കിലും ഒരു സമൂഹം തന്നെ ഈ ചിത്രത്തില്‍ കുറ്റവാളിയെ തീരുമാനിച്ചിരിക്കുന്നത് കാണാം.അത്തരം ഒരു അവസ്ഥയില്‍ പൊതുവായ ഭയം ഉണ്ടാവുക എന്നതും സ്വാഭാവികം ആണ്.പോലീസ് കേസ് അന്വേഷണം ആരംഭിക്കുന്നു.Pedophile ആയി മുദ്ര കുത്തപ്പെട്ട ഒരാള്‍ ആ ഗ്രാമത്തില്‍ ഉള്ളത് കൊണ്ട് കേസ് അന്വേഷണം അതിനെ ചുറ്റിപ്പറ്റി ആയി.
ഈ സമയത്ത് ആണ് കേസില്‍ നിര്‍ണായകമായ ചില തെളിവുകള്‍ പോലീസിനു ലഭിക്കുന്നത്.ലഭിച്ച തെളിവുകള്‍ അവരെ എങ്ങനെ സഹായിക്കുന്നു?ആരാണ് യഥാര്‍ത്ഥ പ്രതി?മനുഷ്യന് ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും തെറ്റ് സംഭവിക്കാം .ഒരിക്കല്‍ സംഭവിച്ച തെറ്റ് തന്നെ ആവര്‍ത്തിക്കപ്പെടുമോ??കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ചിത്രത്തിന്റെ തീം പലപ്പോഴും അലോസരപ്പെടുത്തുന്നു എങ്കിലും കൊറിയന്‍ മിസ്റ്ററി/ക്രൈം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ആ ഒരു ambience ല്‍ തന്നെ കാണാവുന്ന ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment