Saturday, 20 February 2016

618.REGRESSION(ENGLISH,2015)

618.REGRESSION(ENGLISH,2015),|Mystery|Crime|,Dir:-Alejandro Amenábar,*ing:-Ethan Hawke, David Thewlis, Emma Watson .


   ജോണ് ഗ്രേയെ പോലീസ്  സ്റ്റെഷനിലേക്ക്  വിളിപ്പിക്കുമ്പോള്‍ അയാള്‍  അറിയുന്നില്ല   എന്തിനാണ്  അവിടെ  എത്തിയതെന്ന്.പോലീസ്  ചീഫ്  അയാളുടെ  കയ്യില്‍  ഒരു  പരാതി  കത്ത്  വച്ച്  കൊടുക്കുന്നു.ഒപ്പം ഡിട്ടക്ട്ടീവ്   ബ്രൂസ്  കെന്നെര്‍   അയാളെ  ചോദ്യം  ചെയ്യാന്‍  തുടങ്ങുന്നു.ജോണ്  ഗ്രേയുടെ  മകള്‍  ആഞ്ചല നല്‍കിയ  പരാതിയുടെ  പുറത്തു  ആണ്  അയാളെ  പോലീസ്  സ്റ്റേഷനില്‍  കൊണ്ട്  വരുന്നത്.എന്നാല്‍  ആ പരാതിയില്‍  പറഞ്ഞത്  പോലെ  ഉള്ള  തെറ്റ്   ചെയ്തതായി  ജോണ്  ഓര്‍ക്കുന്നില്ല.ഒരുക്കാലത്ത്  മുഴു  മദ്യപാനി  ആയിരുന്ന  താന്‍  ആ  തെറ്റ്  ചെയ്തിട്ടുണ്ടാകും  എന്ന്  അയാള്‍  വിശ്വസിക്കുന്നു.ഒപ്പം  തന്‍റെ   മകള്‍  കള്ളം  പറയില്ല  എന്ന  വിശ്വാസവും.

   വീട്ടുക്കാരില്‍  നിന്നും  മാറി  ഒരു  പള്ളിയില്‍  ആണ്  ആഞ്ചല അഭയം  കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍  അവളും  നടന്ന  സംഭവങ്ങള്‍  വ്യക്തമായി  ഓര്‍ക്കുന്നില്ല.അപ്പോഴാണ്‌   ബ്രൂസ് ഇതില്‍  ഒരു  മനശാസ്ത്ര  വിദഗ്ദ്ധന്റെ  ആവശ്യകത  മനസ്സിലാക്കുന്നത്.പ്രൊഫസര്‍   കെന്നെത്ത്  രേയ്ന്സിന്റെ  സഹായത്തോടെ  അയാള്‍  ആ  കേസിനെ  സമീപിക്കാന്‍  തുടങ്ങുന്നു.Regression  എന്ന  ഹിപ്നോട്ടിക്   രീതി  ഉപയോഗിച്ച് അവര്‍  ആ കേസിനെ  അഭിമുഖീകരിക്കുന്നു.എന്നാല്‍  ആ കേസ്  കൂടുതല്‍  സങ്കീര്‍ണം  ആവുകയായിരുന്നു.

   കാരണം  കേട്ട്  കേള്‍വി   മാത്രം   ഉള്ള ആചാരങ്ങള്‍  ഒക്കെ  പ്രതി  സ്ഥാനത്  വരുമ്പോള്‍  സത്യവും  മിഥ്യയും  തമ്മില്‍   ഉള്ള  വ്യത്യാസം  അവര്‍ക്ക്  തിരിച്ചറിയാന്‍  സാധിക്കുന്നില്ല.മാത്രമല്ല ഈ കേസ്  അതില്‍  ഉള്‍പ്പെട്ടവരുടെ  ചിന്തകളെയും  സ്വാധീനിച്ചു  തുടങ്ങുന്നു.ഈ  കേസിലെ  രഹസ്യങ്ങള്‍  ചുരുളഴിയുന്നതാണ്  ബാക്കി  കഥ.ഈതന്‍ ഹോക്ക്   ഇപ്പോള്‍  ഇത്തരം  ചെറു  ത്രില്ലറുകളുടെ   ഭാഗം  ആയി  മാറിയെന്നു  തോന്നുന്നു.എമ  വാട്സണ്‍  ആണ്  ഈ  ചിത്രത്തിലെ ആഞ്ചലയെ  അവതരിപ്പിക്കുന്നത്‌.തരക്കേടില്ലാത്ത  ഒരു  മിസ്റ്ററി/ത്രില്ലര്‍  ചിത്രം  ആണ്  Regression.


More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment