542.THE DARK KNIGHT(ENGLISH,2008),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Heath Ledger, Aaron Eckhart .
ക്രിസ്റ്റഫര്‍ നോളന്‍ "The Dark Knight" ആയി ബാട്മാന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രം അവതരിപ്പിച്ചപ്പോള്‍ ഒരു സിനിമ എന്നതിലുപരി വില്ലന്‍ കഥാപാത്രങ്ങളുടെ അവസാന വാക്കായി ലോക സിനിമയില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഉദയം ആയിരുന്നു.ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ ഈ കഥാപാത്രം നായകനായ ബ്രൂസ് വെയ്നെ പോലും തികച്ചും നിഷ്പ്രഭം ആക്കി സ്വന്തമായ ഒരു Identity ഈ ചിത്രത്തിലൂടെ നേടുക ആണുണ്ടായത്.സിനിമ റിലീസിന് മുന്‍പ് ജോക്കര്‍ കഥാപാത്രത്തിന് നല്‍കിയ hype ശരിക്കും സ്ക്രീനിലും ഫലം കണ്ടൂ.എന്നാല്‍ പിന്നീട് ഹീത്ത് ലെഡ്ജര്‍ പുതുതായി തനിക്കു ലഭിച്ച പ്രശസ്തിയുടെ സമ്മര്‍ദം മൂലം കൂടിയ മയക്കു മരുന്ന് ഉപയോഗം മൂലം മരിക്കുകയാണുണ്ടായത്.ഒറ്റ സിനിമയിലൂടെ അനശ്വരന്‍ ആയി തീര്‍ന്നൂ ഹീത്ത് ലെഡ്ജര്‍ അങ്ങനെ.Batman: The Killing Joke , Arkham Asylum: A Serious House on Serious Earth എന്നീ ഗ്രാഫിക്സ് നോവലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഗോതം നഗരത്തിന്‍റെ രക്ഷകന്‍ ആയി ബ്രൂസ് വെയ്ന്‍, ബാട്മാന്‍ എന്ന മുഖമൂടിയില്‍ ജീവിക്കുന്നു.കുറ്റവാളികള്‍ ബാട്മാനെ ഭയപ്പെടുന്നു.ഗോതം നഗരത്തില്‍ പുതുതായി DA ആയി ചുമതലയേറ്റ ഹാര്‍വി ടെന്റ് നല്ല ഒരു മനുഷ്യന്‍ ആയിരുന്നു.ബാട്മാന്‍ എന്ന അജ്ഞാതന്‍ ആയ തന്‍റെ വേഷത്തെക്കാള്‍ നല്ലത് മുഖമൂടി ഇല്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാര്‍വി ആണെന്ന് ബാട്മാനു തോന്നുന്നു.ആ സമയം ആണ് പേടി സ്വപ്നം പോലെ ആ കഥാപാത്രത്തിന്റെ ഭീഷണി ഗോതം നഗരത്തെ ഗ്രസിക്കുന്നത്.ഭ്രാന്തമായ ചിന്തകളിലൂടെ തന്‍റെ നശീകരണ പ്രവര്‍ത്തി എങ്ങും ഉപയോഗിക്കുന്ന ജോക്കര്‍.ജോക്കര്‍ ബാട്മാനില്‍ തന്‍റെ എതിരാളിയെ കണ്ടെത്തുന്നു.ബാട്മാന്‍ ആരാണ് എന്നുള്ളതു പുറത്തു കൊണ്ട് വരാന്‍ ജോക്കര്‍ കൂട്ട് പിടിക്കുന്നത് നഗരത്തിലെ ചെറിയ ക്രിമിനലുകളെയും തന്റെ ഭ്രാന്തന്‍ ചിന്തകളെയും ആണ്.
ഈ ചിത്രം അതോടെ മറ്റൊരു നിലവാരത്തില്‍ എത്തുന്നു.മുഖമൂടി അണിഞ്ഞു നീതി സംരക്ഷകന്‍ ആയ ബാട്മാന്‍,മുഖമൂടി ഇല്ലാതെ നീതിയുടെ കാവലാളായി മാറുന്ന ഹാര്‍വി.അതോടൊപ്പം ലോകം മൊത്തം നശിപ്പിക്കുക എന്ന ഭ്രാന്തന്‍ ചിന്തയുള്ള ജോക്കറും.നീതിയുടെ സംരക്ഷകര്‍ ആണെങ്കിലും അവരില്‍ ഓരോരുത്തരുടെയും ദൗര്‍ബല്യം ജോക്കര്‍ മനസ്സിലാക്കുന്നു.അതായിരുന്നു ജോക്കറിന്റെ വിജയവും.നായക കഥാപാത്രങ്ങള്‍ അപൂര്‍വ്വം ആയി വില്ലന്‍ കഥാപാത്രത്തിന്റെ മുന്നില്‍ തോറ്റ് പോകുന്ന കാഴ്ച.ഒരു പക്ഷെ ഒരിക്കലും തോല്‍ക്കാത്ത കഥാപാത്രം ആയിരുന്നു ജോക്കര്‍."A Clockwork Orange" ല്‍ ഒക്കെ ഉള്ളത് പോലത്തെ പ്രേക്ഷക മനസ്സിന് പരിഭ്രാന്തി ഉണ്ടാക്കുന്ന കഥാപാത്ര സൃഷ്ടി ആയിരുന്നു ജോക്കര്‍.ഹീത്ത് ലെഡ്ജര്‍ അഭിനയിച്ച "The Brothers Grimm" തുടങ്ങിയ ചിത്രങ്ങളുടെ എല്ലാം മറ്റൊരു രീതിയില്‍ ഉള്ള അവതരണം ആയിരുന്നു ജോക്കര്‍.ഈ മൂന്നു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസികമായ യുദ്ധം ആണ് ചിത്രത്തില്‍ ഉടന്നീളം.ഒരു പിടിക്ക് ഈ പോരാട്ടത്തില്‍ ജോക്കര്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു.ലോകത്തിലെ തന്നെ മികച്ച സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ കൂട്ടത്തില്‍ ആണ് The Dark Knight നെ പലരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.മരണാന്തര ബഹുമതിയായി മികച്ച സഹനടന് ഉള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരം ഹീത്ത് ലെഡ്ജറിനെ ഈ ചിത്രത്തിലൂടെ തേടിയെത്തി.Sound Editing നുള്ള ആ വര്‍ഷത്തെ പുരസ്ക്കാരവും 8 നാമനിര്‍ദേശം ലഭിച്ച ഈ ചിത്രത്തിന് ലഭിച്ചു.ഒരു സൂപ്പര്‍ ഹീറോ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിക്കുക എന്നതില്‍ നിന്നും തന്നെ ആ കഥാപാത്രത്തിന്റെ ജനപ്രീതി മനസ്സിലാക്കാം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment