533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha .
ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍ Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ Ditto കുറച്ചും കൂടി ആഴത്തില്‍ ഉള്ള വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Ditto കൈകാര്യം ചെയ്യുന്നത് 1979 ല തുടങ്ങുന്ന കാലഘട്ടം മുതല്‍ ഉള്ള സൂന എന്ന പെണ്‍ക്കുട്ടിയുടെ കഥ മുതല്‍ ആണ്.സൂന കോളേജില്‍ പഠിക്കുന്നു.അവളുടെ ഉറ്റ സുഹൃത്താണ് സുന്‍മി.ഒരു ചെറിയ കുസൃതിയില്‍ സുന്മിയുടെ കാല്‍ ഒടിഞ്ഞു അവള്‍ ആശുപത്രിയില്‍ ആയ ദിവസം സൂനു കോളേജില്‍ ഒരാളെ കാത്തു നില്‍ക്കുകയാണ്.സൈനിക സേവനത്തിനു പോയ ഡോംഗ്-ഹീ എന്ന അവള്‍ക്ക് പ്രണയം തോന്നിയ യുവാവ് അന്നാണ് കോളേജില്‍ തിരിച്ചെത്തുന്നത്.പ്രക്ഷുബ്ധം ആയ കൊറിയന്‍ രാഷ്ട്രീയ സാഹചര്യം ആയിരുന്നു അന്ന് നിലനിന്നിരുന്നത്.ഡോംഗ്-ഹീയുടെ മുന്നില്‍ തനിക്കു വിഭിന്നങ്ങളായ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു അറിയിക്കാന്‍ അവള്‍ HAM റേഡിയോയുടെ ഉപയോക്താവ് ആണെന്ന് ഒരു ചെറിയ നുണ പറയുന്നു.അവിടത്തെ റേഡിയോ ക്ലബ്ബില്‍ നിന്നും ആകസ്മികമായാണ് അവള്‍ക്കത് കിട്ടുന്നത്.അവള്‍ അന്നത് വീട്ടില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിത ആകുന്നു. അന്ന് രാത്രി സൂനുവിനു ഒരു HAM സന്ദേശം എത്തുന്നു.ജി -ഇന്‍ എന്ന യുവാവ് ആയിരുന്നു മറ്റേ അറ്റത്ത്.ഒരേ കോളേജില്‍ ആണ് അവര്‍ പഠിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.പിറ്റേന്ന് കോളേജില്‍ വച്ച് കാണാം എന്ന് പറഞ്ഞു അവര്‍ കോള്‍ അവസാനിപ്പിക്കുന്നു.
എന്നാല്‍ പിറ്റേന്ന് അവര്‍ രണ്ടു പേരും കാത്തു നിന്നു.എന്നാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും സംഭവിച്ചത് അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ആയിരുന്നു.ആ HAM റേഡിയോയിലൂടെ അവരുടെ ബന്ധത്തിന് അവരുടെ ഭാവിയില്‍ പോലും പ്രാമൂഖ്യം ഉള്ള സ്ഥാനം ഉണ്ടായിരുന്നു എന്നവര്‍ മനസ്സിലാക്കുന്നു പിന്നീടുള്ള സംഭവ വികാസങ്ങളിലൂടെ.കാലഘട്ടങ്ങള്‍ തമ്മില്‍ ഉള്ള ആ കണ്ണി ശരിക്കും അവരുടെ ജീവിത കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാക്കി.എന്തായിരുന്നു അത്?ഒരു ചെറിയ ട്വിസ്റ്റ് കൂടി ഉള്‍പ്പെടുത്തി ചിത്രം അവസാനിക്കുമ്പോള്‍ ചിലരൊക്കെ മനസ്സില്‍ അവശേഷിക്കും.Fantasy/Mystery/Romance എന്ന ഒരു വലിയ സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു സിനിമയാണ് Ditto.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment