Thursday, 12 November 2015

534.ANTARCTIC JOURNAL(KOREAN,2005)

534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park

    കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍  ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍ കാണാതെ ആയിരുന്നു.അവര്‍ മരിച്ചതായി കരുതി അവരുടെ സംസ്ക്കര ചടങ്ങുകള്‍ ശരീരം കിട്ടാതെ തന്നെ ചെയ്തിരുന്നു.

  ചിത്രത്തിന്റെ പേരില്‍ നിന്നും Survival ശ്രേണിയില്‍ ഉള്ള ചിത്രം ആണെന്നുള്ള തോന്നല്‍ ഉണ്ടാവുക സാധാരണം.ചിത്രത്തിന്റെ തുടക്കം അത്തരം ഒരു കാഴ്ചപ്പാട് ആണ് പ്രേക്ഷകന് ഉണ്ടാവുക.എന്നാല്‍ ചിത്രം ഒരു പടി കൂടി കടന്നു കൊറിയന്‍ രുചിക്കൂട്ടിലേക്ക് മാറുന്നുണ്ട്.ആ ഒരു ഘട്ടത്തില്‍ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു.ഒരു Adventure ജോണര്‍ പ്രതീക്ഷിക്കുമ്പോള്‍ ഒരു സൈക്കോ ത്രില്ലര്‍ നിലവാരത്തിലേക്ക് ചിത്രം മാറുക ആണ്.ആറു മാസം മുഴുവന്‍ പകലും മറ്റു ആറു മാസം രാത്രിയും ഉള്ള അന്റാര്‍ട്ടിക്കയിലെ POI(Point of Inaccessibility) എന്ന അതിദുര്‍ഘടം ആയ സ്ഥലം ആയിരുന്നു ക്യാപ്റ്റന്‍ ചോയിയുടെ നേതൃത്വത്തില്‍ ഉള്ള ആ ആറംഗ സംഘത്തിന്റെ ലക്‌ഷ്യം.അതും പകലുകള്‍ അവസാനിക്കാറായ സമയത്ത്. ധാരാളം പേര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ട  ആ  സ്ഥലത്തിലേക്കു എത്തി ചേരുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.

  നന്നായി പോയിക്കൊണ്ടിരുന്ന ആ യാത്രയുടെ ഇരുപത്തിയൊന്നാം ദിവസത്തോട് അടുപ്പിച്ചാണ് 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ  വഴിയിലൂടെ പോയ ബ്രിട്ടീഷ് പര്യവേഷ സംഘത്തിന്‍റെ ആണെന്ന് കരുതുന്ന അവ്യക്തമായ എഴുത്തുകള്‍ ,ചിത്രങ്ങള്‍ എന്നിവ ഉള്ള ഡയറി അവര്‍ക്ക് കിട്ടുന്നത്.അന്ന് മുതല്‍ വിചിത്രമായ സംഭവങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നു.അന്നത്തെ ആ സംഘത്തിന്റെതിനോട് സാമ്യത ഉള്ള സംഭവങ്ങള്‍ അവിടെ ഉണ്ടാവുകയാണോ?മനസ്സിന്‍റെബലം കായിക ശേഷിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നേരത്തെ പറഞ്ഞ കൊറിയന്‍ സിനിമയുടെ രുചിയും കൂടി ചേര്‍ന്നപ്പോള്‍ ചിത്രം മികച്ചതായി തോന്നി.ഈ ചിത്രം ബോക്സോഫീസില്‍ ഒരു പരാജയം ആയിരുന്നു.ഒരു പക്ഷെ പ്രതീക്ഷകള്‍ വില്ലന്‍ ആയ ചിത്രം ആയതായിരിക്കും അതിനു കാരണം.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment