531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.
ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്."Survival of the Fittest" പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും "Fittest" ആകുന്നതു നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടം ആണ്.കാരണം ഈ രക്ഷപ്പെടലുകള്‍ തരുന്ന ത്രില്‍ ആകും.
ഇനി ചിത്രത്തിലേക്ക് പേര് ഏതാണ് എന്ന് പറയാത്ത ഒരു മൂന്നാം/നാലാം ലോക രാജ്യത്തേക്ക് എന്‍ജിനീയര്‍ ആയ ജാക്ക് അയാളുടെ കുടുംബവും ആയി പോകുന്നു.സ്ഥിരം കോമഡി റോളുകള്‍ ചെയ്യുന്ന ഓവന്‍ വില്‍സന്റെ വേറിട്ട ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ജാക്ക്. ആ രാജ്യത്തിലെ പുതിയ ഒരു പ്രോജക്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുടെ ആളായാണ് ജാക്ക് പോകുന്നത്.ജാക്കും കുടുംബവും എയര്‍പ്പോര്‍ട്ടില്‍ വച്ച് ഹമ്മണ്ട് എന്ന ബ്രിട്ടീഷുകാരനെ പരിചയപ്പെടുന്നു.നേരത്തെ അവരെ ഹോട്ടലിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ ഡ്രൈവര്‍ വരാത്തത് കൊണ്ട് അവര്‍ അയാളുടെ സഹായത്തോടെ ഹോട്ടലില്‍ എത്തുന്നു.
ആ രാജ്യത്ത് അവര്‍ എത്തിയത് മുതല്‍ എന്തോ ഒരു പന്തികേട് അവര്‍ക്ക് തോന്നിയിരുന്നു.ഇന്റര്‍നെറ്റ്,ഫോണ്‍,പത്രം എന്നിവയൊന്നും കിട്ടുന്നില്ലായിരുന്നു.മൂന്നാം ലോക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണം ആണെന്ന് അവര്‍ കരുതി.എന്നാല്‍ അവിടെ തീര്‍ത്തും അപകടകരമായ ഒരു അന്തരീക്ഷം നില നിന്നിരുന്നു.അത് ജാക്കിനും കുടുംബത്തിനും ഒപ്പം ജാക്കിനെ പോലെ ഉള്ള പലരുടെയും ജീവന് ആപത്തും ആയിരുന്നു.അതില്‍ നിന്നും ജാക്കിനും കുടുംബത്തിനും രക്ഷപ്പെടണമായിരുന്നു.ഒപ്പം ഭാര്യയും രണ്ടു പെണ്‍കുട്ടികളും.അവരുടെ അതിജീവനത്തിന്റെ കഥയാണ് ബാക്കി ചിത്രം.ചിത്രത്തിന്‍റെ അവസാനം ഒരു അതി മാരക മാസ് സീന്‍ ഉണ്ട്.അത് നന്നായി ഇഷ്ടപ്പെട്ടൂ.ഒരു പക്ഷേ ബഹുരാഷ്ട്ര കമ്പനിക വിഭാവനം ചെയ്യുന്ന പ്രോജക്ട്ടുകള്‍ക്ക് എതിരെ ഇടയ്ക്ക് മനുഷ്യര്‍ പ്രതികരിക്കും എന്നതും ഈ ചിത്രം സൂചന നല്‍കുന്നുണ്ട്.തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു No Escape.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment