537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden.
"സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക" എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെ കൊല്ലുന്നു,തിന്നുന്നു.എന്നിങ്ങനെ പോകുന്നു ശരാശരി Hillbilly സിനിമ കഥകള്‍.
ഈ സിനിമയുടെ കഥയും വ്യത്യസ്തം അല്ല.കാരണം ഇവിടെയും അത്തരക്കാര്‍ ആണെന്ന് തോന്നിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ടക്കറും ഡേലും.ഇവര്‍ Hillbilly ആണെന്ന് തോന്നിയത് കോളേജ് വിദ്യാര്‍ഥികള്‍ ആയ ഒരു കൂട്ടം ആളുകള്‍ക്കാണ്.അലിസന്‍,ചാഡ്,ക്ലോയി,ചക്,ജേസന്‍,നവോമി,ടോഡ്,മിച്,മൈക്ക് എന്നിവര്‍ ആയിരുന്നു അവര്‍.ഒരു കാറില്‍ ചുറ്റി കറങ്ങാന്‍ ഇറങ്ങിയ അവര്‍ ഒരു പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനില്‍ വച്ചാണ് ടക്കറെയും ഡേലിനെയും കാണുന്നത്.അവര്‍ രണ്ടു പേരും അവധിക്കാലം ചിലവഴിക്കാന്‍ ആയി ടക്കര്‍ നിര്‍മിച്ച കാടിന് നടുവിലെ വീട്ടിലേക്കു പോവുകയായിരുന്നു.ഡേല്‍ അലിസണിനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടം ആയി.എന്നാല്‍ സ്വതവേ അപകര്‍ഷത ബോധം കൂടുതല്‍ ഉള്ള ഡേല്‍ അവളോട് സംസാരിക്കാന്‍ പേടിച്ചു നില്‍ക്കുന്നു.സുഹൃത്തായ ടക്കര്‍ എന്നാല്‍ ഡേലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.എന്നാല്‍ ഡേല്‍ അവളോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനെ Hillbilly കള്‍ ആയ ടക്കറും ഡേലും അവരെ നോട്ടം ഇട്ടതിന്റെ സൂചന ആണെന്ന് ആ വിദ്യാര്‍ഥികള്‍ കരുതുന്നു.
അന്ന് രാത്രി അത് സംഭവിച്ചു.വിദ്യാര്‍ഥികള്‍ മനസ്സില്‍ കരുതിയതും എന്നാല്‍ പാവങ്ങളായ ടക്കര്‍,ഡേല്‍ എന്നിവര്‍ ഒരിക്കലും കരുതാത്തതും.മരണവും ചോരപ്പുഴയും ധാരാളം ഒഴുകി.എന്നാല്‍ അതില്‍ പലതും കാണുമ്പോള്‍ ചിരിച്ചു ഒരു വഴിക്ക് ആകും.വളരെയധികം രസകരമായ ,Hillbilly കഥ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രത്തോടെ മനസ്സിലായി.കുറച്ചു നേരം ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവാരം ഉള്ള ഒരു ഹൊറര്‍/കോമഡി ചിത്രം ആണ് Tucker and Dale vs Devil.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment