ഒരു സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍ പിന്നീട് ഹോം വീഡിയോ റിലീസിലൂടെ ഈ ചിത്രം ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രങ്ങളില്‍ ഒന്നായി മാറുക ആയിരുന്നു .
ഈ ചിത്രത്തിന്‍റെ കഥയും ഇത്തരത്തില്‍ ഒന്നാണ്.ദുരിത പൂര്‍ണമായ ജീവിതത്തില്‍ നിന്നും ഉള്ള ഉയിര്‍ന്നെഴുന്നെല്‍പ്പ് ആണ് കഥാപാത്രങ്ങള്‍ക്കായി കഥയില്‍ ഒരുക്കിയിരിക്കുന്നത്.ബാങ്കര്‍ ആയ ആന്‍ഡി ടഫ്രീന്‍(ടിം റോബിന്‍സ്) ചെയ്ത കുറ്റം അയാളെ ജയിലില്‍ എത്തിക്കുന്നു.എലിസ് റെഡ്
(മോര്‍ഗന്‍ ഫ്രീമാന്‍ ) എന്ന ജീവപര്യന്തതടവുകാരന്‍ ആദ്യം ആന്‍ഡിയെ കാണുമ്പോള്‍ അയാള്‍ ഒരിക്കലും ജയിലിലെ ജീവിതം മുഴുമിക്കും എന്ന് കരുതുന്നില്ല.എലീസിന്റെയും അവിടെയുള്ള മറ്റുള്ളവരുടെയും വാക്കുകളില്‍ ആണ് ആന്‍ഡിഅവതരിപ്പിക്കപ്പെടുന്നത്.മോര്‍ഗന്‍ ഫ്രീമാന്റെ മാസ്റ്റര്‍പീസ് "കമന്ററി" എന്ന് വിളിക്കാവുന്ന സ്വപ്നതുല്യമായ അവതരണം ഇതില്‍ കാണാം.ബ്രൂക്സ് എന്ന ജയില്‍ ലൈബ്രറി സൂക്ഷിപ്പുക്കാരന്‍,അഴിമതിക്കാരന്‍ ആയ നോര്‍ട്ടന്‍ എന്ന ജയില്‍ വാര്‍ഡന്‍ എന്നിവര്‍ ആന്‍ഡിയും ആയി ബന്ധം ഉണ്ടാകുന്നു അവിടെ വച്ച്.
എന്നാല്‍ ആന്‍ഡി ഒരിക്കലും പ്രേക്ഷകനും ഈ കഥാപാത്രങ്ങളും വിചാരിച്ച രീതിയില്‍ ഉള്ള ആളായിരുന്നില്ല.ആന്‍ഡിയുടെ രഹസ്യം അല്ലായിരുന്നു അത്.അത് അയാളുടെ ചിന്താഗതി ആയിരുന്നു.ആന്‍ഡി ,എലീസിനോട് പറയുന്നുണ്ട് ""Get busy livin' or get busy dyin'." എന്ന്.ആന്‍ഡിയുടെ ആത്മവിശ്വാസം ആ വാക്കുകളില്‍ കാണാം.ശാന്ത സ്വഭാവക്കാരന്‍ ആയ ആന്‍ഡി തന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ പലരെയും സഹായിച്ചിരുന്നു.എന്നാല്‍ ആന്‍ഡി മുന്നില്‍ കണ്ട ഒരു ജീവിതം ഉണ്ട്.ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ നിന്നും ഉള്ള ഒരു ഉയിര്‍ത്തു എഴുന്നേല്‍പ്പ്.പ്രേക്ഷകനും ഒരു പക്ഷേ ആഗ്രഹിച്ച ഒന്ന്.ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന് ഉണ്ടായതും ആ ഒരു വികാരം ആണ്."Feel Good Movie" എന്നൊക്കെ പറയാവുന്ന ചിത്രത്തിന്‍റെ ശക്തി ആണ് മാനസികമായ ആ ഒരു ഉണര്‍വ്.പ്രേക്ഷകനുമായി സംവദിക്കുന്ന മനോഹരമായ ഒരു ചിത്രം.
ജയില്‍ പശ്ചാത്തലം ആയ ചിത്രം,ആക്ഷന്‍ സീനുകള്‍ ഇല്ല,വലിയ താരങ്ങള്‍ ഇല്ല (മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ ശ്രദ്ധേയം ആയവര്‍ ആയിരുന്നു എങ്കിലും).അത് പോലെ ചിത്രത്തിന്‍റെ ദൈര്‍ഘ്യവും കൂടുതല്‍ ആയിരുന്നു.അത് കൊണ്ടൊക്കെ ആകണം അന്ന് റിലീസ് സമയത്ത് പ്രേക്ഷകര്‍ ചിത്രത്തെ ഉപേക്ഷിച്ചത്.എന്നാല്‍ ആന്‍ഡി ഉയിര്‍ത്തു എഴുന്നേറ്റ പോലെ ചിത്രവും ഉയിര്‍ത്തു എഴുന്നേറ്റു.മികച്ച സിനിമകളില്‍ ഒന്നായി മാറാന്‍.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് "The Shawshank Redemption".സ്റ്റീഫന്‍ കിംഗ് എഴുതിയ "Rita Hayworth and Shawshank Redemption" എന്ന ചെറു കഥയെ ആസ്പദം ആക്കിയാണ് The Shawshank Redemption അവതരിപ്പിക്കപ്പെട്ടത്.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment