529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber .
അര്‍ജന്റീനയില്‍ റോഡ് അപകടങ്ങള്‍ കൂടുന്നു.വര്ഷം തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുക വാങ്ങി എടുക്കാന്‍ സഹായിക്കുന്നു.ആദ്യം കേള്‍ക്കുമ്പോള്‍ സഹായം എന്ന തോന്നല്‍ ഉണ്ടാകും എങ്കിലും ഇതിനു പുറകില്‍ ചില കള്ളക്കളികള്‍ ഉണ്ട്.
അപകട സ്ഥലങ്ങളില്‍ ഒരു പ്രാപ്പിടയനെ പോലെ അപകടം നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ആദ്യം എത്തി ചേരുമായിരുന്നു.അയാള്‍ക്ക് അതിനു തന്‍റേതായ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു.ഇന്‍ഷുറന്‍സ് തുക അപകടത്തില്‍പ്പെട്ട ആള്‍ക്ക് ലഭിക്കുമ്പോഴും അതിലും കള്ളക്കളികള്‍ നടന്നിരുന്നു.എന്നാല്‍ ഇതിലും ഭീകരം ആയിരുന്നു സഹായം എന്ന വ്യാജേന അവരെ സമീപിക്കുന്ന ആളുകളുടെ പ്രവൃത്തി.ശരിക്കും ഒരു മാഫിയ പോലെ ഉള്ള പ്രവര്‍ത്തനം ആയിരുന്നു അവര്‍ അവലംബിച്ചിരുന്നത്.അങ്ങനെ ഒരു അപകട സ്ഥലത്ത് വച്ചാണ് സോസ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ലുയാന്‍ എന്ന ഡോക്റ്ററെ പരിചയപ്പെടുനത്.
അവരുടെ ബന്ധം മുറുകെ സോസയുടെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയ സംഭവങ്ങള്‍ ഉണ്ടാകുന്നു.ജീവിതത്തില്‍ ഒരു മാറ്റം വരണം എന്ന ആഗ്രഹത്തില്‍ പ്രവൃത്തിച്ച സോസയുടെ ജീവന്‍ തന്നെ അപകടത്തില്‍ ആകുന്നു.എന്തായിരുന്നു ആ സംഭവം?മാഫിയയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വിദേശ ഭാഷ ചിത്രങ്ങള്‍ക്കായുള്ള നോമിനേഷന്‍ 83 ആം അക്കാദമി പുരസ്ക്കാരങ്ങളില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ഈ ചിത്രത്തിനായിരുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment