Monday, 30 November 2015

544.SYBIL(ENGLISH,1976)

544.SYBIL(ENGLISH,1976),|Biography|Psycho-Thriller|Drama|,Dir:-Daniel Petrie,*ing:-Joanne Woodward, Sally Field, Brad Davis.

  "Multiple Personality Disorder" എന്ന ഇപ്പോള്‍ വ്യാപകമായി "Dissociative identity disorder" എന്ന പേരില്‍ അറിയപ്പെടുന്ന മാനസിക  അവസ്ഥ  തങ്ങളില്‍ അന്തര്‍ലീനമായ ബഹുമുഖ കഥാപാത്രങ്ങളെ  പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം  സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഉള്ള പരിചിതമായതോ അതോ കെട്ടി ചമച്ചതോ ആയ കഥാപാത്രങ്ങള്‍ വഴി സ്വയം രക്ഷ ആയി മാറുന്നു.ഒരു പ്രത്യേക വസ്തു/ആളുകള്‍ എന്നിവയോടുള്ള ഭയം,പ്രതികാര ചിന്ത തുടങ്ങി മനസ്സിന്‍റെ താളം തെറ്റുന്ന ഏതു അവസ്ഥയിലും മനസ്സിന്‍റെ തന്നെ ഒരു self-defence എന്ന രീതിയില്‍ ഇത്തരം അവസ്ഥകളിലേക്ക് ആളുകള്‍ വഴുതി വീഴാറുണ്ട്‌.സാധാരണ ആളുകളില്‍ നിന്നും ദുര്‍ബലമായ ചിന്തകള്‍ ആകും ഇത്തരക്കാര്‍ക്ക് ഉണ്ടാവുക എന്ന് തോന്നുന്നു.ഇത്രയും ഞാന്‍ പറഞ്ഞത്  ആധികാരികം ആണ് എന്ന് കരുതി പറയുന്ന  കാര്യങ്ങള്‍ അല്ല.പകരം ചില വായനകളിലൂടെ ലഭിച്ച ചെറിയ അറിവാണ്.

  ഇത്രയും പറയാന്‍ കാരണം സിബില്‍ എന്ന യുവതിയെക്കുറിച്ചുള്ള സിനിമ കണ്ടപ്പോള്‍ അറിഞ്ഞ ചില കാര്യങ്ങള്‍ ആയിരുന്നു.16 വ്യക്തിത്വങ്ങള്‍  ഉള്ളില്‍ ഉണ്ടായിരുന്നതായാണ് സിബിലിനെ ചികിത്സിച്ച ഡോക്റ്റര്‍. വില്‍ബര്‍ അഭിപ്രായപ്പെട്ടത്.അവര്‍ സിബിലിനെ ചികിത്സിച്ചു തുടങ്ങിയ സമയം മുതല്‍ ഉള്ള വിവരങ്ങള്‍ ഉള്‍പ്പടെ അവളുടെ ജീവിതം Flora Rheta Schreiber എന്ന എഴുത്തുകാരി 1973 ല്‍ പുസ്തകമായി പുറത്തിറക്കി.Sybil Dorsett എന്ന പേര് യഥാര്‍ത്ഥത്തില്‍ Shirley Ardell Mason എന്ന പേരിന്‍റെ മറ്റൊരു രൂപത്തില്‍ ഉള്ള അവതരണം (Pseudonym) ആണ് സിബിലിന്റെ ജീവിതം ടെലിവിഷന്‍ മിനി സീരീസ് ആയി 1976,2007 എന്നീ വര്‍ഷങ്ങളില്‍ ഇറങ്ങിയിരുന്നു.സിബില്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന സ്ക്കൂളില്‍ ആണ് ജോലി ചെയ്യുന്നത്.ഒരു ടീച്ചര്‍ ആകണം എന്ന ആഗ്രഹം ആയിരുന്നു അവള്‍ക്കു.എന്നാല്‍ ഒരു ദിവസം എന്നത്തേയും പോലെ അവളില്‍ നടന്ന ചില ചിന്തകള്‍ അവളെ കൊണ്ട് എത്തിച്ചത് വെള്ളത്തിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന അവളുടെ മറ്റൊരു വ്യക്തിത്വത്തെ ആണ്.പിന്നീട് അപകടകരമായ ഒരു അവസ്ഥ അവളുടെ ജീവന്‍ എടുക്കും എന്ന രീതിയില്‍ എത്തിയപ്പോള്‍ ആണ് ഒരു സംശയത്തിന്റെ പേരില്‍ ഡോക്റ്റര്‍ വില്‍ബര്‍ എന്ന  Psychoanalyst അവളെ ചികിത്സിക്കാന്‍ തുടങ്ങുന്നത്.

  അവളുമായി ഉള്ള സമയങ്ങള്‍ ഡോക്റ്റര്‍ വില്‍ബറിനു അത്ഭുതം ആയി മാറി.ഒപ്പം വൈകാരികമായി ഒരു രോഗിയെ സമീപിക്കണ്ട അവസ്ഥയും.Seventh Day Adventist വിശ്വാസി ആയ സിബിലിന്റെ കുടുംബം ലോകാവസാനത്തെ കുറിച്ചും മറ്റും ഉള്ള ചിന്തകളിലും പ്രാര്‍ഥനകളിലും ആയിരുന്നു.അവരുടെ ചിന്താഗതികള്‍ ഒരു പരിധി വരെ അവളുടെ ചിന്തകള്‍ക്ക് മാറ്റം വരാന്‍ കാരണം ആയിട്ടുണ്ട്‌.എന്നാല്‍ അവളുടെ ജീവിതത്തില്‍ സംഭവിച്ച മോശമായ അനുഭവങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സിബില്‍ കണ്ടെത്തിയത് തന്‍റെ ഓരോ അവസ്ഥയെയും പ്രതിനിധികരിച്ച് അവളെ ആശ്വസിപ്പിക്കാനായി,അവളുടെ പരാജയങ്ങളെ മറച്ചു പിടിക്കുന്ന  ഓരോ കഥാപാത്രങ്ങളെ ഉണ്ടാക്കുക എന്നതായിരുന്നു.ഭയം,വേദന.ഇതായിരുന്നു അവളുടെ ജിവിതത്തില്‍ അവള്‍ക്കു ആകെ അറിയാമായിരുന്ന വികാരങ്ങള്‍.ചിലപ്പോള്‍ കൊച്ചു കുഞ്ഞിനെ പോലെയും ചിലപ്പോള്‍ മനോഹരമായി പിയാനോ വായിക്കുന്ന സിബില്‍ ചിലപ്പോള്‍ അവളുടെ അമ്മയും അമ്മൂമയും അമ്മയും സുഹൃത്തുക്കളും സഹപാഠികളും ഒക്കെ ആയി മാറുമായിരുന്നു.സിബിലിന്റെ അവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തിന്റെ അവസാനം നമ്മള്‍ അറിയുന്നത് ഞെട്ടിപ്പിക്കുന്ന ചില രഹസ്യങ്ങള്‍ ആണ്.സിബില്‍ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്ന് ചിത്രം അവതരിപ്പിക്കുന്നു.ഇത്തരം വിഷയങ്ങള്‍ സിനിമയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യത ഉള്ള ഒരു ചിത്രം ആണ് Sybil.

  പിന്നാമ്പുറം:-സിനിമയിലെ കഥകള്‍ ഒരു സൈക്കോ ത്രില്ലര്‍ പോലെ അവതരിപ്പിച്ചു .ആദ്യം ബെസ്റ്റ് സെല്ലര്‍ ആയ പുസ്തകം ഒക്കെ ഇതിന്റെ ഭാഗം ആയിരുന്നു.എന്നാല്‍ ഈ കഥകള്‍ കെട്ടിച്ചമച്ചത് ആണെന്നും പറഞ്ഞു പിന്നീട് ഈ വിഷയത്തെ കുറിച്ച് പഠിച്ച "Debbie Nathan" ,"Sybil Exposed: The Extraordinary Story Behind the Famous Multiple Personality Case" എന്ന പുസ്തകത്തില്‍ തെളിവുകള്‍ നിരത്തി അവതരിപ്പിച്ചു.കുട്ടികള്‍ ഇല്ലാതെ ഇരുന്ന ഡോക്റ്റര്‍ വില്‍ബര്‍ സിബിലിനെ ചില പ്രത്യേക മരുന്നുകള്‍ നല്‍കി അവളെ അവരുടെ കൂടെ നിര്‍ത്താന്‍ വേണ്ടി നടത്തിയ പദ്ധതി ആയിരുന്നു അത് എന്ന് പോലും ഉള്ള ആരോപണങ്ങള്‍ ഈ സംഭവത്തെ കുറിച്ച് പറയുന്നുണ്ട്.സത്യാവസ്ഥ എന്താണ് എന്നറിയില്ലെങ്കിലും ലോകത്തിലെ തന്നെ Multiple Personality Disorder കേസുകളില്‍ ശ്രദ്ധേയം ആയിരുന്നു സിബിലിന്റെ കേസ്.

More movie suggestions @www.movieholicviews.blogspot.com

Saturday, 28 November 2015

543.TALVAR(HINDI,2015)

543.TALVAR(HINDI,2015),|Crime|Mystery|,Dir:-Meghna Gulzar,*ing:-Irrfan Khan, Konkona Sen Sharma, Neeraj Kabi .

  ആരുഷി തല്‍വാര്‍ കൊലപാതക കേസ്; നോയിഡ ഇരട്ട കൊലപാതകം ആയി മാറുന്നത് ആദ്യം പ്രതി എന്ന് സംശയിച്ച വീട്ടു ജോലിക്കാരന്‍  ഹേമരാജ് കൊല്ലപ്പെട്ട  നിലയില്‍  പിന്നീട്  വീട്ടില്‍  തന്നെ കണ്ടെത്തിയപ്പോള്‍  ആയിരുന്നു.ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പോലും ഈ കൊലപാതകം ചര്‍ച്ചാ വിഷയം ആയതു ഈ സംഭവത്തിന്‌ ലഭിച്ച അമിതമായ മാധ്യമ ശ്രദ്ധ കാരണം ആയിരുന്നു.പെണ്‍ക്കുട്ടികളുടെ ജീവന്‍  വീടുകളില്‍ പോലും സുരക്ഷ ഇല്ല എന്ന  ഒരു ചിന്താഗതി പെട്ടന്ന് തന്നെ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.2008 ല്‍ നടന്ന കൊലപാതകങ്ങള്‍ ഇപ്പോഴും നിഗൂഡം ആയി ഇരിക്കുമ്പോള്‍ അതിലെ Cinematic Elements ഉപയോഗിച്ച് ചിത്രങ്ങളും നിര്‍മിക്കപ്പെട്ടൂ.മനിഷ് ഗുപ്തയുടെ "രഹസ്യ" അതിനു ശേഷം മേഘ്ന ഗുല്‍സാറിന്റെ "തല്‍വാര്‍" എന്നിവ കൈകാര്യം ചെയ്യുന്നത് ഒരേ സംഭവം ആണ്.എന്നാല്‍ രഹസ്യ എന്ന ചിത്രം സംഭവങ്ങളുടെ ആദ്യ ശകലങ്ങള്‍ ഉപയോഗിക്കുകയും സി ബി ഐ ഉദ്യോഗസ്ഥന്‍ ആയി കെ കെ യെ അവതരിപ്പിച്ചു ചിത്രത്തിന് Fictional ആയ ഒരു മുഖം നല്‍കാനും ആണ് ശ്രമിച്ചത്‌.ശരിക്കും cinematic ആയ ഒരു Fictional വിശകലനം.

  എന്നാല്‍ തല്‍വാര്‍ എന്ന ചിത്രം പേരുകള്‍ മാത്രം മാറ്റിയുള്ള ഇത് വരെ ആ കുറ്റകൃത്യത്തില്‍ നടന്ന സംഭവങ്ങളെ വിശദമായി Non-fictional അവതരിപ്പിച്ചിരിക്കുന്നു.Cinematic ആയ സംഭവങ്ങള്‍ ഇല്ല എന്നല്ല.പക്ഷേ കൂടുതലും ചിത്രം ശ്രദ്ധിച്ചിരിക്കുന്നത്‌ ആ കേസില്‍ നടന്ന അന്വേഷണത്തിന്റെ നാള്‍വഴിയിലൂടെ ആണ്.മാധ്യമങ്ങള്‍ ജനഹിതമായി അവതരിപ്പിച്ച വിശകലനങ്ങള്‍,പോലീസിന്റെ കണ്ടെത്തലുകള്‍.പിന്നീട് രണ്ടു സി ബി ഐ ടീമുകളുടെ വ്യത്യസ്തമായ കണ്ടെത്തലുകള്‍.എന്നാല്‍ അതിനും മുകളില്‍ നീതി പീഠം ഒറ്റയ്ക്ക് എടുത്ത തീരുമാനങ്ങള്‍.അതിലെ വിധികള്‍ എന്നിവയിലൂടെ ആണ് ചിത്രം സഞ്ചരിചിരിക്കുന്നത്.ശരിക്കും "Home Work" നടത്തി എടുത്ത ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നു.

  അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അശ്വിന്‍ കുമാറിന്‍റെ ആയി ഇടയ്ക്ക് കാണിക്കുന്ന കുടുംബ ജീവിതം പോലും ചിത്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.അവസാനം ചിത്രത്തില്‍ ഇതിനെ കുറിച്ച് സംവാദം നടത്തുന്ന രണ്ടു "സി ഡി ഐ"  ടീമുകളിലൂടെ ഈ കേസിനെ കുറിച്ചുള്ള വിശകലനം കൂടി അവതരിപ്പിക്കുന്നു.കോടതി വിധിയോട് പലര്‍ക്കും അമര്‍ഷം ഉണ്ടായിരുന്നു എങ്കിലും നീതി ദേവതയുടെ കയ്യിലെ വാള്‍ എന്ന് വേണമെങ്കിലും യഥാര്‍ത്ഥ പ്രതികളുടെ മേല്‍ പതിക്കും എന്ന് വിശ്വസിക്കുന്നു.ഈ അടുത്ത് ഇറങ്ങിയ Realistic ആയ കുറ്റാന്വേഷണ ചിത്രങ്ങളില്‍ ഒന്നാണ്  Talvar.

MOre movie suggestions @www.movieholicviews.blogspot.com

542.THE DARK KNIGHT(ENGLISH,2008)

542.THE DARK KNIGHT(ENGLISH,2008),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Heath Ledger, Aaron Eckhart .


  ക്രിസ്റ്റഫര്‍ നോളന്‍ "The Dark Knight" ആയി ബാട്മാന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രം അവതരിപ്പിച്ചപ്പോള്‍ ഒരു സിനിമ എന്നതിലുപരി വില്ലന്‍ കഥാപാത്രങ്ങളുടെ അവസാന വാക്കായി ലോക സിനിമയില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഉദയം ആയിരുന്നു.ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ ഈ കഥാപാത്രം നായകനായ ബ്രൂസ് വെയ്നെ പോലും തികച്ചും നിഷ്പ്രഭം ആക്കി സ്വന്തമായ ഒരു Identity ഈ ചിത്രത്തിലൂടെ നേടുക ആണുണ്ടായത്.സിനിമ റിലീസിന് മുന്‍പ് ജോക്കര്‍ കഥാപാത്രത്തിന് നല്‍കിയ hype ശരിക്കും സ്ക്രീനിലും ഫലം കണ്ടൂ.എന്നാല്‍ പിന്നീട് ഹീത്ത് ലെഡ്ജര്‍ പുതുതായി തനിക്കു ലഭിച്ച പ്രശസ്തിയുടെ സമ്മര്‍ദം മൂലം കൂടിയ മയക്കു മരുന്ന് ഉപയോഗം മൂലം മരിക്കുകയാണുണ്ടായത്.ഒറ്റ സിനിമയിലൂടെ അനശ്വരന്‍ ആയി തീര്‍ന്നൂ ഹീത്ത് ലെഡ്ജര്‍ അങ്ങനെ.Batman: The Killing Joke , Arkham Asylum: A Serious House on Serious Earth എന്നീ ഗ്രാഫിക്സ് നോവലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   ഗോതം നഗരത്തിന്‍റെ രക്ഷകന്‍ ആയി ബ്രൂസ് വെയ്ന്‍, ബാട്മാന്‍  എന്ന മുഖമൂടിയില്‍ ജീവിക്കുന്നു.കുറ്റവാളികള്‍ ബാട്മാനെ ഭയപ്പെടുന്നു.ഗോതം നഗരത്തില്‍ പുതുതായി DA ആയി ചുമതലയേറ്റ ഹാര്‍വി ടെന്റ് നല്ല ഒരു മനുഷ്യന്‍ ആയിരുന്നു.ബാട്മാന്‍ എന്ന അജ്ഞാതന്‍ ആയ തന്‍റെ വേഷത്തെക്കാള്‍ നല്ലത് മുഖമൂടി ഇല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാര്‍വി ആണെന്ന് ബാട്മാനു തോന്നുന്നു.ആ സമയം ആണ് പേടി സ്വപ്നം പോലെ ആ കഥാപാത്രത്തിന്റെ ഭീഷണി ഗോതം നഗരത്തെ ഗ്രസിക്കുന്നത്‌.ഭ്രാന്തമായ ചിന്തകളിലൂടെ തന്‍റെ നശീകരണ പ്രവര്‍ത്തി എങ്ങും ഉപയോഗിക്കുന്ന ജോക്കര്‍.ജോക്കര്‍ ബാട്മാനില്‍ തന്‍റെ എതിരാളിയെ കണ്ടെത്തുന്നു.ബാട്മാന്‍ ആരാണ് എന്നുള്ളതു പുറത്തു കൊണ്ട് വരാന്‍ ജോക്കര്‍ കൂട്ട് പിടിക്കുന്നത്‌ നഗരത്തിലെ ചെറിയ ക്രിമിനലുകളെയും തന്റെ ഭ്രാന്തന്‍ ചിന്തകളെയും ആണ്.

  ഈ ചിത്രം അതോടെ മറ്റൊരു നിലവാരത്തില്‍ എത്തുന്നു.മുഖമൂടി അണിഞ്ഞു നീതി സംരക്ഷകന്‍ ആയ ബാട്മാന്‍,മുഖമൂടി ഇല്ലാതെ നീതിയുടെ കാവലാളായി മാറുന്ന ഹാര്‍വി.അതോടൊപ്പം ലോകം മൊത്തം നശിപ്പിക്കുക എന്ന ഭ്രാന്തന്‍ ചിന്തയുള്ള ജോക്കറും.നീതിയുടെ സംരക്ഷകര്‍ ആണെങ്കിലും അവരില്‍ ഓരോരുത്തരുടെയും ദൗര്‍ബല്യം ജോക്കര്‍ മനസ്സിലാക്കുന്നു.അതായിരുന്നു ജോക്കറിന്റെ വിജയവും.നായക കഥാപാത്രങ്ങള്‍ അപൂര്‍വ്വം ആയി വില്ലന്‍ കഥാപാത്രത്തിന്റെ  മുന്നില്‍ തോറ്റ് പോകുന്ന കാഴ്ച.ഒരു പക്ഷെ ഒരിക്കലും തോല്‍ക്കാത്ത കഥാപാത്രം ആയിരുന്നു ജോക്കര്‍."A Clockwork Orange" ല്‍ ഒക്കെ ഉള്ളത് പോലത്തെ പ്രേക്ഷക  മനസ്സിന് പരിഭ്രാന്തി ഉണ്ടാക്കുന്ന കഥാപാത്ര സൃഷ്ടി ആയിരുന്നു ജോക്കര്‍.ഹീത്ത് ലെഡ്ജര്‍ അഭിനയിച്ച "The Brothers Grimm" തുടങ്ങിയ ചിത്രങ്ങളുടെ എല്ലാം മറ്റൊരു രീതിയില്‍ ഉള്ള അവതരണം ആയിരുന്നു ജോക്കര്‍.ഈ മൂന്നു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസികമായ യുദ്ധം ആണ് ചിത്രത്തില്‍ ഉടന്നീളം.ഒരു പിടിക്ക് ഈ പോരാട്ടത്തില്‍ ജോക്കര്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു.ലോകത്തിലെ തന്നെ മികച്ച സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ കൂട്ടത്തില്‍ ആണ് The Dark Knight നെ പലരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.മരണാന്തര ബഹുമതിയായി മികച്ച സഹനടന് ഉള്ള ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാരം ഹീത്ത് ലെഡ്ജറിനെ ഈ ചിത്രത്തിലൂടെ തേടിയെത്തി.Sound Editing നുള്ള ആ വര്‍ഷത്തെ പുരസ്ക്കാരവും 8 നാമനിര്‍ദേശം ലഭിച്ച ഈ ചിത്രത്തിന് ലഭിച്ചു.ഒരു സൂപ്പര്‍ ഹീറോ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിക്കുക എന്നതില്‍ നിന്നും തന്നെ ആ കഥാപാത്രത്തിന്റെ ജനപ്രീതി മനസ്സിലാക്കാം.

  More movie suggestions @www.movieholicviews.blogspot.com

Thursday, 26 November 2015

541.THE GODFATHER:PART II(ENGLISH,1974)541

541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall.


   ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നു അക്കാദമി പുരസ്ക്കാരങ്ങള്‍ നേടിയപ്പോള്‍ ആ വര്‍ഷം ലഭിച്ച പതിനൊന്ന് നാമനിര്‍ദേശങ്ങളില്‍ ആറും രണ്ടാം ഭാഗം നേടി.മികച്ച ചിത്രം,സംവിധായകന്‍,സഹനടന്‍(റോബര്‍ട്ട് ഡി നീറോ),തിരക്കഥ,കല സംവിധാനം,സംഗീതം എന്നീ വിഭാഗങ്ങളില്‍ ആണ് ചിത്രം പുരസ്ക്കാരങ്ങള്‍ നേടിയത്.പ്രശസ്തമായ "Remember Vito Andolini" എന്ന സൌണ്ട് ട്രാക്ക് രണ്ടാം ഭാഗത്തില്‍ നിന്നും ഇപ്പോഴും Signature Anthem ആയി നിലനില്‍ക്കുന്നു.

  ഇനി സിനിമയുടെ കഥയിലേക്ക്.ആദ്യ ഭാഗത്തില്‍ ആരംഭിച്ച ഘടനയില്‍ ഉള്ള മാറ്റത്തിന്‍റെ അലയൊഴുക്കില്‍ നിന്നും ശക്തമായ എന്നാല്‍ കലുഷിതം ആയ സംഭവ വികാസങ്ങളിലൂടെ ആണ് ചിത്രം ചലിക്കുന്നത്.അപ്രതീക്ഷിതമായി കുടുംബത്തിന്‍റെ ചുമതല തന്നില്‍ നിക്ഷിപ്തം ആയ മൈക്കില്‍ കുശാഗ്ര ബുദ്ധിമാന്‍ ആയിരുന്നു.എല്ലാം വെട്ടി കീഴ്പ്പെടുത്താന്‍ ഉള്ള ത്വര മൈക്കിളില്‍ ഉണ്ടായിരുന്നു.എന്നാല്‍ മൈക്കിള്‍ ആരെയും വിശ്വസിക്കുന്നില്ല.ഒരു പക്ഷെ കുടുംബാംഗങ്ങളെ പോലും മൈക്കിള്‍ സംശയത്തോടെ ആണ് കണ്ടിരുന്നത്‌.ഈ ഭാഗം അത് കൊണ്ട് തന്നെ വിറ്റോ കോര്‍ലിയോനും മൈക്കിളും തമ്മില്‍ ഉള്ള വ്യത്യാസത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.മൈക്കിളിന്റെ പ്രവര്‍ത്തികളും അതിനു സമാന്തരമായി വിറ്റോ കോര്‍ലിയോന്‍ എങ്ങനെ ഡോണ്‍ കോര്‍ലിയോന്‍ ആയി എന്നും അവതരിപ്പിക്കുന്നു.റോബര്‍ട്ട് ഡി നീറോ അവതരിപ്പിച്ച ആ വേഷം ആദ്യ ഭാഗത്തിലെ മര്‍ലോണ്‍ ബ്രാണ്ടോയും ആയി അസാമാന്യമായ സാദൃശ്യം പുലര്‍ത്തിയിരുന്നു പല രീതിയിലും.

   കലുഷിതമായ സാഹചര്യങ്ങളില്‍ മൈക്കിള്‍ പലപ്പോഴും ഇരയെ കാത്തു നില്‍ക്കുന്ന വേട്ട നായ് ആയി മാറുന്നുണ്ട്.സാധാരണക്കാരന്‍ ആയ ചെറുപ്പക്കാരനില്‍ നിന്നും അതിശക്തനായ ഡോണ്‍ മൈക്കില്‍ ആയി മാറുമ്പോള്‍ അയാള്‍ ധാരാളം ശത്രുക്കളെയും ഉണ്ടാക്കുന്നു.ഭൂതക്കാലം പലപ്പോഴും മൈക്കിളിനെ പുറകില്‍ നിന്നും വേട്ടയാടുന്നുണ്ട്‌.ഒരു ഭാഗത്ത്‌ മാറിയ സാഹചര്യങ്ങള്‍,സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍,രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ എല്ലാം.ആദ്യ ഭാഗത്തില്‍ നിന്നും കുറെയേറെ സങ്കീര്‍ണം ആണ് ഈ ഭാഗത്തിലെ കഥ.അങ്ങനെ നോക്കുമ്പോള്‍ ആദ്യ ഭാഗത്തില്‍ നിന്നും ഒരു പടി കൂടി മുകളില്‍ നില്‍ക്കും രണ്ടാം ഭാഗം എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല.സിനിമയുടെ മൊത്തം മൂഡും പ്രേക്ഷകനില്‍ എത്തി ചേരുമ്പോള്‍ ചിത്രം മറ്റൊരു വിശ്വോത്തര ക്ലാസിക് ആയി മാറുന്നു.

More movie suggestions @www.movieholicviews.blogspot.com

Monday, 23 November 2015

540.BATMAN BEGINS(ENGLISH,2005)

540.BATMAN BEGINS(ENGLISH,2005),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Michael Caine,Liam Neeson.

   സാധാരണ സൂപ്പര്‍ ഹീറോ സിനിമകളില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്റെ "Batman Series" എങ്ങനെയാണ് എന്ന് ആലോചിച്ചാല്‍ ഈ പരമ്പരയില്‍ നോളന്‍ യാഥാസ്ഥിക Super-hero concept ഉപേക്ഷിച്ച് പകരം അമാനുഷിക കഴിവുകള്‍ (നേടിയെടുത്തത് )  ഉണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒക്കെ മാനുഷികമായ ഒരു മുഖം കൂടി നല്‍കി എന്നതാണ്."എന്തും ചെയ്യും സുകുമാരന്‍" എന്ന "സാധാരണ" സൂപ്പര്‍ ഹീറോകളില്‍ നിന്നും ക്രിസ്റ്റ്യന്‍ ബേല്‍ ബ്രൂസ് വെയ്ന്‍ ആയി വന്നപ്പോള്‍ സംഭവിച്ച മുഖ്യമായ മാറ്റം ഇതാണ്.ശരിയും തെറ്റും ഒക്കെ ഒരു സൂപ്പര്‍ ഹീറോയുടെ ജിവിതത്തില്‍ അളന്നു നോക്കുന്ന സന്ദര്‍ഭങ്ങളിലൂടെ ആണ് സിനിമ പലപ്പോഴും സഞ്ചരിക്കുന്നതും.ഡി സി കോമിക്സ് കഥാപാത്രമായ ബാട്മാന്‍ അങ്ങനെ കഥാപാത്രങ്ങളിലൂടെ ക്ലാസിക് ആയി മാറുകയാണ് ചെയ്തത്.നോളന്‍ എന്ന സംവിധായകന്‍റെ കഴിവുകളുടെ മറ്റൊരു ഉദാഹരണം ആയി മാറി ഈ പരമ്പര.മൈക്കിള്‍ ബേ അല്ലെങ്കില്‍ അത് പോലത്തെ മറ്റൊരു സംവിധായകന്‍  സംവിധാനം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ഇടി-വെടി-പുക സിനിമ  ആകുമായിരുന്ന ചിത്രം ആണ് Batman പരമ്പരയും.പറഞ്ഞു വന്നത് സൂപ്പര്‍ ഹീറോ സിനിമയില്‍ നോളന്‍ കൊണ്ട് വന്ന മാറ്റം ആണ്.

  ഇനി കഥയിലേക്ക്.ഗോതം നഗരത്തിന്‍റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍ ആയ തോമസ്‌ വെയ്ന്‍ തന്റെ ബിസിനസ് സാമ്രാജ്യം ആയ വെയ്ന്‍ കോര്‍പ് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി  പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.കുട്ടിക്കാലത്ത് വവ്വാലുകള്‍ പേടി സ്വപ്നം ആയി മാറിയ തോമസിന്റെ മകന്‍ ബ്രൂസ് വെയ്ന്‍ പിന്നീട് തന്റെ മാതാപിതാക്കള്‍ അക്രമിയുടെ വെടിയേറ്റു മരിക്കുന്നത് കാണുന്നു.കൊലയാളിയുടെ വിധി പ്രസ്താവിക്കുന്ന ദിവസം അയാളെ കൊല്ലാന്‍ വേണ്ടി കോടതിയില്‍ എത്തുന്ന ബ്രൂസ് എന്നാല്‍ അത് മറ്റൊരാള്‍ ചെയ്യുന്നത് കാണുന്നു.പിന്നീട് കുട്ടിക്കാലത്തെ സുഹൃത്തായ അപ്പോഴത്തെ അസിസ്റ്റന്റ്റ് DA ആയ റേച്ചല്‍ ബ്രൂസിന്റെ ജീവിതത്തെ വിമര്‍ശിക്കുന്നു.തെറ്റും ശരിയും തിരിച്ചറിയാന്‍ ആയുള്ള യാത്രയും ആയി ബ്രൂസ് വെയ്ന്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   പിന്നീട് ജയിലില്‍ ആയ ബ്രൂസിനെ അവിടെ നിന്നും ഹെന്രി എന്നയാള്‍ രക്ഷപ്പെടുത്തി "League of Shadows" എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആയി കൊണ്ട് പോകുന്നു.ലോകത്തിലെ തന്ത്രപ്രധാനമായ പല നീക്കങ്ങളുടെ പുറകിലും ഉള്ള രഹസ്യ സംഘടന ആയിരുന്നു അത്.എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ബ്രൂസ് അവിടെ നിന്നും പുറത്തു കടക്കുന്നു.തിരിച്ചു ഗോതം നഗരത്തില്‍ എത്തിയ ബ്രൂസ് എന്നാല്‍ മനസ്സില്‍ പുതിയ ചില കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു.ഗോതമിലെ കുറ്റങ്ങള്‍ക്ക് ഒരു അറുതി വരുത്തുക എന്ന തീരുമാനം.ബ്രൂസ് വെയ്ന്‍ അങ്ങനെ ചെറുപ്പക്കാലത്ത് ഏറെ ഭയപ്പെട്ടിരുന്ന വവ്വാലുകളെ തന്‍റെ പുതിയ identity ആക്കി മാറ്റുന്നു.ബ്രൂസിന് സഹായകരമായി കുടുംബ സ്വത്ത് ധാരാളം ഉണ്ടായിരുന്നു.ഒപ്പം പിതാവിനോടുള്ള ഇഷ്ടം കാരണം ബ്രൂസിനെ സ്നേഹിക്കുന്ന കുറച്ചു പേരും.ബ്രൂസ് വെയ്ന്‍ അവിടെ  നിന്നും ബാട്മാന്‍ ആയി മാറുന്നു.ഗോതം നഗരത്തിന്റെ രക്ഷകന്‍.ബ്രൂസിനു ആദ്യ പ്രധാന ജോലി ആയി വന്നത്  നഗരത്തിന്റെ തന്നെ സ്ഥിതിയെ പ്രതികൂലം ആയി ബാധിക്കുന്ന ഒരു വിപത്താണ്.ആ കഥയാണ് Batman Begins ല്‍ അവതരിപ്പിച്ചിരിക്കുന്നത്.Cinematography ക്കുള്ള ഒരു ഓസ്ക്കാര്‍ നോമിനേഷന്‍ ആണ് ആ വര്‍ഷം ഈ ചിത്രത്തിന് ലഭിച്ചത്.


More movie suggestions @www.movieholicviews.blogspot.com

539.THE GODFATHER(ENGLISH,1972)

539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan

   ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ "The Godfather" എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയി മാറിയ ഈ ചിത്രം പിന്നീട് പല ഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ ലോകമെമ്പാടും അനുകരിക്കപ്പെട്ടൂ എന്ന് പറയാം.പൂര്‍ണമായും കോപ്പി അല്ലെങ്കില്‍ പോലും സിനിമയിലെ "ഡോണ്‍" എങ്ങനെ ആയിരിക്കണം എന്നുള്ളത് മാനറിസങ്ങള്‍ മുതല്‍ സസൂക്ഷ്മമായി പല രീതിയില്‍ പുന:അവതരിപ്പിക്കപ്പെട്ടൂ.ആ ചിത്രങ്ങള്‍ക്കൊക്കെ കാലന്തരങ്ങളും ദേശ-ഭാഷാപരമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും മൂല കാരണമായി ഈ ചിത്രം മാറി എന്ന് പറഞ്ഞാല്‍ ഒരിക്കലും അതിശയോക്തി ആകില്ല.കാലത്തെ അതിജീവിച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് "The Godfather".

   കോര്‍ലിയോന്‍ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.വിറ്റോ കോര്‍ലിയോന്‍ എന്ന ഇറ്റാലിയന്‍-അമേരിക്കന്‍ മാഫിയ തലവന്‍റെ മകളായ കോനിയുടെ ആയിരുന്നു വിവാഹം.ആ വിവാഹ ആഘോഷത്തിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം ഡോണ്‍ കോര്‍ലിയോനിന്റെ പ്രവര്‍ത്തനങ്ങള്‍ ,അദ്ദേഹത്തിന്റെ രീതികള്‍ എല്ലാം അവിടെ അവതരിപ്പിക്കപ്പെടുന്നു.മര്‍ലോണ്‍ ബ്രാണ്ടോ അവതരിപ്പിച്ച പതിഞ്ഞ ശബ്ദം ഉള്ള ആ ഡോണ്‍ എന്നാല്‍ തന്‍റെ ജോലിയില്‍ കണിശത പുലര്‍ത്തിയിരുന്നു.ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും എതിരാളിയെ സുഹൃത്തിനെക്കാളും അടുത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന ആ സൂക്ഷ്മത ആയിരുന്നു വിറ്റോയുടെ വിജയവും.രാഷ്ട്രീയക്കാരും പത്രങ്ങളും നിയമജ്ഞരും എല്ലാം കൈ പിടിയില്‍ ആക്കിയ ഒരു സിവിലിയന്‍ ഭരണാധികാരി എന്ന് പറയാം വിറ്റോയെ.മക്കളായ സണ്ണി,ഫ്രെഡോ,മൈക്കില്‍ എന്നിവര്‍ കൂടാതെ വളര്‍ത്തു മകനായ ടോം എന്നിവരായിരുന്നു വിറ്റോയുടെ സാമ്രാജ്യത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്നവര്‍.വിശ്വസ്തര്‍ ആയ അനുചരന്മാര്‍ വേറെ.കഥാപാത്രങ്ങള്‍ ധാരാളം ഉണ്ട് ചിത്രത്തില്‍.ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെയും അത് ഉള്‍പ്പെടുന്ന സാമ്രാജ്യത്തിന്റെയും ഫിക്ഷണല്‍  ചരിത്രം ആകുന്നു ഈ ചിത്രം.

   ടട്ടാലിയ കുടുംബത്തിന്‍റെ പിന്തുണയുള്ള സോലോസോ എന്നയാള്‍ പുതിയൊരു കച്ചവടവും ആയി വിറ്റോ കാര്‍ലിയോനിനെ സമീപിക്കുന്നു.മയക്കുമരുന്ന് ആയിരുന്നു ആ പുതിയ കച്ചവടം.എന്നാല്‍ വിറ്റോ ആ കച്ചവടത്തിന്‍റെ കാര്യത്തില്‍ അപ്രതീക്ഷിതമായ ഒരു തീരുമാനം ആണ് എടുക്കുന്നത്.ആ തീരുമാനം കോര്‍ലിയോന്‍ കുടുംബത്തിന്റെ മൊത്തത്തില്‍ ഉള്ള ഘടന മാറ്റുന്നു.ആ മാറ്റം ഒരു പ്രക്രിയ ആയിരുന്നു.ഒരു Chain Reaction പോലെയുള്ള പ്രക്രിയ. സിനിമയുടെ കഥ ചുരുക്കത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.എന്നാല്‍ ഒരു കഥയ്ക്ക്‌ അപ്പുറം ഒരു ചലച്ചിത്രം എന്ന രീതിയില്‍ സ്ക്രീനില്‍ കാണുന്ന പൂര്‍ണത ആയി ചിത്രം മാറുന്നു.7 ഓസ്ക്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ഈ ചിത്രം പിന്നീട് ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ മികച്ച നടന്‍ (മാര്‍ലോണ്‍ ബ്രാണ്ടോ ),മികച്ച ചിത്രം,മികച്ച തിരക്കഥ (കപ്പോള,പുസോ ) എന്നീ വിഭാഗത്തില്‍ ചിത്രം നേട്ടങ്ങള്‍ കൊയ്തിരുന്നു.ഒരു കാലം വരെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതിയും "The Godfather" നു ഉണ്ടായിരുന്നു.

  ഡയലോഗുകള്‍ കാലത്തെ അതിജീവിക്കുകയും സിനിമ വിദ്യാര്‍ഥികള്‍ക്ക് ഒരു ഹാന്‍ഡ്‌ ബുക്ക് ആയി മാറുകയും ചെയ്തു ഈ ചിത്രം.ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചിത്രം ആണ് The Godfather എന്ന് പറഞ്ഞാലും അധികം ആകില്ല.സ്ക്രീനിലെ മികച്ച ക്ലാസിക് ആണ് ഈ കപ്പോള ചിത്രം.ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളെ "The Godfather"നു മുന്‍പും പിന്‍പും എന്ന് അത് കൊണ്ട് തന്നെ പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com


Sunday, 22 November 2015

538.THE SHAWSHANK REDEMPTION(ENGLISH,1994)

538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton.

ഒരു   സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍ പിന്നീട് ഹോം വീഡിയോ റിലീസിലൂടെ ഈ ചിത്രം ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രങ്ങളില്‍ ഒന്നായി   മാറുക ആയിരുന്നു .

  ഈ ചിത്രത്തിന്‍റെ കഥയും ഇത്തരത്തില്‍ ഒന്നാണ്.ദുരിത പൂര്‍ണമായ ജീവിതത്തില്‍ നിന്നും ഉള്ള ഉയിര്‍ന്നെഴുന്നെല്‍പ്പ് ആണ് കഥാപാത്രങ്ങള്‍ക്കായി കഥയില്‍ ഒരുക്കിയിരിക്കുന്നത്.ബാങ്കര്‍ ആയ ആന്‍ഡി ടഫ്രീന്‍(ടിം റോബിന്‍സ്)  ചെയ്ത കുറ്റം അയാളെ ജയിലില്‍ എത്തിക്കുന്നു.എലിസ് റെഡ്
(മോര്‍ഗന്‍ ഫ്രീമാന്‍ ) എന്ന ജീവപര്യന്തതടവുകാരന്‍ ആദ്യം ആന്‍ഡിയെ കാണുമ്പോള്‍ അയാള്‍ ഒരിക്കലും ജയിലിലെ ജീവിതം മുഴുമിക്കും എന്ന് കരുതുന്നില്ല.എലീസിന്റെയും അവിടെയുള്ള മറ്റുള്ളവരുടെയും  വാക്കുകളില്‍ ആണ് ആന്‍ഡിഅവതരിപ്പിക്കപ്പെടുന്നത്.മോര്‍ഗന്‍ ഫ്രീമാന്റെ മാസ്റ്റര്‍പീസ് "കമന്ററി" എന്ന് വിളിക്കാവുന്ന സ്വപ്നതുല്യമായ അവതരണം ഇതില്‍ കാണാം.ബ്രൂക്സ് എന്ന ജയില്‍ ലൈബ്രറി സൂക്ഷിപ്പുക്കാരന്‍,അഴിമതിക്കാരന്‍ ആയ നോര്‍ട്ടന്‍ എന്ന ജയില്‍ വാര്‍ഡന്‍ എന്നിവര്‍ ആന്‍ഡിയും ആയി ബന്ധം ഉണ്ടാകുന്നു അവിടെ വച്ച്.

  എന്നാല്‍ ആന്‍ഡി ഒരിക്കലും പ്രേക്ഷകനും ഈ കഥാപാത്രങ്ങളും വിചാരിച്ച രീതിയില്‍ ഉള്ള ആളായിരുന്നില്ല.ആന്‍ഡിയുടെ രഹസ്യം അല്ലായിരുന്നു അത്.അത് അയാളുടെ ചിന്താഗതി ആയിരുന്നു.ആന്‍ഡി ,എലീസിനോട് പറയുന്നുണ്ട് ""Get busy livin' or get busy dyin'." എന്ന്.ആന്‍ഡിയുടെ ആത്മവിശ്വാസം ആ വാക്കുകളില്‍ കാണാം.ശാന്ത സ്വഭാവക്കാരന്‍ ആയ ആന്‍ഡി തന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ പലരെയും സഹായിച്ചിരുന്നു.എന്നാല്‍ ആന്‍ഡി മുന്നില്‍ കണ്ട ഒരു ജീവിതം ഉണ്ട്.ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ നിന്നും ഉള്ള ഒരു ഉയിര്‍ത്തു എഴുന്നേല്‍പ്പ്.പ്രേക്ഷകനും ഒരു പക്ഷേ ആഗ്രഹിച്ച ഒന്ന്.ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന് ഉണ്ടായതും ആ ഒരു വികാരം ആണ്."Feel Good Movie" എന്നൊക്കെ പറയാവുന്ന ചിത്രത്തിന്‍റെ ശക്തി ആണ് മാനസികമായ ആ ഒരു ഉണര്‍വ്.പ്രേക്ഷകനുമായി സംവദിക്കുന്ന മനോഹരമായ ഒരു ചിത്രം.

ജയില്‍ പശ്ചാത്തലം ആയ ചിത്രം,ആക്ഷന്‍ സീനുകള്‍ ഇല്ല,വലിയ താരങ്ങള്‍ ഇല്ല (മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ ശ്രദ്ധേയം ആയവര്‍ ആയിരുന്നു എങ്കിലും).അത് പോലെ ചിത്രത്തിന്‍റെ ദൈര്‍ഘ്യവും കൂടുതല്‍ ആയിരുന്നു.അത് കൊണ്ടൊക്കെ ആകണം അന്ന് റിലീസ് സമയത്ത് പ്രേക്ഷകര്‍ ചിത്രത്തെ ഉപേക്ഷിച്ചത്.എന്നാല്‍ ആന്‍ഡി ഉയിര്‍ത്തു എഴുന്നേറ്റ പോലെ ചിത്രവും ഉയിര്‍ത്തു എഴുന്നേറ്റു.മികച്ച സിനിമകളില്‍ ഒന്നായി മാറാന്‍.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് "The Shawshank Redemption".സ്റ്റീഫന്‍ കിംഗ് എഴുതിയ "Rita Hayworth and Shawshank Redemption" എന്ന ചെറു കഥയെ ആസ്പദം ആക്കിയാണ് The Shawshank Redemption അവതരിപ്പിക്കപ്പെട്ടത്.

More movie suggestions @www.movieholicviews.blogspot.com


Thursday, 19 November 2015

537.TUCKER AND DALE vs EVIL(ENGLISH,2010)

537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden.

    "സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക" എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെ കൊല്ലുന്നു,തിന്നുന്നു.എന്നിങ്ങനെ പോകുന്നു ശരാശരി Hillbilly സിനിമ കഥകള്‍.

  ഈ സിനിമയുടെ കഥയും വ്യത്യസ്തം അല്ല.കാരണം ഇവിടെയും അത്തരക്കാര്‍ ആണെന്ന് തോന്നിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ടക്കറും ഡേലും.ഇവര്‍ Hillbilly ആണെന്ന് തോന്നിയത് കോളേജ് വിദ്യാര്‍ഥികള്‍ ആയ ഒരു കൂട്ടം ആളുകള്‍ക്കാണ്.അലിസന്‍,ചാഡ്‌,ക്ലോയി,ചക്,ജേസന്‍,നവോമി,ടോഡ്‌,മിച്,മൈക്ക് എന്നിവര്‍ ആയിരുന്നു അവര്‍.ഒരു കാറില്‍ ചുറ്റി കറങ്ങാന്‍ ഇറങ്ങിയ അവര്‍ ഒരു പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനില്‍ വച്ചാണ് ടക്കറെയും ഡേലിനെയും കാണുന്നത്.അവര്‍ രണ്ടു പേരും അവധിക്കാലം ചിലവഴിക്കാന്‍ ആയി ടക്കര്‍ നിര്‍മിച്ച കാടിന് നടുവിലെ വീട്ടിലേക്കു പോവുകയായിരുന്നു.ഡേല്‍ അലിസണിനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടം ആയി.എന്നാല്‍ സ്വതവേ  അപകര്‍ഷത ബോധം കൂടുതല്‍ ഉള്ള ഡേല്‍ അവളോട്‌ സംസാരിക്കാന്‍ പേടിച്ചു നില്‍ക്കുന്നു.സുഹൃത്തായ ടക്കര്‍ എന്നാല്‍ ഡേലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.എന്നാല്‍ ഡേല്‍ അവളോട്‌ സംസാരിക്കാന്‍ ശ്രമിക്കുന്നതിനെ Hillbilly കള്‍ ആയ ടക്കറും ഡേലും  അവരെ നോട്ടം ഇട്ടതിന്റെ സൂചന ആണെന്ന് ആ വിദ്യാര്‍ഥികള്‍ കരുതുന്നു.

  അന്ന് രാത്രി അത് സംഭവിച്ചു.വിദ്യാര്‍ഥികള്‍ മനസ്സില്‍ കരുതിയതും എന്നാല്‍ പാവങ്ങളായ ടക്കര്‍,ഡേല്‍ എന്നിവര്‍ ഒരിക്കലും കരുതാത്തതും.മരണവും ചോരപ്പുഴയും ധാരാളം ഒഴുകി.എന്നാല്‍ അതില്‍ പലതും കാണുമ്പോള്‍ ചിരിച്ചു ഒരു വഴിക്ക് ആകും.വളരെയധികം രസകരമായ ,Hillbilly കഥ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രത്തോടെ മനസ്സിലായി.കുറച്ചു നേരം ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവാരം ഉള്ള ഒരു ഹൊറര്‍/കോമഡി ചിത്രം ആണ് Tucker and Dale vs Devil.

More movie suggestions @www.movieholicviews.blogspot.com

Thursday, 12 November 2015

536.WHITE OF THE EYE(ENGLISH,1987)

536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg.

   1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു.

   ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെ കണ്ടു മുട്ടേണ്ടി വരുന്നു.പോള്‍ ഭാര്യയും മകളും ആയി സന്തോഷമായി ജീവിക്കുകയാണ്.പോള്‍ സംഗീത സംവിധാനങ്ങള്‍  വീടുകളില്‍ ഘടിപ്പിച്ചു കൊടുക്കുന്ന ജോലിയില്‍ പ്രാവീണ്യം നേടിയ ആളാണ്‌.പോളിന്‍റെ സഹായം ആവശ്യം ഉള്ളവര്‍ കൂടുതലും പണക്കാരായ ആളുകളാണ്.പോളിന്‍റെ വണ്ടിയുടെ ടയര്‍ അടയാളങ്ങള്‍ അരിസോണയിലെ അധികം വണ്ടികള്‍ക്ക് ഇല്ലാതെ ഇരുന്നതും പോള്‍ ആ പ്രദേശങ്ങളില്‍ ഒക്കെ സാന്നിധ്യം ആയിരുന്നതും ആണ് പോലീസിനെ പോളിന്‍റെ അടുക്കല്‍ എത്തിക്കുന്നത്.

  എന്നാല്‍ കൊലപാതകം നടന്ന ദിവസങ്ങളില്‍ പോള്‍ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നു എന്നതിനൊക്കെ വ്യക്തമായ തെളിവുകള്‍  അയാളുടെ കയ്യില്‍ ഉണ്ടായിരുന്നു.ചിലതൊക്കെ വിവാദം ആയ സ്ഥലങ്ങളും ആയിരുന്നു.പോലീസ് കേസ് അന്വേഷണവും ആയി മുന്നോട്ടു പോയി.ആരാണ് കൊലപാതകി?പോളിന് ഈ കൊലപാതകങ്ങളില്‍ പങ്കു എന്താണ്?80 കളിലെ ജീവിത രീതികള്‍ ആണ് സിനിമയുടെ കഥയ്ക്ക്‌ ആധാരം.പോളിന്‍റെ ജീവിത കഥയും പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്നുണ്ട്.ഒരു സൈക്കോ ത്രില്ലര്‍ എന്ന രീതിയില്‍ സമീപിക്കാവുന്ന മറ്റൊരു ചിത്രം ആണ് White of the Eye.കണ്മുന്നില്‍ ഉള്ള കഥയില്‍ നിന്നും അത്തരത്തില്‍ ഒരു മാറ്റം കഥാപാത്രങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

535.R-POINT(KOREAN,2004)

535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh .

 
  പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതകള്‍ ഉള്ള ചിത്രം ആണ്.

  ഇനി R -Point ന്റെ കഥയെ കുറിച്ച്.1972 ല്‍ വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു ശേഷം വീടുകളിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയിരുന്ന പട്ടാളക്കാരില്‍ ചിലരെ സൈന്യം മറ്റൊരു ദൌത്യം ഏല്‍പ്പിക്കുന്നു.ആറു മാസം മുന്‍പ് R-Point എന്ന തന്ത്രപ്രധാനം ആയ സ്ഥലത്ത് വച്ച് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടു എന്നും വിശ്വസിക്കുന്ന സൈനികരുടെ അടുക്കല്‍ നിന്നും റേഡിയോ സന്ദേശങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു എത്തുന്നു.അവരെ കണ്ടെത്തുക ആണ് പുതിയ സംഘത്തിന്റെ ദൌത്യം.വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത ചോയി ആണ് അവരെ നയിക്കുന്നത്.തിരികെ അവരെ വീട്ടിലേക്കു ഫ്ലൈറ്റില്‍ വീട്ടില്‍ കൊണ്ട് പോകും എന്ന ഉറപ്പും സൈനിക ഉദ്യോഗസ്ഥര്‍ ആ ടീമില്‍ ഉള്ള സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്.

  R-Point ല എത്തിച്ചേര്‍ന്ന അവരെ കാത്തിരുന്നത് അപകടകരമായ സാഹചര്യങ്ങള്‍ ആയിരുന്നു.മരണത്തിന്റെ ഗന്ധം  അന്തരീക്ഷത്തില്‍ അവര്‍ക്ക് അനുഭവീക്കാന് സാധിക്കുമായിരുന്നു.സൈനികര്‍ ആയിരുന്നിട്ടു കൂടി അവിടെ നടക്കുന്ന വിചിത്ര സംഭവങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു.ഈ സംഭവങ്ങള്‍ക്ക് ഒക്കെ ചിത്രത്തില്‍ ചിത്രീകരിച്ചതില്‍ നിന്നും വ്യത്യസ്തം ആയി മറ്റൊരു വശം കൂടി കാണാന്‍ സാധിക്കും എന്ന് കരുതുന്നു.അത്തരത്തില്‍ നോക്കിയാല്‍ നല്ലൊരു സൈക്കോ ത്രില്ലര്‍ ആയി ചിത്രം മാറും.

More movie suggestions @www.movieholicviews.blogspot.com

534.ANTARCTIC JOURNAL(KOREAN,2005)

534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park

    കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍  ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍ കാണാതെ ആയിരുന്നു.അവര്‍ മരിച്ചതായി കരുതി അവരുടെ സംസ്ക്കര ചടങ്ങുകള്‍ ശരീരം കിട്ടാതെ തന്നെ ചെയ്തിരുന്നു.

  ചിത്രത്തിന്റെ പേരില്‍ നിന്നും Survival ശ്രേണിയില്‍ ഉള്ള ചിത്രം ആണെന്നുള്ള തോന്നല്‍ ഉണ്ടാവുക സാധാരണം.ചിത്രത്തിന്റെ തുടക്കം അത്തരം ഒരു കാഴ്ചപ്പാട് ആണ് പ്രേക്ഷകന് ഉണ്ടാവുക.എന്നാല്‍ ചിത്രം ഒരു പടി കൂടി കടന്നു കൊറിയന്‍ രുചിക്കൂട്ടിലേക്ക് മാറുന്നുണ്ട്.ആ ഒരു ഘട്ടത്തില്‍ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു.ഒരു Adventure ജോണര്‍ പ്രതീക്ഷിക്കുമ്പോള്‍ ഒരു സൈക്കോ ത്രില്ലര്‍ നിലവാരത്തിലേക്ക് ചിത്രം മാറുക ആണ്.ആറു മാസം മുഴുവന്‍ പകലും മറ്റു ആറു മാസം രാത്രിയും ഉള്ള അന്റാര്‍ട്ടിക്കയിലെ POI(Point of Inaccessibility) എന്ന അതിദുര്‍ഘടം ആയ സ്ഥലം ആയിരുന്നു ക്യാപ്റ്റന്‍ ചോയിയുടെ നേതൃത്വത്തില്‍ ഉള്ള ആ ആറംഗ സംഘത്തിന്റെ ലക്‌ഷ്യം.അതും പകലുകള്‍ അവസാനിക്കാറായ സമയത്ത്. ധാരാളം പേര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ട  ആ  സ്ഥലത്തിലേക്കു എത്തി ചേരുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.

  നന്നായി പോയിക്കൊണ്ടിരുന്ന ആ യാത്രയുടെ ഇരുപത്തിയൊന്നാം ദിവസത്തോട് അടുപ്പിച്ചാണ് 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ  വഴിയിലൂടെ പോയ ബ്രിട്ടീഷ് പര്യവേഷ സംഘത്തിന്‍റെ ആണെന്ന് കരുതുന്ന അവ്യക്തമായ എഴുത്തുകള്‍ ,ചിത്രങ്ങള്‍ എന്നിവ ഉള്ള ഡയറി അവര്‍ക്ക് കിട്ടുന്നത്.അന്ന് മുതല്‍ വിചിത്രമായ സംഭവങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നു.അന്നത്തെ ആ സംഘത്തിന്റെതിനോട് സാമ്യത ഉള്ള സംഭവങ്ങള്‍ അവിടെ ഉണ്ടാവുകയാണോ?മനസ്സിന്‍റെബലം കായിക ശേഷിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നേരത്തെ പറഞ്ഞ കൊറിയന്‍ സിനിമയുടെ രുചിയും കൂടി ചേര്‍ന്നപ്പോള്‍ ചിത്രം മികച്ചതായി തോന്നി.ഈ ചിത്രം ബോക്സോഫീസില്‍ ഒരു പരാജയം ആയിരുന്നു.ഒരു പക്ഷെ പ്രതീക്ഷകള്‍ വില്ലന്‍ ആയ ചിത്രം ആയതായിരിക്കും അതിനു കാരണം.

More movie suggestions @www.movieholicviews.blogspot.com

533.DITTO(KOREAN,2000)

533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha .

 ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍  Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ Ditto കുറച്ചും കൂടി ആഴത്തില്‍ ഉള്ള വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

  Ditto കൈകാര്യം ചെയ്യുന്നത് 1979 ല തുടങ്ങുന്ന കാലഘട്ടം മുതല്‍ ഉള്ള സൂന എന്ന പെണ്‍ക്കുട്ടിയുടെ കഥ മുതല്‍ ആണ്.സൂന  കോളേജില്‍ പഠിക്കുന്നു.അവളുടെ ഉറ്റ സുഹൃത്താണ് സുന്‍മി.ഒരു ചെറിയ  കുസൃതിയില്‍ സുന്മിയുടെ കാല്‍ ഒടിഞ്ഞു അവള്‍ ആശുപത്രിയില്‍ ആയ ദിവസം സൂനു കോളേജില്‍ ഒരാളെ കാത്തു നില്‍ക്കുകയാണ്.സൈനിക സേവനത്തിനു പോയ ഡോംഗ്-ഹീ എന്ന അവള്‍ക്ക് പ്രണയം തോന്നിയ യുവാവ് അന്നാണ് കോളേജില്‍ തിരിച്ചെത്തുന്നത്.പ്രക്ഷുബ്ധം ആയ കൊറിയന്‍ രാഷ്ട്രീയ സാഹചര്യം ആയിരുന്നു അന്ന് നിലനിന്നിരുന്നത്.ഡോംഗ്-ഹീയുടെ മുന്നില്‍ തനിക്കു വിഭിന്നങ്ങളായ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു അറിയിക്കാന്‍ അവള്‍ HAM റേഡിയോയുടെ ഉപയോക്താവ് ആണെന്ന് ഒരു ചെറിയ നുണ പറയുന്നു.അവിടത്തെ റേഡിയോ ക്ലബ്ബില്‍ നിന്നും ആകസ്മികമായാണ് അവള്‍ക്കത് കിട്ടുന്നത്.അവള്‍ അന്നത് വീട്ടില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിത ആകുന്നു. അന്ന് രാത്രി സൂനുവിനു ഒരു HAM സന്ദേശം എത്തുന്നു.ജി -ഇന്‍ എന്ന യുവാവ് ആയിരുന്നു മറ്റേ അറ്റത്ത്‌.ഒരേ കോളേജില്‍ ആണ് അവര്‍ പഠിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.പിറ്റേന്ന് കോളേജില്‍ വച്ച് കാണാം എന്ന് പറഞ്ഞു അവര്‍  കോള്‍ അവസാനിപ്പിക്കുന്നു.

  എന്നാല്‍ പിറ്റേന്ന് അവര്‍ രണ്ടു പേരും കാത്തു നിന്നു.എന്നാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും സംഭവിച്ചത് അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ആയിരുന്നു.ആ HAM റേഡിയോയിലൂടെ അവരുടെ ബന്ധത്തിന് അവരുടെ ഭാവിയില്‍ പോലും പ്രാമൂഖ്യം ഉള്ള സ്ഥാനം ഉണ്ടായിരുന്നു എന്നവര്‍ മനസ്സിലാക്കുന്നു പിന്നീടുള്ള സംഭവ വികാസങ്ങളിലൂടെ.കാലഘട്ടങ്ങള്‍ തമ്മില്‍ ഉള്ള ആ കണ്ണി ശരിക്കും അവരുടെ ജീവിത കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാക്കി.എന്തായിരുന്നു അത്?ഒരു ചെറിയ ട്വിസ്റ്റ് കൂടി ഉള്‍പ്പെടുത്തി ചിത്രം അവസാനിക്കുമ്പോള്‍ ചിലരൊക്കെ മനസ്സില്‍  അവശേഷിക്കും.Fantasy/Mystery/Romance എന്ന ഒരു വലിയ സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു സിനിമയാണ് Ditto.

More movie suggestions @www.movieholicviews.blogspot.com

Sunday, 8 November 2015

532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.

  ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന "പാവത്താനായ" ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!

   മാര്‍വല്‍ കഥാപാത്രം ആയ സ്കോട്ട് ലാംഗ് മുഖ്യ കഥാപാത്രം ആയാണ് ഈ ചിത്രത്തില്‍ വരുന്നത്.ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ  ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം എന്നാല്‍ പിന്നീട് തന്‍റെ  കണ്ടു പിടുത്തത്തിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മനുഷ്യ രാശിയില്‍ നിന്നും അത് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാര്‍ഥി ഡാരന്‍ ക്രോസ് ആ രഹസ്യം എന്താണെന്ന് മനസ്സിലാകുകയും അത് പുന:നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

  സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒരു മോഷണ ശ്രമത്തിനു ജയിലില്‍ എത്തി.തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു സ്കോട്ട്.കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക്‌ ജോലികള്‍ ചെയ്യുന്നതിനും തടസ്സം ആയി.ഈ അവസരത്തില്‍ ആണ് സുഹൃത്തിന്‍റെ നിര്‍ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ട്ടിക്കാന്‍ ആയി സ്ക്കോട്ട് തീരുമാനിക്കുന്നത്.ആ തീരുമാനം സ്ക്കൊട്ടിന്റെ ജീവിതത്തില്‍ നിര്‍ണായകം ആകുന്നു.Ant-Man ന്റെ കഥ ഇവിടെ നിന്നും തുടങ്ങുന്നു.സാധാരണക്കാരന്‍ എന്ന ലേബല്‍  ഉള്ള പോള്‍ റഡ് ഈ കഥാപാത്രം ചെയ്തപ്പോള്‍ ഈ സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് തോന്നി.കാരണം "സാധാരണക്കാരന്‍ ആയ അമാനുഷിക കഥാപാത്രം" ആയിരുന്നു Ant-Man.എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല . ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ല റിലീസ് ആകുന്നുണ്ട്.അതിനായി കാത്തിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

531.NO ESCAPE(ENGLISH,2015)

531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.

   ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്."Survival of the Fittest" പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും  "Fittest" ആകുന്നതു  നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടം ആണ്.കാരണം ഈ രക്ഷപ്പെടലുകള്‍ തരുന്ന ത്രില്‍ ആകും.

  ഇനി ചിത്രത്തിലേക്ക് പേര് ഏതാണ് എന്ന് പറയാത്ത ഒരു മൂന്നാം/നാലാം ലോക രാജ്യത്തേക്ക് എന്‍ജിനീയര്‍ ആയ ജാക്ക് അയാളുടെ കുടുംബവും ആയി പോകുന്നു.സ്ഥിരം കോമഡി റോളുകള്‍ ചെയ്യുന്ന ഓവന്‍ വില്‍സന്റെ വേറിട്ട ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ജാക്ക്.  ആ രാജ്യത്തിലെ പുതിയ ഒരു പ്രോജക്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുടെ ആളായാണ് ജാക്ക് പോകുന്നത്.ജാക്കും കുടുംബവും എയര്‍പ്പോര്‍ട്ടില്‍ വച്ച് ഹമ്മണ്ട് എന്ന ബ്രിട്ടീഷുകാരനെ  പരിചയപ്പെടുന്നു.നേരത്തെ അവരെ ഹോട്ടലിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ ഡ്രൈവര്‍ വരാത്തത് കൊണ്ട് അവര്‍ അയാളുടെ സഹായത്തോടെ ഹോട്ടലില്‍ എത്തുന്നു.

  ആ രാജ്യത്ത് അവര്‍ എത്തിയത് മുതല്‍ എന്തോ ഒരു പന്തികേട്‌ അവര്‍ക്ക് തോന്നിയിരുന്നു.ഇന്റര്‍നെറ്റ്‌,ഫോണ്‍,പത്രം എന്നിവയൊന്നും കിട്ടുന്നില്ലായിരുന്നു.മൂന്നാം ലോക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണം ആണെന്ന് അവര്‍ കരുതി.എന്നാല്‍ അവിടെ തീര്‍ത്തും അപകടകരമായ ഒരു അന്തരീക്ഷം നില നിന്നിരുന്നു.അത് ജാക്കിനും കുടുംബത്തിനും ഒപ്പം ജാക്കിനെ പോലെ ഉള്ള പലരുടെയും ജീവന് ആപത്തും ആയിരുന്നു.അതില്‍ നിന്നും ജാക്കിനും കുടുംബത്തിനും രക്ഷപ്പെടണമായിരുന്നു.ഒപ്പം ഭാര്യയും രണ്ടു പെണ്‍കുട്ടികളും.അവരുടെ അതിജീവനത്തിന്റെ കഥയാണ് ബാക്കി ചിത്രം.ചിത്രത്തിന്‍റെ അവസാനം ഒരു അതി മാരക മാസ് സീന്‍ ഉണ്ട്.അത് നന്നായി ഇഷ്ടപ്പെട്ടൂ.ഒരു പക്ഷേ ബഹുരാഷ്ട്ര കമ്പനിക വിഭാവനം ചെയ്യുന്ന പ്രോജക്ട്ടുകള്‍ക്ക് എതിരെ ഇടയ്ക്ക് മനുഷ്യര്‍ പ്രതികരിക്കും എന്നതും ഈ ചിത്രം സൂചന നല്‍കുന്നുണ്ട്.തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു No Escape.

More movie suggestions @www.movieholicviews.blogspot.com

Saturday, 7 November 2015

530.ASSASSINATION(KOREAN,2015)

530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee.

  1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായി പോരാടിയ കുറച്ചു ആളുകളുടെ കഥ,

   "മാമൊരു" എന്ന ജാപ്പനീസ് ഗവര്‍ണറെ വധിക്കാനായി ഒരു സംഘം 1930 കളില്‍ രൂപപ്പെടുന്നു.വളരെയധികം സാധ്യതകള്‍ ആ കൊലപാതകം നടത്താനായി അവര്‍ തിരഞ്ഞെടുക്കുന്നു.അതിനായി ഒരു സംഘം രൂപീകരിക്കുന്നു.കൊറിയയുടെ സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്ന ആളാണ്‌  ഒക് യൂന്‍ എന്ന പെണ്‍ക്കുട്ടി. അപകടകാരിയായ ഷാര്‍പ്-ഷൂട്ടര്‍ ആയിരുന്നു അവള്‍ .അവളെ ഈ സംഘത്തിലേക്ക് കൊണ്ട് വരുന്നത് സിയോക് ജിന്‍ ആയിരുന്നു.സിയോക് ജിന്നിന് ഈ ഉദ്യമത്തില്‍ അയാളുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.സോകാസ്പ്പോ,ടിയോക്-സാം എന്നിവരും അവളുടെ ആ സംഘത്തില്‍ ഉണ്ടായിരുന്നു.

  എന്നാല്‍ ഇതേ സമയം ഈ സംഘത്തെ നശിപ്പിക്കാന്‍ ആയി മറ്റൊരു സംഘവും പ്രവൃത്തിക്കുന്നുണ്ടായിരുന്നു.ഒക് യൂന്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ അവള്‍ അറിയാതെ പോയ അവളുടെ ഒരു ഭൂതക്കാലം  കൂടി ഉണ്ടായിരുന്നു.സ്വന്തം രാജ്യത്തെ ചതിക്കാന്‍ കൂട്ട് നിന്ന ഒരാളും ആയുള്ള അവളുടെ ബന്ധം.അവളുടെ ഭൂതക്കാലം  അവളെ പിന്തുടരുമ്പോള്‍ അവളുടെ ഉദ്യമം അവള്‍ പ്രതീക്ഷിച്ചതിലും കഠിനം ആകുന്നു.ആദ്യ കുറച്ചു സമയം ചിത്രം തുടങ്ങുമ്പോള്‍ ഒരു ചരിത്ര സിനിമയായി മാത്രം അവതരിപ്പിക്കും എന്ന് തോന്നിയെങ്കിലും പിന്നീട് ചിത്രം അതി വേഗത്തില്‍ മാറി മറിയുന്ന സന്ദര്‍ഭങ്ങള്‍ കൊണ്ട് നല്ലൊരു ത്രില്ലര്‍ ആയി മാറി.ഒരു കൊറിയന്‍ ക്ലാസിക്കല്‍-ത്രില്ലര്‍ എന്ന് പറയാം.

More movie suggestions @www.movieholicviews.blogspot.com

529.CARANCHO(SPANISH,2010)

529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber .


  അര്‍ജന്റീനയില്‍ റോഡ്‌ അപകടങ്ങള്‍ കൂടുന്നു.വര്ഷം  തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുക വാങ്ങി എടുക്കാന്‍ സഹായിക്കുന്നു.ആദ്യം കേള്‍ക്കുമ്പോള്‍ സഹായം എന്ന തോന്നല്‍ ഉണ്ടാകും എങ്കിലും ഇതിനു പുറകില്‍ ചില കള്ളക്കളികള്‍ ഉണ്ട്.

  അപകട സ്ഥലങ്ങളില്‍ ഒരു പ്രാപ്പിടയനെ പോലെ അപകടം നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ആദ്യം എത്തി ചേരുമായിരുന്നു.അയാള്‍ക്ക്‌ അതിനു തന്‍റേതായ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു.ഇന്‍ഷുറന്‍സ് തുക അപകടത്തില്‍പ്പെട്ട ആള്‍ക്ക് ലഭിക്കുമ്പോഴും അതിലും കള്ളക്കളികള്‍ നടന്നിരുന്നു.എന്നാല്‍ ഇതിലും ഭീകരം ആയിരുന്നു  സഹായം എന്ന വ്യാജേന അവരെ സമീപിക്കുന്ന  ആളുകളുടെ പ്രവൃത്തി.ശരിക്കും ഒരു മാഫിയ പോലെ ഉള്ള പ്രവര്‍ത്തനം ആയിരുന്നു അവര്‍ അവലംബിച്ചിരുന്നത്.അങ്ങനെ ഒരു അപകട സ്ഥലത്ത് വച്ചാണ് സോസ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ലുയാന്‍ എന്ന ഡോക്റ്ററെ പരിചയപ്പെടുനത്.

  അവരുടെ ബന്ധം മുറുകെ സോസയുടെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയ സംഭവങ്ങള്‍ ഉണ്ടാകുന്നു.ജീവിതത്തില്‍ ഒരു മാറ്റം വരണം എന്ന ആഗ്രഹത്തില്‍ പ്രവൃത്തിച്ച സോസയുടെ ജീവന്‍ തന്നെ അപകടത്തില്‍ ആകുന്നു.എന്തായിരുന്നു ആ സംഭവം?മാഫിയയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വിദേശ ഭാഷ ചിത്രങ്ങള്‍ക്കായുള്ള നോമിനേഷന്‍ 83 ആം അക്കാദമി പുരസ്ക്കാരങ്ങളില്‍  അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ഈ ചിത്രത്തിനായിരുന്നു.

More movie suggestions @www.movieholicviews.blogspot.com