528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth
വിശ്വാസം മനസ്സിന് ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍ ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം.
തെലുങ്ക്./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളും എല്ലാം മുഴച്ചു നിന്ന് ചിത്രത്തില്‍.കാരണം ഒരു പൂര്‍ണമായ ത്രില്ലര്‍/മിസ്റ്ററി ചിത്രം ആകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നിട്ടും .പലപ്പോഴും ത്രില്ലര്‍ element പ്രേക്ഷകന്റെ മുന്നില്‍ വയ്ക്കുമെങ്കിലും കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അതിലെ അതി നിഗൂഡത ഒക്കെ ബലി കഴിപ്പിച്ചു എന്ന് തോന്നുന്നു.എങ്കില്‍ കൂടിയും തരക്കേടില്ലാത്ത രീതിയില്‍ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. പഴയ ഹാപ്പി ഡേയ്സ് കഥാപാത്രം ആയി വന്ന നിഖില്‍ സിദ്ധാര്‍ത് മോശം ആക്കിയില്ല .സ്വാതി കൂടുതല്‍ സുന്ദരി ആയതു പോലെ.തെലുങ്ക് സിനിമയിലെ പതിവ്മേ നി പ്രദര്‍ശനം ഒക്കെ ഒഴിവാക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ക്ഷേത്രവും അതിലെ ഐതിഹ്യങ്ങളെ കുറിച്ചുള്ള വിശ്വാസവും അതിന്‍റെ പിന്നില്‍ ഉള്ള രഹസ്യത്തെയും കുറിച്ച് അറിയാന്‍ അവന്‍ തീരുമാനിക്കുന്നു.അതിലേക്കു നയിച്ച കാര്യങ്ങള്‍ കെട്ടു കഥയെക്കാളും ഭീകരം ആയിരുന്നു.മരണങ്ങള്‍ കാര്‍ന്നു തിന്നുന്ന ആ ഗ്രാമത്തിലേക്ക് കാര്‍ത്തികേയന്‍ ആകസ്മികം ആയി വന്നതാണെങ്കിലും അത് അവിടെ ഉള്ളവര്‍ക്ക് അനുഗ്രഹം ആയി മാറുമോ എന്നതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്.മോശമല്ലാത്ത ഒരു മിസ്റ്ററി.ത്രില്ലര്‍ തെലുങ്ക് ചിത്രം ആണ് കാര്‍ത്തികേയാ.
More movie suggestions @www.movieholicviews.blogspot.com