262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.
കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക് സിനിമ!!
ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം എല്ലാ നിറവും ചേര്‍ത്ത് ഇണക്കി ഉള്ള ഒരു "പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ് സിനിമ" ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാരന് അല്‍പ്പ നേരം ചിരിച്ചു മറക്കാന്‍ ഉള്ളത് ആയിരുന്നു.എന്നാല്‍ ഒരു ചുവടു മാറ്റം "കൊന്തയും പൂണൂലും" എന്ന ചിത്രത്തില്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.അതാകും വീണ്ടും വൈശാഖ് തന്‍റെ സുരക്ഷിത മേഖലയിലേക്ക് ഇത്തവണ തിരിച്ചു വന്നത്.
നാല് കസിന്‍സിന്റെ സൗഹൃദവും അവരില്‍ ഒരാളായ ശ്യാമിന്‍റെ മെഡിക്കല്‍ സയന്‍സിനു തന്നെ അത്ഭുതമായ വായില്‍ കൊള്ളാത്ത പേരുള്ള ആ പഴയ അസുഖം മാറ്റാന്‍ അവര്‍ ശ്രമിക്കുന്നതും ആണ് കഥ.മിന്നു കെട്ടുന്നതിനു മുന്‍പ് പള്ളിയില്‍ വച്ച് അച്ചന്‍ സമ്മതം ചോദിക്കുമ്പോള്‍ സ്ക്കൂളിലെ പഴയ കാമുകിയെ അല്ലേ വിവാഹം ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന രീതിയില്‍ വരെ മാരകം ആയ അസുഖം ആണ് സാമിന്.ഡോക്റ്റര്‍ പറഞ്ഞതനുസരിച്ച് സാമിന് ആറു വര്‍ഷം മുന്‍പ് അപകടം നടന്ന സ്ഥലത്തേക്ക് ഓര്‍മകള്‍ വഴിയില്‍ കിടന്നു കിട്ടും എന്ന് കരുതി മഞ്ഞ ജീപ്പില്‍ നാല് പേരും വീട്ടുകാരുടെ അനുവാദം ഒക്കെ ചോദിച്ചു പോകുന്നു.കേരളത്തില്‍ ഉണ്ടായിരുന്ന പച്ച,മഞ്ഞ,ചുവപ്പ് നിറത്തിന്റെ ഒക്കെ കുറവ് നികത്തിയാണ് പിന്നെയുള്ള രംഗങ്ങള്‍.കേരള ബോര്‍ഡറില്‍ ബ്രിട്ടീഷുകാര്‍ ഭരണം നിര്‍ത്തി പോയത് അറിയാത്ത,പ്രേം നസീര്‍ മരിച്ചത് അറിയാത്ത നാട്ടില്‍ അവര്‍ എത്തപ്പെടുന്നു.രാജ്ഞി വാഴ്ച ആണ് അവിടെ.അവിടെ മൊത്തം ഐറ്റം ഡാന്‍സിനു തയ്യാറെടുത്തു നില്‍ക്കുന്ന കുറെ പെണ്ണുങ്ങള്‍ ഉണ്ട് എപ്പോഴും.അവിടെ വച്ച് സാമിന് ഓര്‍മ തിരിച്ചു കിട്ടുമോ എന്നതാണ് സിനിമ പറഞ്ഞു തരുന്നത്.
നാല് കസിന്‍സ് ആയി കുഞ്ചാക്കോ ബോബന്‍,ഇന്ദ്രജിത്ത്,സുരാജ് പിന്നെ ജോജു എന്നിവര്‍ വേഷമിടുന്നു.മടിയന്മാരും മണ്ടന്മാരുമായ കസിന്‍സ് ആയ പോളിയും ടോണിയും ആയി സുരാജും ജോജുവും സ്ഥിരം ചളികള്‍ ഒക്കെ ആയി തിളങ്ങിയിട്ടുണ്ട്.അതില്‍ നല്ലതെന്ന് പറയാന്‍ ജോജുവിന്‍റെ ചില ഭക്ഷണ തമാശകള്‍ ഉണ്ടായിരുന്നു.പിന്നെ ഉള്ളത് ഇന്ദ്രജിത്തിന്‍റെ ജോജി.തന്നെ കൊണ്ട് ആകും വിഷം ആ വേഷം നന്നാക്കിയിട്ടുണ്ട് ഇന്ദ്രജിത്ത്.സാമിനെ അവതരിപ്പിച്ച കുഞ്ചാക്കോയും തെറ്റില്ലായിരുന്നു.പക്ഷേ ഒരു മീശക്കാരന്‍ പണക്കാരന്‍ ആയി വന്ന ഷാജോണ്‍ ശരിക്കും വെറുപ്പിച്ചു.ചളി അടിക്കുകയാണ് എന്നറിഞ്ഞു തന്നെയാകും അവര്‍ ഈ ഡയലോഗ് ഒക്കെ പറയുന്നതെന്ന് എന്നാണു തോന്നുന്നത്.സച്ചി-സേതുവിലെ സേതു തിരക്കഥ എഴുതിയെങ്കിലും ഒറ്റയ്ക്ക് പണി എടുത്തു പണി വാങ്ങിയ സലാം കാശ്മീര്‍,ഐ ലവ് മീ എന്നിവയുടെ ഒക്കെ നിലവാരത്തില്‍ എത്തിയില്ലെങ്കിലും മല്ലു സിംഗിന്‍റെ നിലവാരം പോലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.പിന്നെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് വേണ്ടി മാത്രം കുറെ സീനുകളും.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമകള്‍ ആയി വന്നു ഹിറ്റ് ആയവയെല്ലാം ഈ ഒരു ചേരുവക കഥയില്‍ ഇടാറുണ്ട് പലപ്പോഴും.മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആകെ മൊത്തം നിഷ അഗര്‍വാളും ,വേദികയും മാത്രം ആണ്.രണ്ടു പേരെയും നല്ല സുന്ദരിമാരായി തന്നെ കാണിച്ചിട്ടുണ്ട്.
ലോജിക് ഒന്നും നോക്കിയില്ലെങ്കില്‍ പോലും ഇപ്പോള്‍ പല സംവിധായകരും വില കുറച്ചു കാണുന്ന കുടുംബ പ്രേക്ഷകരുടെ ആസ്വാദന നിലവാരം പ്രതീക്ഷിച്ചാകാം ഈ സിനിമയും പുറത്തു വന്നത്.എന്നാല്‍ കാലം മാറിയത് വൈശാഖും കൂട്ടരും അറിഞ്ഞില്ല എന്ന് തോന്നുന്നു.ജനപ്രിയ നായകന് അടുത്ത് പറ്റിയതൊന്നും ആരും കണ്ടില്ല എന്ന് തോന്നുന്നു.ഒരു കോടി മുടക്കി സെറ്റ് ഇട്ട സമയത്ത് ഒരു നൂറു രൂപ കൊടുത്ത് ഒരു കൊച്ചു കുട്ടിയോട് ആ തിരക്കഥ വായിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കില്ലായിരുന്നു എന്ന് തോന്നുന്നു.ചളിയും തമാശയും ഒക്കെ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ സിനിമയ്ക്ക് കയറുന്നത്.എന്നാല്‍ അത് അവരുടെ വായില്‍ കയറിയിരുന്നു വെടി വയ്ക്കുന്നത് പോലെ ആയാല്‍ അവര്‍ ഉപേക്ഷിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.പ്രതീക്ഷിക്കാവുന്ന ട്വിസ്ട്ടുകളും കഥയുമായി ചിത്രം അവസാനിക്കുമ്പോള്‍ ഇത്രയും നേരം കണ്ടതാണോ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വന്ന സിനിമ എന്ന് ഓര്‍ക്കാതെ ഇരുന്നാല്‍ നന്ന്.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment