257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .
IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും "9" ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ് അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ ആണ് ഈ വര്‍ഷം Redirected എന്ന ഈ ലിത്വേനിയന്‍ ചിത്രത്തിനും കാത്തിരുന്നത്.ലിത്വേനിയയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി എന്നത് ചരിത്രം.എന്നാല്‍ ഈ ചിത്രം ഇത്രയും അധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രം മികച്ചതാണോ എന്നൊന്ന് പരിശോധിക്കാം.
അന്ന് മൈക്കിളിന്റെ പിറന്നാള്‍ ആയിരുന്നു.ജോലി കഴിഞ്ഞതിനു ശേഷം കാമുകിയോടൊപ്പം അയാള്‍ പുറത്തു ഡിന്നറിനു പോകാന്‍ തയ്യാരാകാം എന്ന് പറഞ്ഞു.അന്നയാള്‍ അവളോട് വിവാഹം ചെയ്യാന്‍ ആവശ്യപ്പെടാന്‍ പോവുകയായിരുന്നു.അയാള്‍ ഫോണില്‍ ആയിരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നത്.പെട്ടന്നായിരുന്നു ആ ആക്രമണം.അയാളെ അവര്‍ കീഴ്പ്പെടുത്തി.അല്‍പ്പ സമയത്തിന് ശേഷം ബോധം വന്നപ്പോള്‍ അയാള്‍ പന്നികള്‍ ഒക്കെ ഉള്ള ഒരു വണ്ടിയില്‍ ആയിരുന്നു.അപ്രതീക്ഷിതമായത് ആണ് അവിടെ പിന്നീട് സംഭവിക്കുന്നത്.അയാള്‍ അറിയാതെ തന്നെ വലിയൊരു കുറ്റകൃത്യത്തിന്റെ ഭാഗം ആവുകയായിരുന്നു.പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് ചാടി പോകുന്ന സംഭവങ്ങള്‍ ആയിരുന്നു പിന്നീട്.മൈക്കില്‍ അന്ന് ഓര്‍ക്കാപ്പുറത്ത് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി.ഗോള്‍ഡന്‍ പോള്‍ എന്ന അധോലോക തലവന്‍ ആയിരുന്നു അത്.മൈക്കിളിന്റെ ഒപ്പം ഉറ്റ സുഹൃത്തുക്കള്‍ ആയ ജോണി,ബെന്‍,ടിം എന്നിവരും ഈ പ്രശ്നത്തില്‍ അകപ്പെടുന്നു.എന്താണ് ആ കുറച്ചു നേരത്തിനുള്ളില്‍ സംഭവിച്ചത് എന്നതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്.
Facial Comedy യുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ഈ ചിത്രത്തെ.സംവിധായകന്‍ ആയ വെളിവിസ്, എമിര്‍ കുസ്ടൂരിക്കയുടെ സിനിമകളുടെ ഒരു മൂഡ് പകര്‍ത്താന്‍ ശ്രമിച്ചത് പോലെ തോന്നി.പ്രത്യേകിച്ചും Black Cat,White Cat ,Underground തുടങ്ങിയ ചിത്രങ്ങളുടെ ഒരു അന്തരീക്ഷം ആയിരുന്നു ചിത്രത്തിന്.ക്ലൈമാക്സിലെ കല്യാണ രംഗം ഒക്കെ Black Cat,White Cat നെ ഓര്‍മിപ്പിച്ചു.ചിലയിടങ്ങളില്‍ Hangover Series,Dude, Where’s My Car,Thursday എന്നിവയുടെ ഒരു സാമ്യം തോന്നി.Pulp Fiction പോലെ നല്ല സ്ടയ്ലിഷ് സിനിമ ആയി ആരംഭിച്ച ഈ ചിത്രം പിന്നീട് പലപ്പോഴായി കണ്ട ചിത്രങ്ങളുടെ ഓര്‍മ ഉണ്ടാക്കി.വിന്നി ജോണ്‍സിന്റെ വില്ലന്‍ കഥാപാത്രം നന്നായിരുന്നു.പല ഓര്‍മപ്പെടുത്തലുകള്‍ വന്നെങ്കിലും ചിത്രം ഉടന്നീളം ഒരു വേഗത നില നിര്‍ത്തി.IMDB 9 എന്ന റേറ്റിങ്ങില്‍ നിന്നും ചിത്രം ഇപ്പോള്‍ താഴേക്കു ഇറങ്ങിയിട്ടുണ്ട്.ലിത്വേനിയയില്‍ ജനുവരിയില്‍ റിലീസ് ആയ ഈ ചിത്രം നവംബറില്‍ ആണ് UK യില്‍ ഇറങ്ങുന്നത്.അവര്‍ക്ക് ചിത്രം അധികം ഇഷ്ടം ആയെന്നു തോന്നുന്നില്ല.കാരണം ഇപ്പോള്‍ അഭിപ്രായങ്ങള്‍ പലതും മോശം ആണ്.എന്നാല്‍ ലിത്വേനിയന്‍ പ്രേക്ഷകര്‍ ചിത്രം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതായും കാണാം.സിനിമ കാഴ്ചപ്പാടുകളുടെ വ്യത്യാസം ആയിരിക്കാം കാരണം.എന്നാല്‍ എന്‍റെ കാഴ്ചപ്പാടില്‍ ഞാന്‍ ലിത്വെനിയയുടെ ഒപ്പം നില്‍ക്കുന്നു. നല്ലൊരു ആക്ഷന്‍/ത്രില്ലര്‍/കോമഡി ചിത്രമായി എനിക്ക് ഇത് തോന്നി,റേറ്റിംഗിനോട് അത്ര യോജിപ്പ് ഇല്ലാതെ തന്നെ..
More reviews @www.movieholicviews.blogspot.com

No comments:
Post a Comment