Sunday, 7 December 2014

248.SECONDS(MALAYALAM,2014)

248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna.

"ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം."

  "ദൃശ്യം"- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു.

"സെക്കണ്ട്സ്"-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി.

  ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട്‌ സമയത്ത് എടുത്ത ചിത്രങ്ങളും ആയി ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്കാര്‍ഡ് കാണിക്കുന്നു.ആദ്യ സീനില്‍ നിന്നും രണ്ടാം സീനിലേക്ക്‌ പോകുമ്പോള്‍ ഭീകരതയുടെ അളവ് കൂടി വരുന്നു.വ്യത്യസ്തം ആയ സംഭവങ്ങള്‍.എന്നാല്‍ കൂടി രണ്ടു സംഭവങ്ങള്‍ക്കും അതിന്‍റേതായ കഥകള്‍ പറയാന്‍ ഉണ്ട്.ഒരു പക്ഷേ ഒരു മൂന്നു മിനിറ്റ് നേരം ആകെ മൊത്തം നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ മുഖ്യ ഭാഗം.പിന്നീട് ആ സംഭവങ്ങളിലേക്ക് കഥാപാത്രങ്ങളെ എത്തിച്ച സാഹചര്യങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.

  ഇത്തരം ഒരു നോണ്‍ ലീനിയര്‍ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഈ അടുത്ത് മലയാള സിനിമ സംവിധായകര്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്.എന്നാല്‍ ഒരു ദിവസം നടന്ന സംഭവങ്ങള്‍ മാത്രം ആണോ ഈ ചിത്രം എന്ന് ചോദിച്ചാല്‍ പറയാം അല്ല എന്ന്.കാരണം കഥയുടെ സസ്പന്‍സ്  തന്നെ ആണ് കാരണക്കാരന്‍.ഒരു പക്ഷേ അല്‍പ്പം ഒന്ന് ആലോചിച്ചാല്‍ ഉത്തരം ലഭിക്കാവുന്ന സസ്പന്‍സ് ആണ് ചിത്രത്തില്‍ ഉള്ളത്.പക്ഷേ എന്ത് കൊണ്ട്?ആ ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുവോളം ചിത്രം ഒരു മികച്ച സസ്പന്‍സ് ത്രില്ലര്‍ തന്നെ ആയി മാറും.ഒരു പക്ഷേ ആ കഥാപാത്രങ്ങളില്‍ മരണ ദൂതന്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയുന്നതിനു മുന്‍പ് ആരെ വേണമെങ്കിലും സംശയിക്കാവുന്ന ഒരു അവസ്ഥ.ആ ഒരു പ്രതീതി സിനിമയില്‍ ഉടനീളം നില നിര്‍ത്താന്‍ അനീഷ്‌ ഉപാസനയ്ക്ക് സാധിച്ചിട്ടുണ്ട്.ആദ്യ ചിത്രം ആയ "മാറ്റിനി"യില്‍ നിന്നും സെക്കണ്ട്സ് എന്ന ചിത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ഉള്ള പ്രധാന മാറ്റവും അത് തന്നെ.

  ജയസൂര്യ,വിനയ്,അപര്‍ണ,വിനായകന്‍ എന്നിവര്‍ അവരുടെ കഥാപാത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്.പ്രത്യേകിച്ച് വിനായകന്‍.ആ റോളിനു ഇത്രയും നന്നായി ചേരുന്ന ഒരാള്‍ ഉണ്ടാകില്ല എന്ന് തോന്നി.ഒരു കഥയില്‍ നടത്തുന്ന ചെറിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ പലരുടെയും ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും എന്നുള്ളതാണ് ചിത്രം മൊത്തത്തില്‍ കാണുമ്പോള്‍ മനസ്സിലാവുക.ഈ ചിത്രം തിയറ്ററില്‍ തന്നെ കാണുക.കാരണം ദൃശ്യം എന്ന ചിത്രത്തിന് കിട്ടിയത് പോലെ ഉള്ള ഫാന്‍സ്‌ പിന്തുണ ഒന്നും ഈ ചിത്രത്തിന് ലഭിക്കില്ല."ഹോംലി മീല്‍സ്" എന്നൊരു ടോറന്റ് സൂപ്പര്‍ ഹിറ്റ്‌ വന്നത് പോലെ ആകാതെ ഇരിക്കട്ടെ കുറെ ദിവസം പെട്ടിയില്‍ അടയ്ക്കപ്പെട്ട ഈ ചിത്രവും.ത്രില്ലര്‍ സിനിമകളുടെ ഒരു ആരാധകന്‍ എന്ന നിലയ്ക്ക് ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 3.5/5!!

More reviews @www.movieholicviews.blogspot.com


No comments:

Post a Comment