Saturday, 6 December 2014

247.THE JUDGE(ENGLISH,2014)

247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga.

   സിനിമയുടെ  പേരില്‍ ഉള്ള "ജഡ്ജ്" നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു  പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന  ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലും തോല്‍ക്കാതെ പാമര്‍ തന്‍റെ മേഖലയില്‍ അഗ്രഗണ്യന്‍ ആയി തീരുന്നു.എന്നാല്‍ ഒരു ദിവസം ഒരു കേസിന് വേണ്ടി വാദിക്കുന്ന സമയം ഹാങ്കിന്റെ ഫോണില്‍ വന്ന ഒരു കോള്‍ കുറ്റവാളികള്‍ക്ക് വേണ്ടിയും പണക്കാരനു വേണ്ടിയും ശബ്ദിക്കുന്ന ഹാങ്കിന്റെ ജീവിതം മാറ്റുന്നു.ഹാങ്കിന്റെ അമ്മ മരിച്ചു പോയി എന്നായിരുന്നു ഫോണില്‍ വന്ന സന്ദേശം.വേര്‍ പിരിയാന്‍ ആയി തയ്യാറെടുക്കുന്ന ഭാര്യയും ഏറെ ഇഷ്ടപ്പെടുന്ന മകളെയും വീട്ടില്‍ നിര്‍ത്തിയിട്ടു അയാള്‍ തീരെ ഇഷ്ടം ഇല്ലാത്ത താന്‍ ജനിച്ച,എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന  ഇന്‍ഡ്യാനയിലേക്ക് യാത്ര തിരിക്കുന്നു.

  ഹാങ്കിന്റെ പിതാവ് ഇന്‍ഡ്യാനയിലെ പ്രശ്തനായ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ജോസഫ് പാമര്‍ ഒരു കേസിന്‍റെ വിധി പ്രസ്താവിച്ചതിന് ശേഷം ഭാര്യയുടെ അന്ത്യ കര്‍മങ്ങളില്‍ കൂടുന്നു.ഹാങ്കിന്റെ സഹോദരങ്ങള്‍ ആണ് ഗ്ലെന്‍ ദേല്‍ എന്നിവര്‍. ഒരു ടയര്‍ കടയുടെ ഉടമസ്ഥന്‍ ആയ ഗ്ലെന്‍ ഒരിക്കല്‍  മികച്ച ബേസ്ബോള്‍ കളിക്കാരന്‍ ആയിരുന്നു. ഗ്ലെന്‍ ഹാങ്കിന്റെ കൈപ്പിഴവില്‍ വന്ന അപകടം കാരണം ബേസ്ബോള്‍ എന്നെന്നേക്കും ഉപേക്ഷിക്കേണ്ടി വന്ന ആള്‍ ആണ്.മറ്റൊരു സഹോദരന്‍ ആയ ദേല്‍ മാനസിക വളര്‍ച്ച കുറവുള്ള ആളാണ്‌.ജോസഫ് പാമര്‍ മകനായ ഹാങ്കുമായി ,അയാള്‍ ഒരു വക്കീല്‍ എന്ന നിലയില്‍  സത്യസന്ധത കാണിക്കാത്തത് കൊണ്ട് ഉള്ള ദേഷ്യത്തില്‍ ആണ്.ജോസഫ്  പാമര്‍ സത്യത്തിനു വേണ്ടി നിലക്കൊള്ളുന്ന ആളാണ്‌.പിറ്റേ ദിവസം വീട്ടില്‍ നിന്നും തിരിച്ചു ചിക്കാഗോയില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ആണ് ഹാങ്ക് പിതാവിന്‍റെ കാറിലെ എവിടെയോ ഇടിച്ച പാടുകള്‍ കാണുന്നത്.എന്നാല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജോസഫ് പാമര്‍ ഹാങ്കിനോട് ദേഷ്യപ്പെടുന്നു.എന്നാല്‍ ഹാങ്ക് വിമാനത്തില്‍ കയറുമ്പോള്‍  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ഗ്ലെന്‍ ആയിരുന്നു.തലേ ദിവസം നടന്ന ഒരു അപകട മരണത്തിന്‍റെ പേരില്‍ ജോസഫ് പാമര്‍ പോലീസ് കസ്റ്റടിയില്‍ ആയിരിക്കുന്നുഗ്ലെന്‍ ഹാങ്കിനെ തിരികെ വിളിക്കുന്നു..ഹാങ്ക് തിരികെ എത്തുന്നു.

ഹാങ്കിന്റെ ജീവിതം ഇവിടെ മുതല്‍ ഒരു മകന്‍ എന്ന നിലയിലേക്ക് മാറുന്നു;ആത്മവിശ്വാസം വാനോളം ഉള്ള ഒരു സമര്‍ത്ഥന്‍ ആയ വക്കീലിലില്‍ നിന്നും ഉള്ള മാറ്റം.എന്തായിരുന്നു ആ മാറ്റം?ഒരു കേസ് ജയിക്കാനായി ഏതറ്റം വരെയും പോകുന്ന ഹാങ്ക് എന്നാല്‍ സത്യസന്ധതയുടെയും അതിന്‍റെ പേരില്‍ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ഒരാളെ അടുത്തറിയാന്‍ സാധിക്കുന്നു/ ഒരു പക്ഷേ ഈ കഥ  ഊഹിക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കും.എന്നാലും റോബര്‍ട്ട് ദുവലിന്റെ അഭിനയം വീണ്ടും ഗംഭീരം ആയി തന്നെ സ്ക്രീനില്‍ അവതരിപ്പിക്കപ്പെട്ടു.ശരിക്കും ബഹുമാന്യനായ ഒരു ജഡ്ജ് ആയി അദ്ദേഹം തിളങ്ങി.ഹാങ്ക് ആയി വന്ന റോബര്‍ട്ട്‌ ദൌനിയും മികച്ചു നിന്ന്.സിനിമ പലപ്പോഴും രണ്ടു കഥാപാത്രങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചു പോകുന്നതായി തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ വികസിക്കാതെ നിന്ന് അല്ലെങ്കില്‍ സിനിമ അച്ഛന്‍-മകന്‍ ബന്ധം മാത്രം ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നിയത്.എന്തായാലും വിഭിന്ന അഭിപ്രായങ്ങളുടെ ഇടയിലും ഈ ചിത്രം ഒരു ക്ലാസിക് ആകാന്‍ ഉള്ള സാധ്യത തള്ളിക്കളയാനും ആകില്ല.

More reviews @www.movieholicviews.blogspot.com

No comments:

Post a Comment