Wednesday, 10 December 2014

250.KARAKTER(DUTCH,1997)

250.KARAKTER(DUTCH,1997),|Crime|Drama|Mystery|,Dir:-Mike van Diem,*ing:-Pavlik Jansen op de Haar, Jan Decleir, Fedja van .

"ഗുരു" എന്ന ആദ്യമായി മലയാളത്തില്‍ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള  ഇന്ത്യന്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച വര്‍ഷംവരെ അതേ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രം ആണ് ഡച്ച്‌ ചിത്രമായ Karakter.ഗുരു ആണോ ഈ ചിത്രം ആണോ മികച്ചതെന്നു അന്വേഷിക്കുന്ന ഏതൊരു മലയാളിയും മാറ്റി നിര്‍ത്തി ഈ ചിത്രത്തെ വിലയിരുത്തുക ആണെങ്കില്‍ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാവുന്നത് "Pure Class" എന്നാണു.വ്യത്യസ്തമായ ആശയവുമായി വന്ന രാജീവ് അഞ്ചലിന്‍റെ ചിത്രം നല്‍കിയ സിനിമ അനുഭവത്തിലും മുന്നില്‍ ഈ ചിത്രം നില്‍ക്കുന്നതായി തോന്നി.ആകര്‍ഷകമായ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്ക്കാരം പോലെ തോന്നി Ferdinand Bordewijk ന്‍റെ നോവലിന്‍റെ ദൃശ്യാവിഷ്ക്കാരം.

   1920 കളിലെ നെതര്‍ലാണ്ട്സില്‍ നടന്ന സംഭവങ്ങള്‍ ആണ് ചിത്രം അവതരിപ്പിക്കുന്ന കാലഘട്ടം.സിനിമയുടെ ആദ്യ സീനില്‍ ഒരു യുവാവ് ഒരു വൃദ്ധന്‍റെ അടുക്കല്‍ വന്നു വെല്ലുവിളി നടത്തുകയും.ഇനി അയാളുടെ ജീവിതത്തില്‍ ആ വൃദ്ധന്‍റെ ആവശ്യം ഇല്ല എന്നും പറയുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം വൃദ്ധന്‍റെ മറുപടി കേട്ടതിനു ശേഷം ആ യുവാവ് ഓടി വന്നു അയാളുടെ നേര്‍ക്ക്‌ കുതിക്കുന്നത് ആണ് കാണിക്കുന്നത്.ട്രെവര്‍വാഹന്‍ എന്ന നീതിപീഠം പുറപ്പെടുവിക്കുന്ന ആജ്ഞകള്‍ പ്രാബല്യത്തില്‍ വരുത്തേണ്ട Bailiff മരിച്ചതായി കാണപ്പെടുന്നു അടുത്ത സീനില്‍.പോലീസ് ജേകബ് വില്ല്യം എന്ന പുതുതായി നിയമിതനായ അഭിഭാഷകനെ ആ മരണത്തിനു പുറകില്‍ ഉള്ള കാര്യങ്ങള്‍ കണ്ടെത്താനായി ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നു.മരണത്തിനു മുന്‍പ് ജേക്കബ് ട്രെവര്‍വാഹന്‍റെ അടുക്കല്‍ നിന്നും പോകുന്നത് കണ്ട ദൃക്സാക്ഷികള്‍ ഉണ്ട്.പോലീസ് ജേക്കബിനെ ചോദ്യം ചെയ്യാന്‍ ആയി ആരംഭിക്കുന്നു.ജേക്കബ് ട്രെവര്‍വാഹനെ കൊല്ലപ്പെടുത്തിയോ എന്ന ചോദ്യത്തിന് അയാള്‍ ഇല്ല എന്ന ഉത്തരം ആണ് നല്‍കിയത്.പോലീസ് ജേക്കബിനോട് ട്രെവര്‍വാഹനെ ആദ്യമായി കണ്ടത് എന്നാണു എന്ന ചോദ്യത്തിന് ജേക്കബ് നല്‍കുന്ന ഉത്തരം  ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .എന്താണ് ആ ഉത്തരം?തികച്ചും വ്യത്യസ്തം ആയ ഒരു ട്രാക്കിലൂടെ ആണ് ഈ ചിത്രം പിന്നെ അവതരിപ്പിക്കപ്പെടുന്നത്.രണ്ടു പുരുഷന്മാര്‍ തമ്മില്‍ ഉള്ള വിരോധം.അവയുടെ കാരണങ്ങള്‍.എന്നാല്‍ മരണത്തില്‍ ട്രെവര്‍വാഹന്‍ ജേക്കബിനെ ആശ്രയിച്ചിരുന്നോ?

 സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മനസ്സിനെ  എത്ര മാത്രം കഠിനം ആക്കാന്‍ സാധിക്കുമോ അതാണ്‌ ജേക്കബ് ചെയ്യുന്നത്.എന്നാല്‍ ട്രെവര്‍വാഹന്‍ അയാളെ മറ്റൊരു രീതിയില്‍ സ്വാധീനിക്കുന്നു.വളരെ നല്ല ഒരു ചിത്രം.ബന്ധങ്ങളുടെ തീവ്രതയും അത് ഏതറ്റം വരെ മറ്റൊരു അവസരത്തില്‍ പോകും എന്നും ചിത്രം ഓര്‍മിപ്പിക്കുന്നു .ജാന്‍ ഡിക്ലയര്‍ എന്ന നടന്റെ ഞാന്‍ കാണുന്ന ആദ്യ ചിത്രം.എന്നാലും അസാധ്യ അഭിനയം തന്നെ അദ്ദേഹം കാഴ്ച വച്ചു.

Download :-https://kickass.so/karakter-1997-dvdrip-xvid-dutch-hn-t502437.html

More reviews @www.movieholicviews.blogspot.com

No comments:

Post a Comment