Tuesday, 16 December 2014

256.LES DIABOLIQUES(FRENCH,1955)

256.LES DIABOLIQUES(FRENCH,1955),|Mystery|Thriller|,Dir:-Henri-Georges Clouzot,*ing:-Simone Signoret, Véra Clouzot, Paul Meurisse.

ലോക സിനിമയുടെ ചരിത്രത്തില്‍ മികച്ച മിസ്റ്ററി/ത്രില്ലര്‍ ജോനറില്‍ വരുന്ന സിനിമ  പേരുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന ഒന്നാണ് "Les Diaboliques" എന്ന ഫ്രഞ്ച് സിനിമ.മനുഷ്യ മനസ്സുകളുടെ ഭയം എന്ന വികരാതെ സമര്‍ത്ഥമായി ഉപയോഗിച്ച് തുടങ്ങുന്ന സിനിമ,ആ ഒരു ഭാവം അവസാനം വരെ നില നിര്‍ത്തുന്നും ഉണ്ട്.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭാര്യയായ ക്രിസ്ട്ടീനയെയും കാമുകിയായ നിക്കോളിനെയും അവരുടെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്താണ് മിഷല്‍ ടെല്ലാസല്‍  എന്ന സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ നിയന്ത്രിച്ചിരുന്നത്.ക്രൂരമായ മര്‍ദന മുറകള്‍ അയാള്‍ അവരുടെ മേല്‍ ഉപയോഗിച്ചിരുന്നു.തന്‍റെ സ്ക്കൂളിലെ കുട്ടികളെയും അയാള്‍ ഭയം കൊണ്ടാണ് നിയന്ത്രിച്ചിരുന്നത്.കുട്ടികള്‍ക്ക് അയാളോടുള്ള ഭയം എന്നത് പോലെ അവിടെ ഉള്ള അധ്യാപകരും അയാളെ ഭയപ്പെട്ടിരുന്നു.

  ഹൃദയ സംബന്ധം ആയ രോഗങ്ങള്‍ മൂലം കഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റീന ആയിരുന്നു ആ സ്ക്കൂളിന്റെ യഥാര്‍ത്ഥ അവകാശി.മിഷലിനു ആ സ്ക്കൂള്‍ അയാളുടെ സ്ത്രീധനം ആയി ലഭിച്ചതാണ്.എന്നാല്‍ ഒരവസരത്തില്‍ അവിടെ തന്നെ ഉള്ള മറ്റൊരു അദ്ധ്യാപികയായ നിക്കൊളിനെ അയാള്‍ കൂടെ താമസിപ്പിക്കുന്നു.എന്നാല്‍ അയാള്‍ അവരെയും ക്രൂരമായി ഉപദ്രവിക്കുന്നു.ഒരിക്കലും ഒരു പോലെ ചിന്തിച്ചിരുന്ന രണ്ടു പേര്‍ ആ ഒരു കാരണം കൊണ്ട് ഒന്നിച്ചു ചിന്തിക്കുന്നു.മിഷലിനോട് ഉള്ള പക.അവര്‍ രണ്ടു പേരും ചേര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുന്നു.അവര്‍ അതിനായി പദ്ധതി തയ്യാറാക്കുന്നു.വളരെയധികം ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം എന്നാല്‍ അവരെ കൊണ്ടെത്തിക്കുന്നത് വിചിത്ര സംഭവങ്ങളിലേക്ക് ആണ്.ക്രിസ്റ്റീനയും നിക്കോളും മാത്രം അറിയാവുന്ന ഒരു  രഹസ്യം ആണെങ്കിലും  അവരെ അത് ഭയപ്പെടുത്തുന്നു.കാരണം അത്തരം സംഭവങ്ങള്‍ ആണ് പിന്നീട് അവിടെ നടക്കുന്നത്.വീണ്ടും ചിത്രത്തില്‍ ഭയം തീമായി മാറുന്നു.കുറ്റബോധം കൊണ്ടുള്ള ഭയവും പിന്നെ പിടിക്കപ്പെടുമോ എന്ന ഭയവും.എന്നാല്‍ അതിനും അപ്പുറം ഒരു ഭയം ഉണ്ടാകുമോ?

  ക്ലൈമാക്സില്‍ മാത്രം മനസ്സിലാകുന്ന ഒരു വലിയ സസ്പന്‍സ് ആണ് ഈ ചിത്രത്തില്‍ ഉള്ളത്,അത് കൊണ്ടാകാം അന്നത്തെ ഈ സിനിമയുടെ പോസ്റ്ററുകളില്‍ ക്ലൈമാക്സ് പുറത്തു പറയരുത് എന്ന് കൊടുത്തിരുന്നത്."Celle qui n'était plus" (She Who Was No More) എന്ന  "Pierre Boileau" യും  "Thomas Narcejac" യും കൂടി എഴുതിയ  നോവലിനെ ആസ്പദം ആക്കി ആണ് ഈ സിനിമ രൂപം കൊള്ളുന്നത്‌.ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയ്ക്ക് പ്രേക്ഷകനില്‍ ആകാംക്ഷ ഇത്രയും നിറയ്ക്കുക സാധാരാണ ഹിച്ച്കോക്ക് സിനിമകളിലൂടെ ആണ്.എന്നാല്‍ ഹിച്ച്കോക്ക് അവസാന നിമിഷം കോപ്പി റൈറ്റ് വാങ്ങാന്‍ ആകാതെ ഉപേക്ഷിച്ച സിനിമ എന്നാണു ഈ ക്ലാസിക് ത്രില്ലര്‍ ചിത്രത്തെ കുറിച്ച് പലരും പറയുന്നത്.എന്നാല്‍ ഹെന്‍റി ഈ സിനിമയെ അവിസ്മരണീയം ആയ ഒന്നാക്കി മാറ്റുക ആയിരുന്നു പിന്നീട്.ലോക സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമായി ഇത് മാറി.ഈ ഫ്രഞ്ച് സിനിമയുടെ പല രൂപങ്ങള്‍ പിന്നീട് ഹോളിവുഡ് റീമേക്ക് ചെയ്തു പുറത്തു വന്നു എങ്കിലും ഈ ചിത്രത്തിന് ലഭിച്ച സ്വീകാര്യത അതിനൊന്നും നേടാന്‍ ആയില്ല.ഒരിക്കലും ഒരു ത്രില്ലര്‍/മിസ്റ്ററി സിനിമ പ്രേമി ഈ ചിത്രം കാണാതെ ഇരിക്കരുത്.കാരണം അത്രയ്ക്കും ഉദ്വേഗജനകം ആണ് ഈ ചിത്രം.

Download Link:-https://kickass.to/clouzot-les-diaboliques-1954-criterion-t1183322.html

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment