252.LINGA(TAMIL,2014),Dir:-K S RAVIKUMAR,*ing:-Rajnikanth,Anoushka,Sonakshi.
രാവിലെ പത്തു മണിക്ക് സിനിമയ്ക്ക് കയറുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം ഇടണ്ട എന്ന് കരുതിയതാണ്.എന്നാലും സിനിമ കണ്ടതിനു ശേഷം പലരും വാ തോരാതെ റിവ്യൂ ഒക്കെ ആയി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരെണ്ണം ഇടാം എന്ന് കരുതി.സെല്‍ ഫോണും ലോജിക്കും ഒന്നും ഓഫ് ചെയ്യാതെ തന്നെ അറിയാം രജനി സിനിമകള്‍ എന്താണ് എന്ന്.കൂറ തെലുങ്ക് പടങ്ങള്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഒന്നോര്‍ക്കണം അവരുടെ ഒക്കെ ഇഷ്ട സിനിമകളുടെ ബാപ്പ ആണ് രജനി സിനിമകള്‍ എന്ന്.ബാബ എന്ന സിനിമ ഇറങ്ങിയപ്പോള്‍ പതിവ് രജനി സിനിമകളുടെ ചേരുവകകള്‍ ആണെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം രജനികാന്ത് എന്ന സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന് കരുതി നടന്ന കുപ്രചരണങ്ങളില്‍ ആണ് അത് മുങ്ങി പോയത്.അതും പതിവ് രജനി സിനിമ തന്നെ ആയിരുന്നു.ലിങ്ക എന്ന സിനിമയും അത് പോലെ തന്നെ.അവസാന ഇരുപതു മിനിറ്റ് നടന്ന സംഭവങ്ങള്‍ മാറ്റി വച്ചില്ലെങ്കില്‍ കൂടി ഇവിടെ മാസ് എന്ന് പറഞ്ഞു നടക്കുന്ന കോപ്രായങ്ങളില്‍ കൂടുതല്‍ ഒന്നും അല്ല അത്.അത് തെലുങ്ക് ആണെങ്കിലും തമിഴ് ആണെങ്കിലും.
രജനികാന്ത് ജോക്സ് എന്ന പേരില്‍ പ്രചരിക്കുന്ന തമാശകളുടെ തനിപ്പകര്‍പ്പ് ആയിരുന്നു സിനിമയുടെ അവസാന ഇരുപതു മിനിറ്റ്.ബോംബ് സിസ്സര്‍ കിക്ക് ചവിട്ടി നായികയെയും കൊണ്ട് പറന്നിറങ്ങുന്ന നായകന്‍ ഒക്കെ സൂപ്പര്‍ മാന്‍ സിനിമകളില്‍ മാത്രമേ കാണുകയുള്ളൂ.ജെയിംസ് ബോണ്ട് Licence to Kill എന്നാണെങ്കില്‍ രജനികാന്ത് Licence to Thrill ആണ്.ആരും ഒരു ക്ലാസിക് സിനിമ പ്രതീക്ഷിച്ചു രജനിയുടെ സിനിമകള്‍ കാണാന്‍ പോയാല്‍ ഉള്ള അനുഭവം ക്രൂരം ആയിരിക്കും.മാഹാരാജ ലിങ്ങേശ്വരന്‍ എന്ന ഫിക്ഷനല്‍ കഥാപാത്രം ആയും കൊച്ചു മകന്‍ ആയ ലിങ്ക ആയും ആണ് രജനികാന്ത് ഈ സിനിമയില്‍ വരുന്നത്.സ്ഥിരം ചേരുവകകള്‍ എല്ലാം ഉണ്ട് ചിത്രത്തിലും.കൂടാതെ പല പ്രാവശ്യം കേട്ട് ഇഷ്ടം ആയ റഹ്മാന്‍ പാട്ടുകളും/രജനികാന്തിനെ കൂട്ടുകാരും നായികമാരും നാട്ടുകാരും എല്ലാം പുകഴ്ത്തുന്നു.പാട്ടുകളില്‍ സുന്ദരന്‍ ആണെന്ന് പറയുന്നു.ഇതാണല്ലോ വര്‍ഷങ്ങളായി രജനി സിനിമകളില്‍ നടക്കുന്നതും.എന്നിട്ട് പുതിയത് എന്തോ കണ്ടു പേടിച്ചു എന്നത് പോലെ വരുന്ന റിവ്യൂ കാണുമ്പോള്‍ ഓക്കാനം വരുന്നു.
സിനിമയുടെ കഥ 1939 ല്‍ ബ്രിട്ടീഷ് രാജില്‍ ICS ഓഫിസര്‍ ആയിരുന്ന ലിങ്ക എങ്ങനെ സ്വന്തം പേര് തലമുറകളിലേക്ക് പകര്‍ത്താന്‍ നടത്തിയ ത്യാഗവും കൊച്ചു മകന്‍ ഒരു കള്ളനില്‍ നിന്നും ആ അവസ്ഥയില്‍ എത്തിയതും ആണ് കഥ.ഇതില്‍ കൂടുതല്‍ പറയാന്‍ കഥയും ഇല്ല,പതിവ് പോലെ.എന്തായാലും ക്ലാസ് സിനിമകള്‍ ധാരാളം ടോറന്റില്‍ കിട്ടും.അല്ലെങ്കില്‍ IFFK യ്ക്ക് പോവുക/അല്ലാതെ ആ സമയത്ത് രജനി സിനിമ കാണാന്‍ വന്നാല്‍ സമയവും കാശും നഷ്ടം ആണ്.ദളപതി എന്ന സിനിമ മുതല്‍ തിയറ്ററില്‍ പോയി കാണുന്നത് സൂപ്പര്‍ സ്റ്റാര്‍ എന്ന സൂപ്പര്‍ മാനെ കാണാന്‍ വേണ്ടി മാത്രം ആണ്.കൊച്ചടയാന്‍ എന്ന സിനിമ മാത്രം മനപ്പൂര്‍വം കാണാതെ കളഞ്ഞു.സൂപ്പര്‍മാനും സൂപ്പര്‍ സ്റ്റാറും ചെയ്യുന്നത് ഒന്നാണ്.മാലോകരെ രക്ഷിക്കും.അത് മനസ്സിലാക്കി സിനിമ കണ്ടാല്‍ മൂന്നു മണിക്കൂറില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ ആസ്വദിക്കാം.അല്ലെങ്കില്‍ കരഞ്ഞു കൊണ്ട് ഇനിയും റിവ്യൂ ഇടാം.അതിലും നല്ലത് കാണാതെ ഇരിക്കുന്നതാണ്.രജനികാന്ത് ആരാധകരെ ആവേശത്തില്‍ ആക്കാന്‍ മുണ്ട് കുത്തി അടിക്കണം എന്നില്ല.സിനിമയുടെ പേര് എഴുതി കാണിക്കുന്നത് മുതല്‍ അങ്ങനെ ആണ്.അത് പോലെ ആണ് ഒരു ആരാധകന്‍ എന്ന നിലയില്‍ എനിക്കും തോന്നിയത്.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment