249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim.
"മെമ്മറീസ്" ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല."ദൃശ്യം" "Suspect X" ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലും ശവശരീരങ്ങളും കാണപ്പെട്ടത് കുരിശില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.മരിച്ചവര്‍ നാല് പേരും സ്ത്രീകള്‍ ആയിരുന്നു.പോലീസ് ശവശരീരങ്ങള്‍ കണ്ടെത്തിയ രീതികളില്‍ നിന്നും ഉള്ള സാമ്യം അല്ലാതെ വേറെ ഒരു തെളിവും ലഭിച്ചില്ല.മാത്രമല്ല മരിച്ചവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഏതോ മാനസിക രോഗി ആ പട്ടണത്തില്‍ ഉള്ള സ്ത്രീകളെ തിരഞ്ഞു പിടിച്ചു തന്‍റെ മാനസിക വൈകൃതങ്ങളുടെ ബാക്കി പത്രം ആക്കുന്നു എന്ന നിലയില്‍ ആയിരുന്നു ആളുകള്‍ ഈ കൊലപാതകങ്ങളെ കണ്ടിരുന്നത്.അത് കൊണ്ട് തന്നെ പട്ടണവാസികള്‍ ഭയചകിതരായി.
ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു ജേ ഷിന്‍.കേസ് അന്വേഷണം എങ്ങും എത്താത്ത നിലയില്‍ അവരുടെ ടീം അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു.ജേ -ഷിന്നിന്റെ സുഹൃത്ത് ആയിരുന്നു എഴുത്തുകാരന്‍ ആയ ജ്യൂം ജൂ.എന്നാല്‍ അയാള്‍ കഥ എഴുത്തില്‍ ഒരു തികഞ്ഞ പരാജയം ആയിരുന്നു.താമസിക്കുന്ന മുറിയുടെ വാടക പോലും കൊടുക്കാന്‍ ആകാതെ അയാള്‍ വിഷമിക്കുന്നു.അവസാനം എഴുതി കൊണ്ട് പോയ കഥ വായിച്ച പ്രസാധകന്‍ കഥയില്‍ വയലന്‍സ് അധികം ആണെന്ന് പറയുന്നു.കൂടാതെ അയാള്‍ ഒരു ചോദ്യം കൂടി ചോദിക്കുന്നു.ജ്യൂം ജൂ ആ ചോദ്യം കേട്ടതോടെ മാനസിക നില മറ്റൊരു രീതിയില്‍ ആകുന്നു.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു കൊലപാതകം കൂടി നടക്കുന്നു.ഇത്തവണയും കുരിശില്‍ കിടക്കുന്ന രൂപത്തില്‍ തന്നെ ആയിരുന്നു ശവ ശരീരം കാണപ്പെട്ടത്.എന്നാല്‍ ജേ ഷിന്‍ ആ കൊലപതാകം മുന്‍പ് നടന്ന കൊലപാതകങ്ങളുടെ ഒരു അനുകരണം ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ തെളിവുകള്‍ ഒന്നും അതിനായി ഇല്ലായിരുന്നു.എന്നാല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉള്ള ഒരാള്‍ ഉണ്ടായിരുന്നു ആ പട്ടണത്തില്‍ തന്നെ.ആരാണയാള്‍?എന്തിനാണ് ഈ കൊലപാതകങ്ങള്‍ നടന്നത്?ഇത് കൊണ്ടുള്ള ഉദ്ദേശ്യം എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
അല്‍പ്പം സങ്കീര്‍ണം ആണ് ഈ സിനിമയുടെ കഥാഘടന.പ്രത്യേകിച്ചും കൊലയാളിയെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുമ്പോഴും രഹസ്യങ്ങള്‍ പലയിടത്തായി ചുരുളഴിയുന്നുണ്ട്.എന്നാല്‍ അത് ചിത്രം വീണ്ടും പ്രേക്ഷകന്‍റെ സംശയങ്ങള്‍ കൂട്ടുകയാണ്.വളരെയധികം വര്‍ഷങ്ങള്‍ മുന്‍പ് നടന്ന സംഭവങ്ങള്‍,അതിന്‍റെ വര്‍ത്തമാന കാലത്തെ ഭാഷ്യം ആയി മാറുന്നു ചിത്രം.കൊറിയന്‍ സിനിമ ത്രില്ലര്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം ആയി മാറുന്നു അതിലൂടെ "Our Town".
Watch Online link:-http://www.viki.com/videos/23795v-our-town
More reviews @www.movieholicviews.blogspot.com

No comments:
Post a Comment