263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu.
"ആമയും മുയലും" മലയാളികള്‍ മറക്കേണ്ട സിനിമ.
പഴയ കാല ഹിറ്റ് സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ."ഇന്നസെന്‍റിനെ" നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാം പലപ്പോഴും ഓര്‍ക്കാന്‍ ഈ സിനിമ സഹായിച്ചു.സാധാരണയായി മലയാളം സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ ചെയ്തു ഹിറ്റ് ആക്കിയ ചരിത്രം ഉള്ള പ്രിയന്‍ ഇത്തവണ "മാലാമാല്‍ വീക്കിലി" എന്ന തന്‍റെ തന്നെ പഴയ ഹിന്ദി ചിത്രം മലയാളത്തിലേക്ക് മാറ്റി "ആമയും മുയലും" ആക്കി.
സുധാ ചന്ദ്രന്‍ അവതരിപ്പിച്ച വേഷത്തില്‍ സുകന്യയും പിന്നെ പരേഷ് റാവല്‍,ഓം പൂരി എന്നിവര്‍ അവതരിപ്പിച്ച വേഷത്തില്‍ യഥാക്രമം നെടുമുടി വേണുവും ഇന്നസന്റും വന്നു.ഇന്നസന്‍റ് അവതരിപ്പിച്ച ഹിന്ദി സിനിമയിലെ വേഷം മലയാളത്തില്‍ നന്ദു അവതരിപ്പിച്ചു.കേരളത്തിന് അപരിചിതമായ ഒരു ഗ്രാമം.രാജസ്ഥാനിലോ ബീഹാറിലോ മറ്റോ കാണാന്‍ സാധിക്കും എന്ന് കരുതുന്നു.എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ അവരുടെ വിധിയില്‍ വിശ്വസിച്ചു ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി അവിടെ ഒരാള്‍ക്ക് ലോട്ടറി അടിക്കുന്നു.പിന്നെ നടക്കുന്ന ടോം ആന്‍ഡ് ജറി കളികള്‍ ആണ് സിനിമ മൊത്തം.സ്ഥിരം പ്രിയന്‍ ചേരുവകകള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും അതെല്ലാം നന്നായി ബോറടിപ്പിച്ചു.പ്രത്യേകിച്ചും ക്ലൈമാക്സിലെ കൂട്ടയോട്ടം.പണ്ടൊരു കഥ കേട്ടിട്ടുണ്ട്.ഒരു തമാശ സര്‍ക്കസിലെ ആ കോമാളി ആദ്യം പറഞ്ഞു.അപ്പോള്‍ എല്ലാവരും ചിരിച്ചു.അയാള്‍ രണ്ടാം ദിവസവും അത് തന്നെ പറഞ്ഞു.ആളുകള്‍ കുറച്ചു ചിരിച്ചു.മൂന്നാം ദിവസം കുറച്ചു ഗൌരവത്തില്‍ ആയി.നാലാം ദിവസം ആളുകള്‍ കൂവി.ആ അവസ്ഥ ആയിരുന്നു സിനിമയില്‍ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചു എടുത്ത പല രംഗങ്ങളിലും.
എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയപ്പോള്‍ പാട്ടുകള്‍ തീരെ നിലവാരം കാണിച്ചില്ല എന്നതും പ്രിയന്‍റെ മുന്‍ക്കാല ചിത്രങ്ങളിലെ നയന മനോഹരമായ ഗാന രംഗങ്ങളും ഈ ചിത്രത്തിന് അന്യം ആയിരുന്നു.ചുരുക്കി പറഞ്ഞാല്‍ ഹരിശ്രീ അശോകന്‍,മാമുക്കോയ എന്നിവര്‍ ഉള്‍പ്പെട്ട അതി ശക്തമായ കോമഡി നിരയ്ക്കും മറ്റു വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ ആയില്ല.ജയസൂര്യ നായകന്‍ ആണെന്ന് പറയാമെങ്കിലും സഹ നടന്‍ മാത്രമായാണ് സിനിമയില്‍ നിന്നത്.സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദം കേള്‍പ്പിച്ച പ്രിയന്‍ ഇടയ്ക്ക് മോഹന്‍ലാലിനെ പോലെ അഭിനയിക്കുന്ന അനൂപ് മേനോനെയും കൊണ്ട് വന്നു അഭിനയിപ്പിച്ചു.
തീര്‍ച്ചയായും മലയാളികളും പ്രിയദര്‍ശനും കൂട്ടരും മറക്കേണ്ട ഒരു ദുരിതം ആണ് "ആമയും മുയലും".ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ "ഇപ്പോള്‍ പിള്ളേരൊക്കെ സിനിമ ഡൌണ്‍ലോഡ് ചെയ്തു കാണുന്ന കാലമാണ്".അത് കൊണ്ട് തന്നെ മൂവി ബഫ് അല്ലാത്ത സാധാരണക്കാരും പണ്ട് ഉരുട്ടി കൊടുത്ത ചോറ് പോലെ ഉള്ള സിനിമകളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.പ്രത്യേകിച്ചും കുടുംബങ്ങള്‍.എന്തായാലും പ്രിയന്‍ എന്ന സംവിധായകനില്‍ വിശ്വാസം ഉള്ള ധാരാളം പ്രേക്ഷകര്‍ എന്നും ഇവിടെ ഉണ്ടാകും.പക്ഷേ അവര്‍ക്ക് വേണ്ടത് പഴയ ചോറ് അല്ല.പകരം നല്ലൊരു ബിരിയാണി ആണ്.പ്രിയനിലെ സംവിധായകന്‍ അതുമായി മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു.
More reviews@www.movieholicviews.blogspot.com

More reviews