Wednesday, 4 December 2024

1864. Only The River Flows (Chinese, 2023)

 1864. Only The River Flows (Chinese, 2023)

         Crime, Drama



 Memories of Murder ന്റെ ഒരു വൈബ് ആണ് ഈ സിനിമയുടെ തുടക്കം മുതൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല എന്ന് തോന്നുന്നു. മഴ, മരണം, മൃതദ്ദേഹങ്ങൾ, നിഗൂഢത, തൊണ്ണൂറുകളിലെ തെരുവുകൾ അങ്ങനെ Memories of Murder ന്റെ ആരാധകർക്ക് നൊസ്റ്റാൾജിയ ഏറെ സമ്മാനിക്കുന്നുണ്ട് Only The River Flows ൽ.


പറയാൻ മറന്നു. ഡേവിഡ് ഫിഞ്ചറിന്റെ Zodiac ന്റെയും വൈബും എവിടെയൊക്കെയോ ഉണ്ടായിരുന്നു.


 ഒരു വൃദ്ധയുടെ കൊലപാതകവും, അതിനു ശേഷം ആ കൊലപാതകവും ആയി എന്തെങ്കിലും ബന്ധം ഉണ്ടെന്നു പോലീസിന് തോന്നുന്നവർ പലരും കൊല്ലപ്പെടുന്നു.അതിനെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണം.ഇതാണ് സിനിമയുടെ പ്രമേയം.


ഒരു കുറ്റവാളിയെ കണ്ടെത്തുക എന്ന ക്രൈം ത്രില്ലർ സിനിമയുടെ സാധാരണ ഫോർമാറ്റിനു ഒപ്പം സിനിമ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. അത് ആ സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ സൗന്ദര്യമോ, നിഗൂഢതയോ അല്ലെങ്കിൽ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും ആകാം.


പതിഞ്ഞ തലത്തിൽ ആണ് സിനിമയുടെ തുടക്കം. എന്നാൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴും, കൊലപാതകങ്ങൾ വീണ്ടും നടക്കുമ്പോഴും ആരാണ് യഥാർത്ഥ കൊലപാതകി എന്നറിയാൻ ഉള്ള പ്രേക്ഷകന്റെ ത്രിൽ കൂടുന്നുണ്ട്.


സിനിമ കാണുമ്പോൾ ക്ലൈമാക്സ്‌ നേരെ ഓടിച്ചു നോക്കിയാലോ എന്ന് വരെ തോന്നി. കാരണം, ചിലപ്പോൾ ഒക്കെ കഥ അത്ര സങ്കീർണം ആയി മാറിയിരുന്നു.


തൊണ്ണൂറുകളിലെ ചൈനീസ് പോലീസും, അതിലെ രാഷ്ട്രീയവും, രീതികളും സാങ്കേതിക വിദ്യ അത്ര വളർന്നിട്ടില്ലാത്ത അന്നത്തെ കുറ്റാന്വേഷണ രീതി ഒക്കെ കൗതുകം. ഉണർത്തുന്നുണ്ട്.


ക്രൈം ചെയ്തത് ആരാണ് എന്നുള്ള ചോദ്യം തേടി പോകുമ്പോൾ പ്രേക്ഷകന് മുന്നിൽ പതിഞ്ഞ താളത്തിൽ പോകുന്ന മനോഹരമായ ഒരു ക്രൈം ഡ്രാമ ആയി മാറുകയാണ് Only The River Flows.


എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. കണ്ടു കഴിഞ്ഞപ്പോൾ നല്ല സംതൃപ്തി തോന്നി.


ചൈനീസ് indie സിനിമകളിൽ ഏറ്റവും പണം വാരി ചിത്രങ്ങളിൽ ഒന്നാണ് Only The River Flows.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.





Thursday, 28 November 2024

1859.Following (Korean, 2024)

 1859.Following (Korean, 2024)

         Mystery, Thriller.




ജിയോങ് ടെയുടെ പോലത്തെ ഒരു ഓഞ്ഞ ഹോബി ഉള്ള മനുഷ്യനെ കണ്ടു കിട്ടാൻ നല്ല പാടായിരിക്കും. ഹോബി എന്താണെന്ന് വച്ചാൽ അയാൾക്ക്‌ താൽപ്പര്യം തോന്നുന്ന ആളുകളുടെ വീട്ടിൽ അവർ ഇല്ലാത്ത സമയം കയറി അവിടെ നിന്നും വില പിടിപ്പില്ലാത്ത എന്തെങ്കിലും സാധനം എടുത്ത് അതിന്റെ ഫോട്ടോയും വച്ചു വേറെ ഒരു രഹസ്യ റൂമിൽ സൂക്ഷിക്കുക.


 ജിയോങ് ടെയ്ക്ക് ഇത് എളുപ്പവും ആയിരുന്നു. കാരണം അയാളുടെ ജോലി തന്നെ.ഒരു റിയൽറ്റർ ആയത് കൊണ്ട് തന്നെ പലരുടെയും വീടുകളുടെ കീ അയാളുടെ കയ്യിൽ കിട്ടാനും എളുപ്പം ആയിരുന്നു.


 ഇങ്ങനെ ഹോബി തുടർന്ന് പോകുമ്പോൾ ആണ് അത് സംഭവിക്കുന്നത്. ഒരു സ്ത്രീയുടെ വീട്ടിൽ കയറിയ അയാൾ കണ്ടത് ഒരു മൃതദേഹം ആയിരുന്നു.


തെറ്റായ സ്ഥലത്തു തെറ്റായ സമയത്തു വന്നതാണ് ജിയോങ് ടെ എങ്കിലും അയാളുടെ ഈ ഓഞ്ഞ ഹോബി കാരണം ആണ് അയാൾ അവിടെ എത്തേണ്ടി വരുന്നത്.


ആരായിരുന്നു അവിടെ കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി?അതിനു ശേഷം എന്ത് സംഭവിച്ചു?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഫോളോയിങ് എന്ന കൊറിയൻ ചിത്രം പറയുന്നത്.


 അത്യാവശ്യം ട്വിസ്റ്റ് ഉള്ള, പലപ്പോഴും ത്രിൽ അടുപ്പിക്കുന്ന ഒരു ചിത്രം ആണ് ഫോളോയിങ്. കഥയുടെ ഫ്ലാഷ്ബാക്ക് ഒക്കെ വരുമ്പോൾ അൽപ്പം കൺഫ്യൂസിങ് ആകുമെങ്കിലും മൊത്തത്തിൽ കുഴപ്പമില്ലാത്ത ഒരു കൊറിയൻ മിസ്റ്ററി ത്രില്ലർ ആണ് ഫോളോയിങ്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Thursday, 31 October 2024

1850. It's What's Inside (English, 2024)

 1850. It's What's Inside (English, 2024)

          Horror, Sci-Fi



റൂബന്റെ കല്യാണ തലേന്ന് പഴയ സുഹൃത്തുക്കൾ കുറച്ചു പേർ കൂടിയപ്പോൾ ആണ് ഫോർബ്സ് ഒരു പുതിയ ഗെയിം ആയി വന്നത്. ഒരു ഇരുപതു സെക്കൻഡ് മാത്രം ആ കളിയെ കുറിച്ച് അനുഭവിച്ചു അറിഞ്ഞവർ വീണ്ടും ആ ഗെയിം കളിക്കണം എന്നു പറഞ്ഞു . ഗെയിം എന്താണെന്നു വച്ചാൽ body swap . അതേ. അത് തന്നെ കൂട് വിട്ടു കൂട് മാറുന്നത് പോലെ ഒരാളുടെ ശരീരത്തിൽ നിന്നും മറ്റൊരാളുടെ ശരീരത്തിൽ കയറുന്നത്. 


  സത്യം പറഞ്ഞാൽ സിനിമ കണ്ടു തുടങ്ങിയപ്പോൾ തന്നെ ഈ ഗെയിം യഥാർത്ഥത്തിൽ എത്ര ഭീകരം ആണെന്ന് ആണ് ഓർത്തത്. സുഹൃത്തുക്കൾ ആണെങ്കിലും ഓരോരുത്തരക്കും ഓരോ ജീവിതം ഉണ്ട്. അതിൽ നല്ല നിലയിൽ ഉള്ളവർ ഉണ്ടാകാം, അല്ലാത്തവരും. അങ്ങനെ ആർക്കെങ്കിലും ഇങ്ങനെ മാറുമ്പോൾ മറ്റൊരാൾക്ക് പണി കൊടുക്കാന് സാധ്യത ഏറെയാണ്. ഇത് മാത്രമല്ല, പ്രണയം, പ്രതികാരം ,അസൂയ തുടങ്ങി എത്രയോ വികാരങ്ങൾ ഉള്ളിൽ ഉണ്ടെങ്കിൽ എന്തൊക്കെ സംഭവിക്കാം?


ഇവിടെയും വ്യത്യസ്തം ഒന്നും ആളായിരുന്നു. അങ്ങനെ ഒക്കെ തന്നെ സംഭവിച്ചു. ശരീരത്തിൽ ഫോട്ടോ ഒട്ടിച്ചാണ് അവർ അപ്പോൾ ആരാണ് എന്നു കാണിക്കുന്നതെങ്കിലും പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ നല്ല കൺഫ്യൂഷൻ ഉണ്ടാക്കി എനിക്ക് . ടി വി യിൽ ആയത് കൊണ്ട് ഇടയ്ക്ക് pause അടിച്ചു നോക്കി ഒക്കെ ആണ് സിനിമ കണ്ടത്. കാരണം, ഒന്നും മീസ് ആകരുതല്ലോ?


മിസ് ആക്കിയില്ല ഒന്നും. നിരാശപ്പെടേണ്ടിയും വന്നില്ല. സിനിമയിലെ ധാരാളം ട്വിസ്റ്റുകൾ തുടങ്ങി ക്ലൈമാക്സ് വരെ നീണ്ടു നിലക്കുന്ന നിഗൂഡത ആണ് സിനിമയിൽ ഇഷ്ടമായ കാര്യം. ഇടയ്ക്ക് ആളുകൾ ആര് ആരൊക്കെയാണ് എന്നൊക്കെ ആലോചിച്ച് ഇരുന്നു പോകും. കാണാൻ ശ്രമിക്കുക. ഇഷ്ടപ്പെട്ടൂ.


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 29 October 2024

1849. Caddo Lake (English, 2024)

 1849. Caddo Lake (English, 2024)

          Mystery, Sci-Fi



അന്ന എന്ന പെൺക്കുട്ടിയെ കാണാതായതും അതിനെ തുടർന്നുള അന്വേഷണവും ആയിട്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രേക്ഷകനും അത്തരം ഒരു കഥ ആണ് ചിത്രത്തിന് ഉള്ളത് എന്നു കരുതും . എന്നാൽ കാതിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ഴോൻറെയിൽ ഉള്ള ചിത്രം ആയിരുന്നു. നിഗൂഡതയിൽ നിന്നും അവസാനം വരുമ്പോഴേക്കും അടുത്തത് എന്താണെന്നു കാത്തിരുന്നു കാണുമ്പോൾ കുറച്ചു ട്വിസ്റ്റുകൾ അടങ്ങിയ മറ്റൊരു തലത്തിലേക്ക് കഥ പോകുന്നു. 


 കാഡോ ലേക്കിന്റെ ഴോൻറെ എന്താണ് പറയുന്നതിലും നല്ലത് അത് കണ്ടു തന്നെ മനസ്സിലാക്കുക എന്നതാണ്. ഒരു പെൺക്കുട്ടിയെ കാണാതായ കഥയിൽ നിന്നും മേല്പ്പറഞ്ഞ കഥയിലേക്ക് ഉള്ള ട്രാൻസ്ഫോർമേഷൻ സിനിമയിൽ നമ്മൾ അറിയാതെ തന്നെ നടക്കുന്നുണ്ട്. അവിടെ ആണ് സിനിമയോട് നല്ല താൽപ്പര്യം തോന്നുന്നതും. അവിടം മുതൽ പ്രേക്ഷകന് സംശയങ്ങൾ ഉണ്ടായി തുടങ്ങും. പാരീസ്, ഏലി തുടങ്ങിയ കഥാപാത്രങ്ങൾ വ്യത്യസ്തങ്ങളായ കാര്യങ്ങൾ അന്വേഷിച്ചു കാഡോ ലേക്കിൽ എത്തുമ്പോള് ലഭിക്കുന്നത് കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരവും ആണ്.


കാഡോ ലേക്ക് തുറന്നു വച്ച നിഗൂഡതകൾ അറിയുവാനായി ചിത്രം കാണുക. ഈ zhonreyiler മികച്ച ഒരു ചിത്രമായിട്ടാണ് കാഡോ ലേക്ക് അനുഭവപ്പെട്ടത്. 


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1848. The Shadow Strays (Indonesian, 2024)

 1848. The Shadow Strays (Indonesian, 2024)

           Action



സാധാരണയായി സിനിമകളിൽ ഉള്ള ഫൈറ്റ് സീനുകളിൽ സൈഡ് ആയി വരുന്ന ഗുണ്ടകളെ ഒക്കെ സിനിമയിലെ മെയിൻ കഥാപാത്രം കാൽ തറയിൽ ചവിട്ടുമ്പോൾ പറന്നു പോകുന്ന സെറ്റപ്പ് ആയിരിക്കും. അവിടെ അവരുടെ പീഡനം കഴിഞ്ഞു.എന്നാൽ The Shadow Strays ൽ ആ പാവം ഗുണ്ടകളെ പോലും ഇടിച്ചു ഇഞ്ചപ്പരുവം ആക്കി കാലപുരിക്ക് അയക്കുകയാണ്.അതും ഒരു മയവും ഇല്ലാതെ പറ്റാവുന്ന രീതിയിൽ ഒക്കെ അനുഭവിപ്പിച്ചു കൊണ്ട്. അപ്പോൾ പിന്നെ മെയിൻ വില്ലന്മാരുടെ ഒക്കെ അവസ്ഥ?ചുരുക്കത്തിൽ വളരെയേറെ വയലൻസ് രംഗങ്ങൾ ഉള്ള ആക്ഷൻ ചിത്രംആണ് The Shadow Strays.


“The Night Comes for Us” ന്റെ സംവിധായകൻ ആയ ടിമോയുടെ മറ്റൊരു മികച്ച ആക്ഷൻ ചിത്രമാണ് The Shadow Strays. കഥയിൽ ഒന്നും വലിയ പുതുമ ഒന്നുമില്ല. അമ്മ നഷ്ടപ്പെട്ട മോൻജിയെ രക്ഷിക്കാൻ അറോറോ റിബെറോയുടെ 13 എന്ന പേരിൽ അറിയപ്പെടുന്ന കഥാപാത്രം ശ്രമിക്കുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ. 13 നു ഒരു ഭൂതക്കാലം ഉണ്ട്. അതും കൂടി ഈ സംഭവത്തിൽ ഉൾപ്പെടുമ്പോൾ ആക്ഷൻ രംഗങ്ങൾക്കു ഒരു പഞ്ഞവും ഇല്ല എന്നു തന്നെ പറയാം. 


Netflix സിനിമകളിൽ ഇറങ്ങിയ സമയത്ത് തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ആണ് The Shadow Strays . അത് പോലെ സിനിമയിലെ ഒരു കാമിയോ അടിപൊളി ആയിരുന്നു. The Raid: Redemption ൽ ഞെട്ടിച്ച മാഡ് ഡോഗ് എന്ന കഥാപാത്രമായി വന്ന യായാൻ റൂഹയിയാൻ വന്നത്. 


നേരത്തെ പറഞ്ഞത് പോലെ, കഥയിൽ വലിയ പുതുമ ഒന്നും ഇല്ല. പക്ഷേ ആക്ഷൻ സിനിമ എന്ന നിലയിൽ മികച്ച എക്സ്പീരിയൻസ് നല്കിയ ചിത്രം ആണ് The Shadow Strays.


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 15 October 2024

1842. My Client's Wife (Hindi, 2018)

 1842. My Client's Wife (Hindi, 2018)

         Mystery



  വളരെ ദുരൂഹതകൾ നിറഞ്ഞ ഒരു സീനിലൂടെ ആണ് സിനിമയുടെ തുടക്കം. പർദ്ദ അണിഞ്ഞ ഒരു സ്ത്രീ ഒരു വീട്ടിലെ പടികൾ കയറി ഒരു മുറിയിൽ പോകുന്നു. അവിടെ ആരോ ഒരാളുടെ നിലവിളി ശബ്ദം. പിന്നീട് അവർ എന്തൊക്കെയോ പേപ്പറുകൾ കത്തിച്ചു കളഞ്ഞതിന് ശേഷം അവർ ഒരു റെക്കോർഡറിൽ, അവരെ ഇനി അന്വേഷിക്കേണ്ട എന്നും അവറെ കുറിച്ചുള്ള എല്ലാ രേഖകളും അവർ നശിപ്പിച്ചെന്നും പറഞ്ഞതിന് ശേഷം മൂന്നു വർഷത്തോളമായി അവർ ചെയ്യുന്ന തെറ്റുകളെ കുറിച്ച് സൂചിപ്പിക്കുന്നു.


ഇതിനു ശേഷം ഭാര്യയെ തല്ലി അറസ്റ്റിൽ ആയ രഘുറാം എന്നയാൾ അയാളുടെ ഭാഗം ഒരു ജയിലിൽ ഇരുന്ന് സംസാരിക്കുന്നു. അയാൾ അയാളുടെ ഭാര്യയെ കുറിച്ച് പറയുന്ന കാര്യങ്ങൾ വക്കീൽ വിശ്വസിക്കുന്നില്ല. ഇതിനു ശേഷം അയാളുടെ ഭാര്യയെ കാണാൻ പോയ വക്കീൽ മനസ്സിലാക്കുന്ന കാര്യങ്ങൾ അന്ന് അവരുടെ വീട്ടിൽ നടന്ന സംഭവങ്ങൾ കൂടുതൽ ദുരൂഹം ആക്കുന്നു.


പല കഥാപാത്രങ്ങളും അവരുടെ ഭാഗത്തിൽ നിന്ന് കൊണ്ട് പറയുന്ന കഥകൾ ആണ് പ്രേക്ഷകൻ പലപ്പോഴായി പിന്നീട് കാണുന്നത്. അതിൽ സത്യം ഏതു മിഥ്യ ഏതു എന്നറിയാത്ത നിലയിൽ നിഗൂഢമായ എന്തോ ഉണ്ടെന്നുള്ള തോന്നൽ നന്നായി ഉണ്ടാക്കുന്നുമുണ്ട്.


ഹിച്ച്കോക്കിയൻ രീതിയിൽ ആണ് സിനിമ അവതരിപ്പിച്ചത് എന്ന് തോന്നി പോകും പല കഥ സന്ദർഭങ്ങളിലും. അതിനൊപ്പം പല സ്ഥലങ്ങളിലും ഉള്ള പശ്ചാത്തല സംഗീതം പഴയ ഹോളിവുഡ് സിനിമകളിൽ ഉള്ളത് പോലെ തോന്നി . 


 ക്ലൈമാക്സിലേക്ക് വരുമ്പോൾ ഉള്ള ട്വിസ്റ്റ് എല്ലാം അപ്രതീക്ഷിതമായിരുന്നു. അങ്ങനെ ഒരു സാധ്യത നേരത്തെ തന്നെ എത്ര പേർ ഊഹിച്ചിട്ടുണ്ടാകും എന്നും അറിയില്ല. അത്രയും നേരം കണ്ട കാഴ്ചകളും അവിടെ കഥ ഊഹിക്കാൻ ശ്രമിക്കുന്നതും എല്ലാം പൊളിച്ചടുക്കിയിട്ടുണ്ട്.


നല്ല ഒരു സൈക്കോളജിക്കൽ മിസ്റ്ററി ചിത്രം ആണ് My Client's Wife.സിനിമ Amazon Prime ൽ ലഭ്യമാണ്. കഴിയുമെങ്കിൽ കാണുക.


സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


Friday, 23 August 2024

1835. Oddity (English, 2024)

 1835. Oddity (English, 2024)

Horror




Oddity എന്ന ചിത്രം അതിന്റെ ആരംഭം മുതൽ പ്രേക്ഷകന് നൽകുന്ന അറ്റ്മോസ്‌ഫീയറിക് ഹൊറിന്റെ ഒരു സൂചനയുണ്ട്. അത് അവിടെ നിന്നും വളർന്നു ഒരു ഘട്ടത്തിൽ പ്രേക്ഷകനിൽ scared stiff എന്ന നിലയിൽ എത്തിക്കുന്നുണ്ട്. അതിനായി സിനിമയിൽ പ്രത്യേകം ഗിമിക്കുകൾ ഒന്നും കാണിക്കേണ്ടി വരുന്നില്ല. തുടക്കം മുതൽ ഉള്ള കഥയുടെ ഉള്ളിൽ നിന്നും തന്നെയാണ് ഇത്തരം ഒരു ഫീൽ പ്രേക്ഷകനിൽ ഉണ്ടാക്കുന്നത്.


പ്രത്യേകിച്ചും ഒന്നര മണിക്കൂറിൽ അൽപ്പം മാത്രം കൂടുതൽ ഉള്ള സിനിമയിലെ അവസാന അര മണിക്കൂർ പ്ലോട്ട് ട്വിസ്റ്റ് ഉണ്ടാക്കുക മാത്രമല്ല, ഒറ്റയ്ക്ക് രാത്രിയിൽ ഇരുന്ന് കാണുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്താൻ ആയിട്ടുള്ളത് എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.


ഡാനി, തന്റെ ഐഡന്റിക്കൽ ട്വിൻ ആയ ഡാഴ്സിയുടെ മരണത്തെ കുറിച്ച് നടത്തുന്ന വെളിപ്പെടുത്തൽ മുതൽ പല സിനിമകളിലും ഉണ്ടായിട്ടുള്ളത് പോലെ ഹൊറർ സിനിമകളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന eerie ആയിട്ടുള്ള ഒരു ഘട്ടത്തിലേക്ക് സിനിമയെ കൊണ്ട് പോവുകയാണ്. ഇടക്കുള്ള ഒരു ജമ്പ് സ്കെയർ രംഗം ശരിക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെ പേടിപ്പിച്ചു.


 ക്ലൈമാക്സിൽ സിനിമയിലെ ഒരു കഥാപാത്രം തന്റെ ചുറ്റും നടന്ന കാര്യങ്ങളിൽ ഉണ്ടായ അവിശ്വസനീയത കാരണം അത് പരീക്ഷിക്കാൻ എന്നവണ്ണം അയാൾ സ്വയം അതിലേക്കു എടുത്തു ചാടുന്നുണ്ട്. അതിനു മുന്നേ അയാളുടെ ആ ചിരി കണ്ടപ്പോൾ നിരാശ തോന്നിയെങ്കിലും, അതിനൊപ്പം വൈഡ് ഷോട്ടിൽ വരുന്ന രംഗം കണ്ടപ്പോൾ പൂർണമായ സംതൃപ്തി ആണ് Oddity നൽകിയത്.


 Oddity ഒറ്റയ്ക്ക് ഇരുന്നാണ് കണ്ടത്. അതും ഇരുട്ടിൽ ടി വി സ്ക്രീൻ വെളിച്ചത്തിൽ മാത്രം. എന്നിട്ടും സിനിമ അവസാനിച്ചപ്പോൾ ചുറ്റുപാടും അൽപ്പം ഭയത്തോടെ നോക്കി ലൈറ്റും ഇട്ട് നേരെ പോയി കിടന്നുറങ്ങുക ആണ് ചെയ്തത്. 


ഒരു ഹൊറർ സിനിമ എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ്. സിനിമ ഇറങ്ങിയപ്പോൾ തന്നെ മികച്ചു അഭിപ്രായങ്ങൾ കേട്ടിരുന്നു.അതിൽ അതിശയോക്തി ഒന്നുമില്ല.


#Classic


സിനിമയുടെ ലിങ്ക് 

t.me/mhviews1 ൽ ലഭ്യമാണ്.




        

Friday, 9 August 2024

1825. Shattered (English, 1991)

 

1825. Shattered (English, 1991)

          Psychological thriller




ചതിയുടെയും വഞ്ചനയുടെയും അവിശ്വസനീയമായ ഒരു കഥ , കുറച്ചു ട്വിസ്റ്റൂകളിലൂടെ അവതരിപ്പിച്ച സിനിമയാണ് Shattered. കാർ ആക്സിഡന്റിൽ നിന്നും രക്ഷപ്പെട്ടത്തിന് ശേഷം ഡാൻ മെറിക്കിന് ഓർമകൾ എല്ലാം നഷ്ടമാകുന്നു. എന്നാൽ ഓർമകൾ തിരിച്ചെടുക്കാൻ അയാള് ശ്രമിക്കുമ്പോൾ ആയാൾക്ക് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകുന്നു. ആക്സിഡന്റ് നടക്കുന്ന സമയം ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ മുതൽ പല കാര്യത്തിലും ഉണ്ടാകുന്ന അയാളുടെ സംശയങ്ങളും അതിനു അയാൾ ഉത്തരങ്ങൾ കണ്ടെത്തുമോ എന്നതാണ് Shattered എന്ന സിനിമയുടെ കഥ. 


 സിനിമയുടെ കഥയെ സംബന്ധിച്ച് വലിയ ഒരു പ്ലോട്ട് ട്വിസ്റ്റ് ഉണ്ട്. എന്നാൽ അതിനു ഉപയോഗിച്ചിരിക്കുന്ന സംവിധാനത്തിന് ഇപ്പോഴും എത്ര മാത്രം പുരോഗതി ഉണ്ട് എന്നു ചിന്തിച്ചാൽ ഒരു പക്ഷേ അവിശ്വസനീയമായി തോന്നും. പണ്ട് പല സിനിമകളിലും ഉപയോഗിച്ച ഒരു വിദ്യ തന്നെയാണ്.അതെന്താണ് എന്ന് പറയുന്നില്ല.എന്നാൽക്കൂടിയും കഥയിൽ ഉള്ള ട്വിസ്റ്റ് കൊള്ളാമായിരുന്നു. സിനിമയുടെ ജോൻറെയോട് നീതി പുലർത്തിയിട്ടുണ്ട് Shattered. 


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.





Thursday, 8 August 2024

1824. Fried Green Tomatoes

 1824. Fried Green Tomatoes 

         Comedy, Mystery



സാധാരണ ഒരു കോമഡി ഡ്രാമ ആണെന്ന് കരുതി കണ്ട് തുടങ്ങുന്ന സിനിമ അവസാനം അതിന്റെ നിഗൂഢ സ്വഭാവം കാരണം പ്രതീക്ഷയ്ക്ക് അപ്പുറം മാറ്റം വന്നാലോ?അങ്ങനെ വരുമ്പോൾ അത് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായി മാറിയാലോ?ഈവ്‌ലിൻ എന്ന വീട്ടമ്മ അവരുടെ കുടുംബ ജീവിതത്തിൽ തീരെ സന്തുഷ്ട അല്ലായിരുന്നു. ആക്‌സ്മികമായി ഒരു ഓൾഡ് ഏജ്‌ ഹോമിൽ വച്ച് പരിചയപ്പെടുന്ന നിന്നി ത്രെഡ്ഗുഡ് എന്ന വൃദ്ധയായ സ്ത്രീ അവർക്കു പരിചയം ഉള്ള കുറച്ചു ആളുകളുടെ ജീവിതത്തെ കുറിച്ച് ഈവലിനോട് പറഞ്ഞു തുടങ്ങുമ്പോൾ ഒന്നെങ്കിൽ ഒരു ട്രാജഡി, അല്ലേൽ ഒരു ഫീൽ ഗുഡ് സിനിമ മാത്രമാകും Fried Green Tomatoes എന്നതായിരുന്നു എന്റെ മുൻവിധി.


 എന്നാൽ ഈ കഥയ്ക്ക് അവസാനം ഒളിപ്പിച്ചു വച്ച ഒരു വലിയ രഹസ്യം അനാവരണം ചെയ്യുന്ന സമയം ആയപ്പോഴേക്കും എന്റെ അവസ്ഥ സിനിമയെ കുറിച്ചുള്ള മുൻവിധികൾ മാറ്റുന്നത് മാത്രം ആയിരുന്നില്ല. അതിനൊപ്പം ഒരു കാലഘട്ടത്തിൽ ഉള്ള സമൂഹവും മനുഷ്യരുടെ ഇഷ്ടാനിഷ്ട്ടങ്ങളും എല്ലാം ഒത്തു ചേരുമ്പോൾ മികച്ച ഒരു സിനിമ കണ്ട അനുഭവം ആണുണ്ടായത്.


ഇഡ്ജി എന്ന പെൺകുട്ടിയുടെ കഥ അവളുടെ സഹോദരൻ ബഡി മുതൽ അങ്ങോട്ട് വ്യാപിച്ചു കിടക്കുകയാണ്. വളരെ അധികം ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം ആയിരുന്നു ഇഡ്ജി.മേരി സ്റ്റുവർട്ടിന്റെ മികച്ച ഒരു കഥാപാത്രം. ഇത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങളെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക സ്നേഹം തോന്നി പോകും ഇഡ്ജിയോട്. അത് പോലെ തന്നെയാണ് ആ ചെറിയ ഗ്രാമത്തിൽ ഉള്ള പല കഥാപാത്രങ്ങളും.ബിഗ് ജോർജും റൂത്തും സ്മോക്കിയും എല്ലാം അതിൽ ഉൾപ്പെടും.


ഫാനി ഫ്ലാഗിന്റെ Fried Green Tomatoes at the Whistle Stop Cafe എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. അങ്ങനെ ഒരെണ്ണത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഈ സിനിമയെ കുറിച്ച് അറിയുന്നത് തന്നെ കാത്തി ബേറ്റ്സ് എന്ന നടിയോടു പെട്ടെന്നൊരു ദിവസം തോന്നിയ ആരാധന കാരണം ആണ്. പക്ഷെ എത്ര മാത്രം ജീവനുള്ള കഥാപാത്രങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്? വല്ലാത്ത ഒരു ഫീലും ഇഷ്ടവും ആയിരുന്നു ഈവ്‌ലിൻ ഇവരുടെ എല്ലാം കഥ കേൾക്കുമ്പോൾ. പിന്നെ പ്രത്യേകിച്ച് പറയാൻ ഉള്ളത് കാത്തി ബേറ്റ്സിന്റെ ഈവ്‌ലിൻ എന്ന കഥാപത്രമാണ്. അവരുടെ കഥാപാത്രം സിനിമയ്ക്ക് കൊണ്ട് വന്ന ദ്വിമുഖം ഉണ്ട്. ഒരു പക്ഷെ ഒരു കോമഡി ഫീൽ ഗുഡ് സിനിമ ആണെന്ന് പ്രേക്ഷകനെ പറഞ്ഞു പറ്റിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. ഇത്തരം ഒരു കഥയിലേക്ക് ആണ് നമ്മളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാൻ പോലും സാധിക്കില്ല.


എന്തായാലും വളരെ ഇഷ്ടമായി Fried Green Tomatoes എന്ന ചിത്രം. താൽപ്പര്യം തോന്നുന്നു എങ്കിൽ തീർച്ചയായും കാണുക. നിരാശപ്പെടേണ്ടി വരില്ല.

 

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1  ലഭ്യമാണ് 




Tuesday, 6 August 2024

1823. Persumed Innocent (English, 1990)

 1823. Persumed Innocent (English, 1990)

          Legal Thriller, Mystery



കോർട്ട് റൂം ക്രൈം ത്രില്ലറുകളിലെ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് Persumed Innocent നെ കാണുന്നത്. കോടതി മുറിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് സിനിമയുടെ ഹൈലൈറ്റ്. എന്നാൽ ഇതിൽ മിസ്റ്ററി എന്ന് വിളിക്കാവുന്ന ഒരു ഭാഗം ഉണ്ട്. അതാണ്‌ ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റും.


  ഹാരിസൻ ഫോർഡിന്റെ റസ്റ്റി സാബിച്ച് എന്ന കഥാപാത്രം പ്രശസ്തനായ ഒരു പ്രോസിക്യൂട്ടർ ആണ്. എന്നാൽ അയാൾക്ക് അവിഹിത ബന്ധം ഉണ്ടായിരുന്ന കരോലിൻ പോത്തിമസ് എന്ന മറ്റൊരു പ്രോസിക്യൂട്ടർ മരണപ്പെടുകയാണ്. മരണം എന്ന് പറഞ്ഞാൽ, റേപ്പിലൂടെ ഉള്ള ഒരു കൊലപാതകം. കുറ്റവാളി കുറച്ചു തെളിവുകളും അവശേഷിപ്പിച്ചിട്ടുണ്ട്. 


കേസന്വേഷണം ആദ്യം നടത്തിയ റസ്റ്റി, എന്നാൽ പിന്നീട് പ്രതിയായി മാറുകയാണ്. കാരണം പ്രതിയുടേത് എന്ന് വിശ്വസിക്കുന്ന തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നത് റസ്റ്റിയിലേക്ക് ആണ്. റസ്റ്റി യഥാർത്ഥത്തിൽ കുറ്റവാളി ആണോ? അതോ ആരെങ്കിലും അയാളെ കുറ്റവാളി ആക്കാൻ ശ്രമിക്കുകയാണോ? പ്രത്യേകിച്ച് രാഷ്ട്രീയത്തിലും സാധ്യത ഉള്ള ഒരാൾ എന്ന നിലയിൽ അതിനും സാധ്യത ഉണ്ടായേക്കാം. ആ രഹസ്യത്തിലേക്കാണ് Presumed Innocent പോകുന്നത്.


മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് Presumed Innocent പണ്ട് കണ്ടപ്പോൾ അനുഭവപ്പെട്ടത്. ഇപ്പോൾ കാണാൻ ഉണ്ടായ കാരണം, ഈ അടുത്ത് ഇറങ്ങിയ ഇതേ കഥയുടെ സീരീസ് കാരണം ആണ്. സിനിമയിൽ ഉള്ളതിലും കുറെയേറെ വ്യത്യാസം സീരീസിൽ ഉണ്ടെന്നു പലരും പറഞ്ഞു കേട്ടിരുന്നു. അത് കൊണ്ടാണ് വീണ്ടും ഒരു കാഴ്ച്ച ഈ ചിത്രത്തിന് ഉണ്ടായത്. ഇനി സീരീസ് കാണണം.


എന്തായാലും സീരീസ് കാണാൻ പ്ലാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോർട്ട് റൂം ക്രൈം ത്രില്ലെർ ഫാൻസിനു ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് Presumed Innocent.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1822. Hijack 1971 (Korean, 2024)

 1822. Hijack 1971 (Korean, 2024)

          Thriller.



കൊറിയയിൽ നിന്നുള്ള  ഒരു ഫ്ലൈറ്റ് ഹൈജാക്കിങ് സംഭവത്തെ ആസ്പദമാക്കിയുള്ള മികച്ച ഒരു ചിത്രംആണ് Hijack 1971. തെക്ക്- വടക്കൻ  കൊറിയകൾ തമ്മിൽ സംഘർഷം ശക്തമായി ഉണ്ടായിരുന്ന എഴുപതുകളിൽ നടന്ന ഫ്ലൈറ്റ് ഹൈജാക്കിങ് ആണ് ഈ സിനിമയുടെ പ്രമേയം. 


  കമ്യൂണിസ്റ്റുകൾ വടക്കൻ കൊറിയ ഭരിക്കുമ്പോൾ അവരുമായി ചങ്ങാത്തം കൂടുന്നവർ മാത്രമല്ല, അവരുടെ അടുത്ത 1000 ബന്ധുക്കൾ പോലും തെക്കൻ കൊറിയയുടെ ശത്രുക്കൾ ആയി കണ്ടു അവരെ കമ്മികൾ ആയി മുദ്ര കുത്തുന്നു. ഇത്തരം സംഭവങ്ങൾ പല വിധത്തിൽ ആണെങ്കിലും അതിനെ കുറിച്ച് നന്നായി അനുഭവം ഉള്ള രണ്ടു പേർ ഈ അവസ്ഥയിൽ എങ്ങനെ ആകും പെരുമാറുക എന്നതും ചിത്രത്തിൽ കാണാം.അവർ രണ്ടു പേരും വ്യത്യസ്ത റോളുകളിൽ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. ഒരു പക്ഷേ ക്ലീഷേ ആയ കഥാപാത്രസൃഷ്ടികൾ ആണ് അവർ  രണ്ടു പേരും എന്നു പറയാം. പക്ഷേ ഇത്തരം ഒരു സിനിമയിൽ ഒഴിവാക്കാൻ സാധിക്കില്ല ഇവർ രണ്ടു  പേരെയും. അങ്ങനെ ചെയ്താൽ ഡോക്യുമെൻററി ആയി മാറാം. പക്ഷേ യഥാർത്ഥത്തിൽ നടന്ന സംഭവത്തിൽ ഇങ്ങനെ രണ്ടു കഥാപാത്രങ്ങളും ഉണ്ടായിരുന്നു എന്നത് കാരണം തന്നെ അത് ക്ളീഷേ ആയി കണക്കിൽ കൂട്ടേണ്ടതില്ല.


രാഷ്ട്രീയം ആണ് മുഖ്യ വിഷയം എങ്കിലും ഒരു എഡ്ജ് -ഓഫ്- ദി -സീറ്റ് ത്രില്ലർ ആണ് ഈ ചിത്രം. അതിനൊപ്പം വൈകാരികമായ ധാരാളം സംഭവങ്ങളും ഉള്ള ഒരു തനി കൊറിയൻ ത്രില്ലർ ആണ് Hijack 1971. ചില സീനുകൾ, അതിന്റെ ബി ജീ എമ്മിന്റെ ഒപ്പം വരുമ്പോൾ നന്നായി ത്രിൽ അടിപ്പിക്കും. ആ ബോർഡർ സീൻ ഒക്കെ മികച്ചതായി തോന്നി. അങ്ങനെ എല്ലാം നോക്കുമ്പോൾ അത്യാവശ്യം നല്ല വേഗതയുള്ള ഒരു ത്രില്ലർ ചിത്രമാണ്  Hijack 1971.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1ൽ ലഭ്യമാണ്.



Monday, 5 August 2024

1822. Dolores Claiborne(English, 1995)

 

1822. Dolores Claiborne(English, 1995)

        Mystery, Phsychological Thriller 




വർഷങ്ങളായി ജോലി ചെയ്യുന്ന വീട്ടിലെ വൃദ്ധയായ സ്ത്രീയെ ഡോളറസ് കൊല്ലപ്പെടുത്തി എന്ന സാക്ഷിമൊഴി അടിസ്ഥാനം ആക്കിയാണ് അവരെ ആ കൊലപാതകത്തിൽ പ്രതി ആക്കുന്നത്.കേസ് അന്വേഷണം നടത്താൻ വന്ന ഉദ്യോഗസ്ഥന് അവരെ നന്നായി അറിയാം എന്ന് മാത്രമല്ല, അവരുടെ ഭൂതക്കാലത്തിലെ ഒരു സംഭവം കാരണം ഡോളറാസ് കുറ്റവാളി എന്ന മുൻവിധിയോടെ ആണ് അയാൾ ആ കേസിനെ സമീപിക്കുന്നത്.


എന്നാൽ അന്നത്തെ ആ സംഭവങ്ങളുടെ പിന്നിൽ എന്ന് മാത്രമല്ല, ഡോളറാസ് എന്ന സ്ത്രീയുടെ ജീവിതത്തെ കുറിച്ചുള്ള നിഗൂഢമായ പല കാര്യങ്ങളും അനാവരണം ചെയ്യപ്പെടുകയാണ് Dolores Claiborne എന്ന ചിത്രത്തിലൂടെ.


 കാത്തി ബേറ്റ്സ് അവതരിപ്പിച്ച ഡോളറാസ് മികച്ചു തന്നെ നിന്നു. തന്റെ ജീവിതത്തിൽ കഷ്ടപ്പാടുകളിലൂടെ മാത്രം പോയ അവർ പല നിർണായക സമയങ്ങളിലും എടുത്ത തീരുമാനങ്ങളും അതെല്ലാം എങ്ങനെ നടപ്പിലാക്കി എന്നതും ആണ് ഈ ചിത്രത്തിലെ നിഗൂഢ വശം. എന്നാൽ വൈകാരിക തലങ്ങളിലേക്ക് പോകുമ്പോൾ ആ കഥാപാത്രം എന്ത് മാത്രം ശക്ത ആയിരുന്നു എന്നും കാണാം. 


അവരുടെ സ്വഭാവത്തിൽ ഉള്ള പരുക്കൻ വശം അവരുടെ ജീവിതത്തിൽ നിന്നും ലഭിച്ച അനുഭവങ്ങളിലൂടെ മാത്രം ഉണ്ടായതാണ്. ക്ലൈമാക്സ് ഒക്കെ കാണുമ്പോൾ ചെറുതായി കണ്ണ് നനയുകയും ചെയ്യും. അത്രയ്ക്കും ഗംഭീരം ആയിരുന്നു ഇതിലെ പല കഥാപാത്രങ്ങളും എന്ന് തന്നെ പറയാം.


 നല്ല ഒരു ചിത്രമാണ് Dolores Claiborne. കാണാൻ ശ്രമിക്കുക.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



Friday, 12 July 2024

1820. Kill (Hindi, 2024)

 1820. Kill (Hindi, 2024)

          Action, Thriller.



കഴിഞ്ഞ ഞായറാഴ്ച ആണ് സിനിമ തിയറ്ററിൽ നിന്നും കണ്ടതെങ്കിലും , കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ excitement വളരെ വലുതായത് കൊണ്ടു ഈ സിനിമയെ കുറിച്ച് ആകെ തള്ളി മറിക്കൽ അവസ്ഥയിൽ ആകുമോ എന്നുള്ള സംശയം കൊണ്ടും എഴുതാതെ വച്ചതാണ്. സിനിമ കണ്ടു അഞ്ചു ദിവസം കഴിഞ്ഞിട്ടും അതേ ഫീൽ തന്നെ ആണ് ഇപ്പോഴും. ഒരു മികച്ച ആക്ഷൻ ചിത്രം കണ്ടതിന്റെ സന്തോഷം. അതും ഇൻഡ്യയിൽ നിന്നും ഇത്തരം ഒരെണ്ണം !!


  Kill പോലുള്ള ചിത്രങ്ങൾ പല ഭാഷയിലും പാലപ്പോഴുമായി വന്നിട്ടുണ്ട്. അതിലെ ക്ലാസിക് എന്നു പറയാവുന്ന 2011 ലെ The Raid കാണാത്തവർ അധികം ഉണ്ടാകില്ല. ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ നടക്കുന്ന മികച്ച സംഘട്ടന രംഗങ്ങൾ ആയിരുന്നു അതിലെ ഹൈലൈറ്റ്. അതേ പോലെ Kill എന്ന ചിത്രത്തിൽ ഒരു ട്രെയിനും.  കഥ എന്നു പറയാൻ വലുതായി ഒന്നും ഇല്ല. നായികയുടെ കുടുംബവും നായകനും യാത്ര ചെയ്യുന്ന ട്രയനിൽ കുറച്ചു കൊള്ളക്കാർ കയറുന്നു. അവിടെ നായകനും ആയി അടി പിടി. ഇങ്ങനെ ഒരു കഥയിൽ എന്താകും നടക്കുക എന്നു സാധാരണ സിനിമ കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും. അത് തന്നെ ആണ് ഇവിടെയും. 


പക്ഷേ, Kill ഈ കഥയിൽ നിന്നും ഏറെ ഉയരത്തിലാണ് പ്രേക്ഷകനെ ഹരം കൊള്ളിക്കുന്നത്. അതിനു കാരണം ഒന്നേയുള്ളൂ. അതിലെ സംഘട്ടന രംഗങ്ങൾ. നായകനൊപ്പം നിൽക്കുന്ന വില്ലൻ മുതലുള്ള പല ഘടകങ്ങളും സിനിമയെ പ്രേക്ഷകനുമായി കൂടുതൽ അടുപ്പിച്ചു . ഇടി കൊള്ളുന്നവരും അന്തരിച്ചു പോകുന്നവരും എല്ലാം തന്നെ അതിനു അർഹരാണ് എന്നു പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും, പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ഫീൽ പുറത്തേക്ക് കൊണ്ട് വരാൻ പോലും കഴിയുന്ന രീതിയിൽ ആണ് Kill അവതരിപ്പിച്ചിരിക്കുന്നതും. 


സിനിമയിലെ ഹീറോ ലക്ഷ്യ മികച്ചു തന്നെ നിന്നെങ്കിലും ഇതിലെ യഥാർഥ ഹീറോകൾ ആക്ഷൻ കോറിയോഗ്രാഫി ചെയ്ത സീ -യോങ്-ഹോ, പർവേസ് ഷൈഖ് എന്നിവരാണ്. ലോകത്തിൽ ഉള്ള ഏത് ആക്ഷൻ സിനിമയുമായും താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻഡ്യൻ സിനിമ പ്രൊഡക്റ്റ് ആയി മാറിയത് ഇവരുടെ പരിശ്രമം കൂടി കൊണ്ടാണ് എന്നു ഉറപ്പിച്ച് പറയാം. നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ എടുത്ത ലയൺസ്ഗേറ്റ് കൂടി ഉൾപ്പെടുന്ന പ്രൊഡക്ഷൻ ഹൌസ് Kill ന്റെ ഹോളിവുഡ് റീമേക്ക് ആയി വരുന്നു എന്ന വാർത്തകളും കണ്ടിരുന്നു. എന്തായാലും അതും നടക്കട്ടെ. 


തിയറ്ററിൽ നിന്നും തന്നെ കാണുക. ഇല്ലേൽ OTT വരുമ്പോൾ നല്ലൊരു സൌണ്ട് സിസ്റ്റം ഉള്ള ടി വിയിലോ, മൊബൈൽ ആണെങ്കിൽ നല്ല ഇയർഫോണോ ഉപയോഗിക്കുക. ആ ഇടിയുടെ സൌണ്ട് ഒക്കെ ഹരം കൊള്ളിക്കും . തീർച്ച!! 



Friday, 5 July 2024

1819. Shutter (Thai, 2004)

 1819. Shutter (Thai, 2004)

          Horror



Shutter കാണാത്ത ഹൊറർ സിനിമ ഫാൻസ് കുറവായിരിക്കും. അതേ പോലെ കുറച്ചു ആൾക്കാർ എങ്കിലും ആദ്യമായി കണ്ട തായ് ഹൊറർ ചിത്രം ആയിരിക്കും Shutter. എന്നെ സംബന്ധിച്ച് സി ഡി / ടോറന്റ് കാലഘട്ടത്തിൽ വിദേശ സിനിമകൾ (ഇംഗ്ലീഷ് അല്ലാത്തവ ) കണ്ടു തുടങ്ങിയ സമയതിന്റെ ആദ്യ ഘട്ടത്തിൽ കണ്ട സിനിമ ആയിരുന്നു. അന്ന് ആ ക്ലൈമാക്സ് ഒക്കെ ശരിക്കും പേടിപ്പിച്ചിരുന്നു. 


ഇപ്പോഴത്തെ തലമുറയ്ക്ക് ക്ലീഷേ കഥ ആയിരിക്കും സിനിമ. പക്ഷേ അന്ന് കാണുമ്പോൾ ഇങ്ങനെ ഉള്ള സാധ്യതകൾ ഒന്നും മനസ്സിലൂടെ പോയതും ഇല്ല.അന്ന് ബീമാപ്പള്ളിയിൽ നിന്നോ അല്ലെങ്കിൽ ഏതോ റോഡ് സൈഡിൽ നിന്നും കിട്ടിയ സി ഡി യിൽ ആയിരുന്നു സിനിമ ഉണ്ടായിരുന്നത്.ഹെഡ് സെറ്റ് വച്ച് പി സിയിൽ രാത്രി സി ഡി ഇട്ടു കാണുമ്പോൾ വളരെ creepy ആയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് ഹൊറർ ഫീൽ നല്ലത് പോലെ തന്നിരുന്നു. സത്യം പറഞ്ഞാൽ ചില സീനുകൾ ഒക്കെ ഭയപ്പെടുത്തിയിരുന്നു. നായകൻ ആയ ടണിന്റെ അവസ്ഥ അവസാനം ആയപ്പോൾ കാണിച്ചതൊക്കെ പേടിപ്പിച്ചിരുന്നു. 


ഒന്നുമില്ല. വെറുതെ ഇന്നലെ Shutter ഒന്ന് കൂടി കണ്ടൂ. ഇരുട്ടത്തു തന്നെ ഇരുന്നു ടി വിയില് അത്യാവശ്യം വലിപ്പമുള്ള സ്ക്രീനിൽ, കുഴപ്പമില്ലാത്ത സൌണ്ട് സിസ്റ്റത്തിൽ . സത്യം പറയാമല്ലോ, ആദ്യ പ്രാവശ്യം കണ്ടപ്പോൾ പേടിച്ച അത്ര ഇല്ലെങ്കിലും ആ creepy പശ്ചാത്തല സംഗീതം ഒക്കെ ചെറുതായി ഹൊറർ ഫീൽ തന്നു. കാണാത്തവർ കുറവായിരിക്കും. ഇനി കണ്ടിട്ടില്ലേൽ കാണാൻ ഇതാ ലിങ്ക് : t.me/mhviews1 



Wednesday, 3 July 2024

1818. Lucy (English, 2014)

 

1818. Lucy (English, 2014)

         Sci- Fi, Action




വെറും 10 ശതമാനം മാത്രം ഉപയോഗിക്കപ്പെടുന്ന മനുഷ്യന്റെ തലച്ചോർ നൂറു ശതമാനവും ഉപയോഗിക്കാന് സാധിച്ചാൽ എന്താകും സംഭവിക്കുക? ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ ഹീറോ അവർ ആയിരിക്കും എന്നാണ് തോന്നുന്നത് .ഒരു പക്ഷേ ഏറ്റവും റിസ്ക് ഉള്ള ഒരു സംഭവവും ആണത്. Hypothetical ആയിട്ട് ചിന്തിക്കാവുന്ന ഒരു സംഭവം യഥാർത്തത്തിൽ സംഭവിച്ചാൽ എന്താകും ഉണ്ടാവുക എന്നതിന്റെ സിനിമാറ്റിക് വേർഷൻ ആണ് Lucy എന്ന ലൂക് ബെസ്സൻ ചിത്രത്തിന്റെ പ്രമേയം. 


  ലൂസി ആകസ്മികമായി ഒരു വലിയ മാഫിയ സംഘവും ആയി ബന്ധപ്പെടുന്നു. അത് അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ് . ഒരു മാഫിയ സംഘവും ആയുള്ള conflict എന്നു പറയുമ്പോൾ ഉണ്ടാകുന്ന അപകടത്തിനെക്കാളും ഏറെ അധികം അപകടം ആണ് അവളെ കാത്തിരുന്നത്. അതവളുടെ ജീവിതം തന്നെ മണിക്കൂറുകൾ കൊണ്ട് മാറ്റി മറിക്കുകയാണ് .അവൾക്കു ഉണ്ടാകുന്ന മാറ്റം അവളുടെ ചിന്തകൾക്കും അപ്പുറമായിരുന്നു . അത് കൊണ്ട് തന്നെ അവൾ ഈ വിഷയത്തെ കുറിച്ച് ആധികാരമായി അറിവുള്ള പ്രശസ്തനായ ഒരു പ്രൊഫസറെ കാണുന്നു. മാഫിയ തലവൻ ആയി ചോയി മിൻ സിക്കും , പ്രൊഫസർ ആയി മോർഗൻ ഫ്രീമാനും അഭിനയിക്കുന്നു. 


ഒന്നര മണിക്കൂറിൽ താഴെ ഉള്ള ഒരു കിടിലൻ ത്രില്ലർ ആണ് Lucy. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കുക. 


 താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1817. Invalid (Slovak, 2023)

 1817. Invalid (Slovak, 2023)

          Crime, Comedy



സ്ലോവാക്കിയായിൽ നിന്നും ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് പലരും Invalid എന്ന ചിത്രത്തെ കാണുന്നത്. പ്രധാന കാരണം സ്ഥിരമായി വന്നിരുന്ന സാമൂഹിക പ്രശ്നങ്ങളെ അവലംബിച്ച് ഉള്ള ചിത്രങ്ങളിൽ, അതും ജിപ്സികളുടെ പ്രശ്നങ്ങൾ പ്രമേയമായി ധാരാളം ചിത്രങ്ങൾ വരുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു കോമഡി - ക്രൈം ചിത്രം ആണ് Invalid എന്നത് തന്നെയാണ്. ചിലപ്പോഴൊക്കെ ഒരു ഗയ് റിച്ചി സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് Invalid. 


 ഒരു രാത്രിയിൽ മ്യൂസിയത്തിൽ നടന്ന ആക്രമണത്തിൽ കുറച്ചു പേര് കൊല്ലപ്പെടുന്നു. മാഫിയ സംഘത്തിലെ ആളുകൾക്ക് പുറമെ അവിടെ തന്നെ ജോലി ചെയ്തിരുന്ന ലാക്കോ എന്ന ആളും അതിൽ ഉണ്ടായിരുന്നു. ലാക്കോയുടെ പരിചയക്കാരൻ ആയ, ജിപ്സി ആയ ഗാബോയെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു. ഗാബോയുടെ രീതിയിൽ രസകരമായി പറയുന്ന ഒരു റിവഞ്ച് സിനിമയാണ് Invalid.സാധാരണക്കാരൻ ആയ ലാക്കോ അവിടെ എങ്ങനെ എത്തിപെട്ടൂ എന്ന പോലീസിന്റെ ചോദ്യത്തിന് ഗാബോ ഉത്തരം പറയുന്നതാണ് ചിത്രത്തിന്റെ കഥ.


 തൊണ്ണൂറുകളിലെ സ്ലോവാക്കിയ.ഒരു മാഫിയ സംഘം കാരണം, അതും ചെറുതായി തുടങ്ങിയ ഒരു വിഷയത്തിൽ നിന്നും തന്റെ ജീവിതം മൊത്തത്തിൽ തകർത്തവരെ നശിപ്പിക്കാൻ സാധാരണക്കാരൻ ആയ ലാക്കോ തീരുമാനിക്കുന്നതും , ആരും ഇല്ലാതെ ജീവിക്കേണ്ടി വന്ന ആയാൾക്ക് ആകസ്മികമായി ലഭിച്ച സമൂഹത്തിലെ താഴേക്കിടയിൽ ഉള്ള റൊമാനിയൻ സുഹൃത്ത് ഗാബോയും തമ്മിൽ ഉള്ള ബന്ധവും എല്ലാം തമാശയുടെ രീതിയിൽ ആണ് ചിത്രത്തിൽ പറഞ്ഞ് പോകുന്നത്. തമാശ എന്നു പറഞ്ഞാൽ അതായത് ജന സമൂഹങ്ങളിൽ പ്രസക്തമായ കാര്യങ്ങളെ കുറിച്ചുള്ള തമാശകൾ ആണ് ഇതിൽ ഉള്ളത്. 


നല്ലൊരു സിനിമ ആയിട്ടാണ് Invalid തോന്നിയത്. സംഭവം പ്രതികാരം ആണ് മുഖ്യ പ്രമേയം. അത് ഇങ്ങനെ കഥയും കഥാപാത്രങ്ങളും മാറി മറിഞ്ഞ് വരും. സിനിമയുടെ അവസാനം എക്കാലവും ഊഹിക്കാവുന്നതും ആകും. എന്നാൽ അവതരണത്തിൽ എന്തെങ്കിലും കാര്യങ്ങൾ പ്രേക്ഷകന് ഇഷ്ടപ്പെട്ടാൽ സിനിമ നന്നായി എന്നു പറയാം. അത്തരത്തിൽ ഒന്നാണ് Invalid.


 താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1816. Unthinkable ( English, 2010)

1816. Unthinkable ( English, 2010)

          Thriller, Action




 നല്ല ത്രില്ലോടെ കണ്ടിരിക്കാവുന്ന ഒരു സിനിമ ആണ് Unthinkable. ഒരു തീവ്രവാദിയും സുരക്ഷ ഏജൻസികളും തമ്മിൽ ഉള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമയുടെ പ്രമേയം. സിനിമ ത്രില്ലായി പോയി അവസാനം ക്ലൈമാക്സ് എത്തുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. അത് കണ്ട് തന്നെ മനസ്സിലാക്കണം.


മതം, രാഷ്ട്രീയം ഉൾപ്പടെ ഉള്ള സ്വന്തം വിശ്വാസങ്ങളെ രക്ഷിക്കാൻ ആയി ഒരാൾ തീരുമാനിക്കുന്നു. തീവ്രമായ ചിന്തയിൽ ഉരുതിരിയുന്ന അയാളുടെ മാർഗം ബോംബുകൾ വച്ച് നിപരാധികളെ കൊന്നൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ജീവന്റെ പേരിൽ സർക്കാരിനോട് വിലപേശുക എന്നതും ആയിരുന്നു. മതം മാറി, മരിച്ചാൽ സ്വർഗം ലഭിക്കും എന്ന് കരുതി, എന്തും സഹിക്കാൻ ഉള്ള കരുത്തോടെ അയാൾ ലോക പോലീസ് എന്ന് പേരുള്ള അമേരിക്കയ്ക്ക് എതിരെ അയാളുടെ യുദ്ധം ആരംഭിക്കുന്നു.


എന്നാൽ അയാൾ പ്രതീക്ഷിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു. H എന്ന പേരിൽ പരിചയപ്പെടുത്തുന്ന ഒരാൾ. അയാളുടെ രീതികൾ അതി ഭീകരം ആയിരുന്നു. ജീവൻ, അത് ഒന്നായാലും നൂറായാലും ഒരേ പോലെ എന്ന് വിശ്വസിക്കുന്ന കുറച്ചു ആളുകളുടെ ഒപ്പം അയാൾ ജോലി ചെയ്യുമ്പോൾ, അയാളുടെ മുന്നിൽ ഉള്ളത് ഒരു പക്ഷെ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഉള്ള ആയിരക്കണക്കിന് ആളുകളെ ആണ്. അത് കൊണ്ട് തന്നെ ശത്രു പക്ഷത്തു ഉള്ള ഒറ്റ ആളുടെ ജീവൻ അയാൾക്ക്‌ വിഷയമേ അല്ല.


മനുഷ്യത്വവും, മനുഷ്യാവകാശവും ഒരു വശത്തും നിരപരാധികളെ ഇരയാക്കുന്ന മത മൗലിക വാദം മറ്റൊരുഭാഗത്തും പരസ്പ്പരം പോരാടുക ആണ് Unthinkable എന്ന സിനിമയിൽ. കിടിലൻ ഒരു ത്രില്ലർ ആണ്. തീർച്ചയായും കാണുക.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.






Tuesday, 2 July 2024

1815. The Coffee Table (Spanish, 2022)

 1815. The Coffee Table (Spanish, 2022)

           Horror, Comedy, Drama



ഒരു വസ്തുവും ചെറുതല്ല. നമ്മുടെ ഒക്കെ ജീവിതം മാറാൻ ഒരു നിമിഷം മതി. ശരിക്കും ഈ സിനിമയിലെ ഹൊറർ ഭീകരം ആണ്. നമ്മൾ ഇത് വരെ കണ്ട ഹൊറർ ചിത്രങ്ങളിൽ വച്ചൊക്കെ ഏറ്റവും ഭീകരം. പേടിപ്പിക്കാൻ പിന്നെ പ്രേതം മാത്രം പോരല്ലോ? ചില സംഭവങ്ങൾക്കും നമ്മളെ ഏറ്റവും അധികം ഭയപ്പെടുത്താൻ കഴിയും.


നമ്മുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും വലിയ ദു:സ്വപ്നം ആക്ടിവേറ്റ് ആയാൽ എന്താണ് ചെയ്യുക? എന്നാൽ എന്താകും ചെയ്യുക എന്നു പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഭയപ്പെടുത്തുന്ന ഒരു പ്രമേയം ആണ് ഈ ചിത്രത്തിന് ഉള്ളത്. എന്തായാലും അതെന്താണു എന്നു പറയുന്നില്ല. അത് കണ്ട് അനുഭവിച്ചു തന്നെ മനസ്സിലാക്കണം ഈ ചിത്രത്തിൽ നിന്നും. കഥ ചുരുക്കത്തിൽ പറയാം എന്നു മാത്രം, അതും വിശദാംശങ്ങൾ ഏറെ കുറച്ചും. 


 ജീസസ് - മരിയ ദമ്പതികൾ ഒരു ഫർണീച്ചർ കടയിൽ പോയി അവിടെ നിന്നും ജീസസിന് ഏറെ ഇഷ്ടപ്പെട്ട ഒരു സ്വീഡിഷ് നിർമിത കോഫീ ടേബിൾ വാങ്ങുന്നിടത്ത് നിന്നും ആണ് കഥ തുടങ്ങുന്നത്. എന്നാൽ മരിയയ്ക്ക് ആ കോഫീ ടേബിൾ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഏറെ വാഗ്വാദങ്ങൾക്ക് ശേഷം ജീസസ് ഒരിക്കലും പൊട്ടാത്ത ഗ്ലാസ് ആണെന്ന് സെയിൽസ്മാൻ പറയുന്ന ആ കോഫീ ടേബിൾ വീട്ടിലേക്കു വാങ്ങുന്നു. ഇതിന് ശേഷം എന്താണ് നടന്നതെന്ന് സിനിമ കണ്ടു തന്നെ മനസ്സിലാക്കുക. 


അല്ലെങ്കിൽ തന്നെ ഒരു കോഫീ ടേബിൾ ആരുടെയെങ്കിലും ജീവിതത്തിൽ എങ്ങനെ ആണ് സ്വാധീനം ചെലുത്തുക എന്നു നമ്മൾ തുടക്കത്തിൽ ചിന്തിച്ചേക്കാം. എന്നാൽ സിനിമയിലെ ഒരു സീൻ ഉണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകന്റെ മനസ്സിനെ ആകെ മൊത്തം കലുഷിതം ആക്കുന്ന രീതിയിൽ ഉള്ളത്. അവിടെ നിന്നും ആരംഭിക്കുന്ന ടെൻഷൻ അവസാനം, തീരെ പരിചിതം അല്ലാത്ത ഒരു അവസാനം ആണെങ്കിൽ കൂടിയും, അങ്ങനെ ഒരെണ്ണം മാത്രമേ സംഭവിക്കാവൂ എന്ന നിലയിൽ പ്രേക്ഷകന്റെ മനസ്സിനെ കൊണ്ടെത്തിക്കാൻ കഴിയുന്ന രീതിയിൽ ഉള്ളതായി മാറുന്നുണ്ട്. 


സ്പെയ്നിൽ നിന്നും ഉള്ള സ്പാനിഷ് ചിത്രമായ The Coffee Table കാണുക. താൽപ്പര്യം ഉള്ളവർക്ക് ലിങ്ക്ൽ t.me/mhviews1 ലഭ്യമാണ്.




Thursday, 27 June 2024

1813. The Man On The Roof (Swedish, 1976)

 1813. The Man On The Roof (Swedish, 1976)

         Police-Procedural Thriller



ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന സ്റ്റിഗ് നയ്മാനെ ക്രൂരമായി ആരോ കൊലപ്പെടുത്തുന്നു. ഭയാനകമായ ഒരു കൊലപാതകം ആയിരുന്നു അത്. അത്തരത്തിൽ ഒരാളെ കൊലപ്പെടുത്താൻ മാത്രം അയാളോട് ആർക്കായിരുന്നു വിരോധം ഉണ്ടായിരുന്നത്?


 സ്വീഡിഷ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കപ്പെടുന്ന ചിത്രമാണ് The Man On The Roof.ഇവിടെ സസ്പെൻസ്, ട്വിസ്റ്റ് തുടങ്ങിയവ ഒന്നുമല്ല ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പകരം ഈ ചിത്രത്തിൽ പോലീസിന്റെ അന്വേഷണത്തിന് നൽകിയ മറ്റൊരു മുഖം ഉണ്ട്. യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്ന്. ഒരു പക്ഷെ അന്നത്തെ സ്വീഡിഷ് സിനിമകൾക്കും പിന്നീട് വന്നവയ്ക്കും അത്തരത്തിൽ ഒരു മെയ്ക്കിങ്ങിലൂടെ വഴി വെട്ടി തുറന്നത് കൂടി കാരണം ആയിരുന്നേക്കാം.


ഈ സിനിമയിൽ തുടക്കത്തിൽ ഉള്ള കൊലപാതകങ്ങൾക്ക് ശേഷം സിനിമയുടെ പേരിനു ചേർന്ന രീതിയിൽ ഉള്ള ചില സംഭവങ്ങൾ കൂടി നടക്കുന്നുണ്ട്. ആ രംഗങ്ങളെ കുറിച്ച് വായിച്ചറിഞ്ഞത്, അതിൽ ഉണ്ടായിരുന്ന പല ആളുകളും ആ സമയത്ത് ആ വഴിയിലൂടെ പോയിരുന്നവർ ആയിരുന്നു എന്നും. അപ്രതീക്ഷിതമായി ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ ഉള്ള അവരുടെ ഭാവങ്ങൾ എല്ലാം അങ്ങനെ തന്നെ പകർത്താൻ കഴിഞ്ഞു അത് കൊണ്ട്.


 ഇനി കാഴ്ച്ചയുടെ രീതിയിൽ ആണെങ്കിൽ ഈ ചിത്രത്തിൽ കൂടുതൽ സ്വീഡിഷ് ചേരുവ ആയത് കൊണ്ട് തന്നെ സ്വീഡന്റെ പുറത്ത് ഈ ചിത്രം അത്ര മാത്രം ചലനം ഉണ്ടാക്കിയില്ല എന്നുള്ള നിരൂപക മതം കണ്ടിരുന്നു. എന്നേ സംബന്ധിച്ച് സിനിമയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ തുടങ്ങുന്നത് മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ കാരണം നല്ലൊരു ത്രില്ലർ സിനിമ ആയിട്ടാണ് അനുഭവപ്പെട്ടത്. ഇപ്പോൾ നോക്കുമ്പോൾ പുതുമകൾ കുറവായിരിക്കാം. എന്നാൽ ആ സമയം വച്ച് നോക്കുമ്പോൾ മികച്ച സിനിമയും ആയിരുന്നിരിക്കാം The Man On The Roof.


സിനിമ കാണണം എന്ന് തോന്നുന്നവർക്ക് t.me/mhviews1 ൽ ലിങ്ക് ലഭിക്കുന്നതാണ്.




Wednesday, 19 June 2024

1812. Wicked Little Letters (English, 2023)

 1812. Wicked Little Letters (English, 2023)

         Mystery, Comedy




Wicked Little Letters: Witty, Sharp, Thrilling


  ലിറ്റിൽ ഹാംറ്റണിലെ എഡിത് സ്വാനിന് ഊമക്കത്തുകൾ ലഭിച്ചു തുടങ്ങി. വളരെ മോശം ഭാഷയിൽ വന്ന കത്തുകൾ അവളെ മാനസികമായി തളർത്തി. അജ്ഞാതമായി അവൾക്കു ലഭിച്ചു കൊണ്ടിരുന്ന കത്തുകളുടെ ഉടമ റോസ് ഗുഡിങ് എന്ന സ്ത്രീ ആണെന്നുള്ള നിഗമനത്തിൽ എത്തി. അതിനു കാരണം അയർലൻഡിൽ നിന്നും വന്ന, ഭർത്താവില്ലാത്ത, ജീവിതത്തിൽ അടക്കവും ഒതുക്കവും ഇല്ലാത്ത സ്ത്രീ ആണ് റോസ് എന്നുള്ള അഭിപ്രായം കാരണം ആയിരുന്നു. മാത്രമല്ല, കാതിൽ ഉപയോഗിച്ചിരുന്ന മോശം വാക്കുകൾ എഴുതാൻ അവൾക്കു മാത്രമേ കഴിയൂ എന്ന് അവർ കരുതുന്നു.പിന്നീട് എഡിത് അല്ലാതെ മറ്റ് പലർക്കും കത്തുകൾ ലഭിച്ചു തുടങ്ങുന്നു.ഒരു ഘട്ടത്തിൽ ഈ സംഭവം ദേശീയ വാർത്ത ആയി വരെ മാറുന്നു.യഥാർത്ഥത്തിൽ ആ കത്തുകൾ എഴുതിയത് ആരാണ്? അതാണ്‌ സിനിമയുടെ കഥ.


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, അൽപ്പം സ്ത്രീപക്ഷ ചിന്തയിൽ കൂടി ആണ് ചിത്രം മുന്നോട്ട് പോകുന്നത്. അന്നത്തെ യാഥാസ്തികമായ ലോകത്തിൽ നില നിന്നിരുന്ന പല പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.സ്ത്രീ പക്ഷ സിനിമ എന്നത് കൊണ്ട് പുരുഷ വിരുദ്ധ സിനിമ ആയിട്ടല്ല Wicked Little Letters അവതരിപ്പിച്ചിരിക്കുന്നത്. 


തമാശയിലൂടെ പറഞ്ഞുബ്പോകുന്ന പലതും ഡാർക്ക്‌ ഹ്യൂമർ ആയി ചിത്രത്തിൽ മാറുന്നുണ്ട്. ഒപ്പം നിഗൂഢതകൾ ഏറെ ഉണ്ടെന്നു തോന്നിക്കുന്ന രീതിയിൽ ഒരു മിസ്റ്ററി ത്രില്ലറും ആകുന്നുണ്ട്. മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചുട്ടുണ്ട്.


തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു സിനിമയാണ് Wicked Little Letters.


⭐⭐⭐⭐/5


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.






1811. Tatsama Tadbhava (Kannada, 2024)

 

1811. Tatsama Tadbhava (Kannada, 2024)

         Mystery, Crime



കുറേ ട്വിസ്റ്റും സസ്പെൻസും ഉള്ള ചിത്രമാണ് Tatsama Tadbhava എന്ന കന്നഡ ചിത്രം.തന്റെ ഭർത്താവിനെ കാണ്മാനില്ല എന്ന് പറഞ്ഞാണ് ആരിക എന്ന യുവതി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ പോലീസ് അന്വേഷണം നടക്കുമ്പോൾ അവൾ ആ കേസിൽ മുഖ്യ പ്രതി ആണെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ പോലീസിന്റെ നിഗമനം ശരിയാണോ അതോ തെറ്റാണോ  എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണോ അതോ മർഡർ മിസ്റ്ററി ആണോ എന്ന് മനസ്സിലാകാത്ത വിധം ആണ് സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം. അത് പോലെ ആണ് പലപ്പോഴായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്ന ട്വിസ്റ്റുകൾ. ക്ലൈമാക്സ് ആകുമ്പോൾ ഇതിൽ ഒരു ജോണർ ആണെന്ന് കരുതി ഇരിക്കുമ്പോൾ ആണ് tail end ൽ വീണ്ടും ട്വിസ്റ്റ് കൊണ്ട് വരുന്നത്.


 ഒരു പക്ഷെ ട്വിസ്റ്റുകൾ കണ്ട് എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഇരിക്കുമെങ്കിലും മിസ്റ്ററി, പ്ലോട്ട് ട്വിസ്റ്റ് സിനിമ ആരാധകർക്കു കണ്ട് നോക്കാവുന്ന ഒന്നാണ്. മേഘന രാജ് നാല് വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


⭐⭐⭐/5




1810. Oru Nodi (Tamil, 2024)

 1810. Oru Nodi (Tamil, 2024)

         Mystery, Crime




അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിനു വേണ്ടി എടുത്ത സിനിമ ആയിട്ടാണ് "ഒരു നൊടി" എന്ന സിനിമയെ കുറിച്ച് തോന്നിയത്. ഒരാളെ കാണ്മാനില്ല എന്ന ഭാര്യയുടെ പരാതി കാരണം പോലീസ് അന്വേഷണം തുടങ്ങുന്നു. അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് പോകുമ്പോൾ ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ടു കേസുകളുടെയും അന്വേഷണം നടക്കുന്ന സമയം സിനിമയ്ക്ക് നന്നായി ലാഗ് അനുഭവപ്പെടുന്നതായി തോന്നി.


 തമൻ കുമാറിന്റെ പോലീസ് വേഷം ആണെങ്കിൽ നല്ല മസിൽ പിടുത്തവും. ഇടയ്ക്ക് ഈ സിനിമ എങ്ങോട്ടേക്ക് ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കഥാപാത്രങ്ങൾ പലരും വരുന്നുമുണ്ട്. അങ്ങനെ താൽപ്പര്യം കുറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ആ ക്ലൈമാക്സ് വരുന്നത്. സത്യത്തിൽ അത്രയും നേരം ബോർ അടിച്ചിരുന്നു കണ്ട സിനിമയിൽ ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കാത്തത് ആയിരുന്നു.


 കുറച്ചു കൂടി നല്ല മേക്കിങ്ങും എഴുത്തും ആയിരുന്നെങ്കിൽ ക്ലൈമാക്സിനോട് നീതി പുലർത്താമായിരുന്നു എന്ന് തോന്നി.ഒപ്പം സിനിമ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്നും.


എന്തായാലും The climax saved the day for "Oru Nodi".


⭐⭐⭐/5




 

1809. Dirty Harry (English, 1971)

 

ലോക സിനിമയിൽ ആംഗ്രി - കോപ് എന്ന നായക സങ്കല്പത്തിന് കാരണക്കാരൻ ആണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ "ഹാരി കള്ളിഗൻ" അഥവാ "ഡർട്ടി ഹാരി" എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല. പഞ്ച് ഡയലോഗുകൾ, ആരെയും കൂസാത്ത പ്രകൃതം, ജോലിയിൽ തന്റെ payroll ന്റെ മുകളിൽ ഉള്ളവർ ആയാൽ പോലും 'പോടാ പുല്ലേ ' എന്ന മനോഭാവം ഉള്ള കഥാപാത്രങ്ങളുടെ എല്ലാം പിതാവ് ആയിരിക്കണം ഡർട്ടി ഹാരി എന്ന് കരുതുന്നു.


 ഡർട്ടി ഹാരി സീരീസിലെ ആദ്യ ചിത്രം ആണ് ' ഡർട്ടി ഹാരി. അജ്ഞാതനായ ഒരു കൊലയാളി തന്റെ ഇരകളെ കൊന്നൊടുക്കുന്നു. ഏറെ ദൂരത്തു നിന്നും വെടി വച്ച് ആണ് അയാൾ അത് ചെയ്യുന്നത്. പക്ഷെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ random ആയി ആളുകളെ കൊന്നൊടുക്കുന്ന അയാൾ പിന്നീട് മേയറോട് പണം ആവശ്യപ്പെടുന്നു.പണം നൽകിയില്ലെങ്കിൽ ഒരു പുരോഹിതനയോ അല്ലെങ്കിൽ കറുത്ത വർഗ്ഗക്കാരനെയോ കൊല്ലും എന്ന് അയാൾ ഭീഷണി മുഴക്കുന്ന്.എന്നാൽ കൊലയാളികൾക്ക് സാൻ ഫ്രാൻസിസ്ക്കോയിൽ കൊല്ലാതെ ഇരിക്കാൻ പണം കൊടുക്കില്ല എന്നും അതിനായി പണം കൊടുത്തു പോലീസിനെ വച്ചിട്ടുണ്ട് എന്നുമുളള അഭിപ്രായക്കാരൻ ആയിരുന്നു മേയർ.


കേസ് അന്വേഷണം സ്ഥിരമായി എല്ലാ ജോലിയും ചെയ്യുന്ന ഇൻസ്പെക്റ്റർ ഹാരി കള്ളിഗനെ ഏൽപ്പിക്കുന്നു. സ്വന്തമായി കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും നിയമത്തിന്റെ മേലെയുള്ള ശിക്ഷ നൽകുക എന്നത് തന്റെ സിദ്ധാന്തം ആയി കൊണ്ട് നടക്കുന്ന ഹാരിയും കൊലയാളിയും തമ്മിൽ ഉള്ള conflict ആണ് സിനിമയുടെ ബാക്കി കഥ.


 ആദ്യം പറഞ്ഞത് പോലെ 'ആംഗ്രി കോപ് ' എന്ന നിലയിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ മാസ് ഡയലോഗുകളും മാനറിസങ്ങളും ആണ് സിനിമ മുഴുവനും. ഒരു പക്ഷെ പിൽക്കാലത്തു പല ഭാഷകളിലും അതിന്റെ വേറെ രൂപങ്ങൾ സിനിമകളിൽ എല്ലാവരും കണ്ടിട്ടും ഉണ്ട്. കിടിലൻ സിനിമയാണ് ഡേർട്ടി ഹാരി എന്ന അഭിപ്രായം ആണ് എനിക്കുള്ളത്.അത് പോലെ പഴയ മലയാളം മാസ് സിനിമകളിലെ പല സംഭാഷണങ്ങളും പൊളിറ്റിക്കൽ കറക്റ്റനസ്സ് കൊണ്ട് അളക്കുന്നത് പോലെ ഇതിലും അതിനു കഴിയുന്ന ധാരാളം സംഭാഷണങ്ങൾ ഉണ്ട്.


സിനിമകളെ കുറിച്ചൊക്കെ എഴുതി തുടങ്ങുന്നതിനു മുന്നേ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ സിനിമകൾ പലതും കണ്ടത് ഇപ്പോൾ കഥയൊക്കെ മറന്നത് കൊണ്ട് കൂടി ഒന്ന് കൂടി കാണണം എന്നുള്ള ആഗ്രഹം കാരണം ഉള്ള re- watch ആണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴും അന്നത്തെ പുതുമയോടെ തന്നെ ഇതൊക്കെ ആസ്വദിക്കാൻ സാധിക്കുന്നും ഉണ്ട് എന്നത് വലിയ കാര്യമായി തന്നെ കരുതുന്നു. സിനിമ കാണാത്തവർ കണ്ട് നോക്കൂ.


താൽപ്പര്യം ഉള്ളവർക്ക് സിനിമ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


1809. Dirty Harry (English, 1971)

         Crime, Action.

Tuesday, 18 June 2024

1808. The Best Offer ( English, 2013)


 1808. The Best Offer ( English, 2013)

          Mystery.

ലോകത്തിൽ എന്തിന്റെയും വ്യാജസൃഷ്ടി നിർമിക്കാൻ സാധിക്കുമോ? വസ്തുക്കളുടെ ശരിയായിരിക്കും. എന്നാൽ വികാരങ്ങളോ?


സിനിമ പാരഡൈസോ, ഗിസേപ്പേ ടോർണാറ്റോറെ എന്നീ പേരുകൾ ഒരു സിനിമ സ്നേഹിയെ സംബന്ധിച്ച് അധികം മുഖവുരകൾ വേണ്ടാത്തത്തതാണ്. ഗിസെപ്പേയുടെ 2013 ൽ റിലീസ് ആയ ഒരു ഹിച്ച്കോക്കിയൻ സ്റ്റൈൽ ചിത്രം ആണ് The Best Offer. 


 വിലപിടിപ്പുള്ള പുരാവസ്തുക്കളുടെ ലേലം നടത്തുന്ന ഒരു കമ്പനിയുടെ ഡിറക്റ്റർ ആണ്  വിർഗിൽ. സ്വന്തമായി ഉന്നതമായ നിലവാരം നിർമിച്ചു അതിനനുസരിച്ചു ജീവിക്കുന്ന,  ധാരാളം വിലപിടിപ്പുള്ള വസ്തുക്കളുടെ ഉടമ കൂടി ആണയാൾ. ഒരു ദിവസം അയാൾ തന്റെ വീട്ടിലെ വസ്തുക്കൾ എല്ലാം വില നിശ്ചയിച്ചു വിറ്റു തരണം എന്ന ആവശ്യവുമായി ക്ലെയർ എന്ന യുവതി അയാളെ വിളിക്കുകയാണ്‌. എന്നാൽ ഫോണിലൂടെ അല്ലാതെ അവൾ അയാളുടെ മുന്നിലേക്ക്‌ വരുന്നില്ല. എന്നാൽ ഈ ഫോൺ വിളികൾ വിർഗിലിന്റെ ജീവിതത്തെ അടിമുടി മാറ്റുകയാണ്. അതെങ്ങനെ എന്നതാണ് The Best Offer പറയുന്നത്.


 സിനിമ ഇറങ്ങിയ സമയത്ത് ധാരാളം നല്ല നിരൂപണങ്ങൾ കേട്ടത് കൊണ്ടും ഏകദേശം കഥയെ കുറിച്ച് ഒരു രൂപം ഉള്ളത് കൊണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞാണ് ഞാൻ The Best Offer കാണാൻ തീരുമാനിക്കുന്നത്. സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ തന്നെ ഒരു പക്ഷെ തേർഡ് ആക്റ്റ് ഇങ്ങനെ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലൂടെ പോയിരുന്നു. എന്നാൽ ആ ചിന്ത ഏകദേശം അതേപോലെ വന്നെങ്കിലും The Best Offer അത് വരെ എന്റെ ഉള്ളിലെ പ്രേക്ഷകനെ പലപ്പോഴായി മറ്റൊരു ലോകത്തിലേക്കു കൊണ്ട് പോയിരുന്നു.


 സ്വാർത്ഥൻ ആയ ഒരു മനുഷ്യൻ, അയാളുടെ സൗഹൃദങ്ങൾ, ശീലങ്ങൾ, പ്രണയം എന്നിവയെല്ലാം ശരിക്കും ഇത്തരത്തിൽ ഉള്ള ചിന്തകളിൽ നിന്നും പ്രേക്ഷകനെ distract ചെയ്യുക ആയിരുന്നു എന്ന് ഒരു പക്ഷെ സിനിമയുടെ അവസാനം തോന്നിയാലും കുഴപ്പമില്ല. ഒരു പക്ഷെ വിർഗില്ലിന്റെ അവസ്ഥയും ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല.


കഥാപാത്രങ്ങളും പ്രേക്ഷകനും തമ്മിൽ ശക്തമായ ഒരു ബന്ധം ഉണ്ടാക്കുക, അതിനു ശേഷം സ്‌ക്രീനിൽ നടക്കുന്നത് പ്രേക്ഷകനെ വിശ്വസിപ്പിക്കുക എന്ന സിനിമയുടെ ഏറ്റവും വലിയ മാന്ത്രികതയാണ് ഇവിടെ കാണാൻ സാധിക്കുന്ന. അജ്ഞാതയായി ഇരിക്കാൻ താൽപ്പര്യം ഉള്ള യുവതിയോട് ഇടയ്ക്ക് ചെറിയ പ്രണയം പ്രേക്ഷകന് തോന്നിയാലും കുഴപ്പമില്ല. കാരണം , വിർഗിൽ ചിലപ്പോൾ ഈ അവസ്ഥയിൽ ആയിരിക്കണം. പ്രേക്ഷകനും കഥാപാത്രവും  ഉണ്ടാക്കിയ ബന്ധം കാരണം അത് നമുക്ക് കൂടുതൽ ആയി അനുഭവപ്പെടുന്നു എന്ന് മാത്രം.


 ഏതൊരു വസ്തുവിന്റെയും മൗലികമായ രൂപത്തെയും വ്യാജ നിർമിതിയെയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന വീർഗിലിന്റെ ജീവിതത്തിൽ അയാൾക്ക്‌ തെറ്റ് പറ്റിയോ എന്നത് ആണ് The Best Offer പറഞ്ഞ് വയ്ക്കുന്നത്. തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു ചിത്രമാണ്.



⭐⭐⭐⭐½ /5


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


  

Wednesday, 12 June 2024

1807. Character (Japanese, 2021)


 " നല്ല കഴിവ് ഉള്ളവൻ ആണ് കീഗോ. പക്ഷെ അവന്റെ Manga കഥാപാത്ര സൃഷ്ടികളിൽ മികച്ച ഒരു വില്ലൻ ഇല്ല. അതിനു കാരണം അവന്റെ സ്വഭാവം കൂടി ആണ്. അവനെ പോലെ പാവത്താൻ ആയ ഒരാൾക്ക്‌ ക്രൂരത നിറഞ്ഞ ഒരു വില്ലനെ സൃഷ്ടിക്കാൻ കഴിയില്ല ". കീഗോ യമാഷിരോ കഴിവുള്ള ഒരു Manga ആർട്ടിസ്റ്റ് ആണ്. അയാളെ കുറിച്ച് ഉള്ള അഭിപ്രായം ആണ് ആദ്യം പറഞ്ഞത്. ഈ ഒരു കാരണം കൊണ്ട് അയാളുടെ സൃഷ്ടികൾ ഒരിക്കലും വെളിച്ചം കാണുന്നില്ല. എന്നാൽ ഒരു ദിവസം അയാളുടെ സൃഷ്ടികളിൽ മികവ് ഇല്ലാതിരുന്ന കഥാപാത്രത്തെ അയാൾ നേരിട്ട് കാണുന്നു. അതും ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ആളുകളുടെ കൊലയാളിയെ.


 ഇവിടെ നിന്നും കീഗോയുടെ ജീവിതം മാറുകയാണ്. അയാൾ നേരിട്ട് അനുഭവിച്ചു അറിയുന്ന ആ കൊലയാളി അയാളുടെ കഥകളിൽ ആ കൊലയാളി വരുകയാണ്. എന്നാൽ ആ സമയം കൊലയാളിക്കും അങ്ങനെ ഒരു സ്വഭാവം രീതിയിലേക്ക് എത്തുകയാണ്.അതാണ്‌ ഏറ്റവും ക്രൂരത നിറഞ്ഞ സംഭവവും. ആ കൊലയാളി എന്തായി മാറുന്നു എന്നതാണ് പിന്നീടുള്ള സിനിമയുടെ പ്രമേയവും.


 കൊലയാളിയെ തുടക്കത്തിൽ തന്നെ കാണിക്കുകയും, അയാളിലെ ക്രൂരത വരച്ചു കാട്ടുന്ന ചിത്രത്തിൽ അയാൾ എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്നത് നിഗൂഢത ആയി നിലനിർത്തി അതിനൊരു പിൻ കഥയും നൽകുന്നുണ്ട് ചിത്രത്തിൽ. നല്ല രീതിയിൽ പ്രേക്ഷകനെ എൻഗേജ്‌ ചെയ്യുന്നുണ്ടെങ്കിലും കൊലയാളിയെ തുടക്കത്തിൽ തന്നെ കാണിച്ചത് ചെറിയ ഒരു പോരായ്മ ആയി തോന്നി. എന്നാൽ മേക്കിങ് നല്ല രസമായിരുന്നു. കണ്ട് നോക്കാവുന്ന ഒരു ജാപ്പാനീസ് മർഡർ മിസ്റ്ററി ആണ് Character.താൽപ്പര്യം ഉണ്ടേൽ കണ്ട് നോക്കാവുന്നതാണ്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


1807. Character (Japanese, 2021)

          Crime, Murder- Mystery


Wednesday, 22 May 2024

1804. Blink (Kannada, 2024)

1804. Blink (Kannada, 2024)

          Sci-Fi, Mystery



⭐⭐⭐⭐/5


 തന്റെ മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു അജ്ഞാതൻ അപൂർവയോട് പറയുന്നതോടു കൂടി അവന്റെ ജീവിതം മാറുകയാണ്. തന്റെ പരീക്ഷകൾ എഴുതി എടുക്കാൻ നടക്കുന്ന ഒരു യുവാവ്. അതിന്റെ ഒപ്പം ചെറിയ ജോലികളും ചെയ്യുന്നു. ഇതാണ് അപൂർവ. എന്നാൽ ഇത്രയും വർഷത്തെ തന്റെ ജീവിതം തന്നെ ഒരു മിഥ്യ ആണെന്ന് അവൻ പതിയെ മനസ്സിലാക്കുന്നു ആ അജ്ഞാതൻ വന്നതോടു കൂടി.അതിനു കാരണം ആയത്, ആ അജ്ഞാതൻ അവനു നൽകിയ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു ദ്രാവകം വഴിയും. അതിനായി അവനെ തിരഞ്ഞെടുത്തതിന് കാരണം ഏറെ സമയം കണ്ണ് അടയ്ക്കാതെ വയ്ക്കാൻ ഉള്ള അപൂർവയുടെ കഴിവ് കാരണവും. എന്നാൽ അത് മാത്രം ആയിരുന്നോ അതിനു കാരണം?ആരാണ് അപൂർവ്വയോട് സംസാരിച്ച ആ അജ്ഞാതൻ?


 കന്നഡ സിനിമയിലെ മികച്ച ഒരു ടൈം ട്രാവൽ, മിസ്റ്ററി ചിത്രം ആയിട്ടാണ് Blink അനുഭവപ്പെട്ടത്. അതിനു ഒരു പ്രധാന കാരണം, ഇതിലെ ട്വിസ്റ്റുകൾ കാരണം ആയിരുന്നു. ഒരു ഘട്ടം കഴിയുമ്പോൾ പെട്ടെന്ന് ചിന്തിക്കാൻ കഴിയാത്ത അത്ര കാര്യങ്ങൾ ആണ് നടക്കുക. പ്രശസ്തമായ ഒരു ഇംഗ്ലീഷ് സിനിമ ക്ലൈമാക്സ് ആയപ്പോൾ ഓർമ വരുമെങ്കിലും അപൂർവയെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളും അവനും ആയുള്ള ബന്ധവും എല്ലാം തന്നെ ഉൾപ്പെടുത്തി അത്തരം ഒരു ക്ലൈമാക്സ് തുടക്കത്തിൽ പ്രതീക്ഷിച്ചല്ലായിരുന്നു. അത് വഴി സിനിമ കൂടുതൽ ത്രില്ലിംഗ് ആയി മാറ്റുന്നുണ്ട്.


 ഞാൻ വെറുതെ സിനൊപ്സിസ് മാത്രം വായിച്ചു കണ്ട ചിത്രം ആയിരുന്നു Blink. അത് കൊണ്ട് തന്നെ കഥ തുടക്കത്തിൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു എന്നതാണ് സത്യം. അതിനു കാരണം സമാന്തരമായി പറഞ്ഞ് പോകുന്ന കുറച്ചു അധികം കഥകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു എന്നതാണ് . ആ കഥകൾ അവിടെ പ്ളേസ് ചെയ്തത് എന്തിനാണ് എന്നൊക്കെ സംശയിച്ചിരുന്നു. എന്നാൽ എന്റെ പ്രതീക്ഷകൾ എല്ലാം തകർത്തു കൊണ്ട് ആ കണ്ണികൾ എല്ലാം ബന്ധിപ്പിക്കുമ്പോൾ നല്ല ഒരു ടൈം ട്രാവൽ ചിത്രം കണ്ടതിന്റെ സന്തോഷം ആയിരുന്നു.


ടൈം ട്രാവൽ സിനിമകളുടെ ആരാധകർക്കു ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 21 May 2024

1803. Three of Us (Hindi, 2022)

 1803. Three of Us (Hindi, 2022)

          Drama



Streaming on Netflix.


⭐⭐⭐⭐/5


 ശൈലജയുടെ ഓർമ്മകൾ പതിയെ അവരിൽ നിന്നും അകലുകയാണ്. ഡിമൻഷ്യ അവളുടെ ഓർമകളിൽ ശൂന്യത നിറയ്ക്കുന്നു. അത് മനസ്സിലാക്കിയ ശൈലജ അവരുടെ ഭർത്താവിനോട് ഒരു ആവശ്യം പറയുന്നു. കുട്ടിക്കാലത്ത് ഒരു നാല് വർഷം അവൾ ജീവിച്ച കൊങ്കണിൽ പോകണം എന്ന്. അങ്ങനെ അവർ ആ യാത്ര പുറപ്പെടുകയാണ്. ശൈലജയുടെ ഭൂതക്കാലവും അവിടെ അവർക്കുണ്ടായിരുന്ന സൗഹൃദങ്ങളും ഭയങ്ങളും എല്ലാം ഒരിക്കൽ കൂടി അവരുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ്. ഇവരുടെ ഒപ്പം ഒരാൾ കൂടിയുണ്ട്. ശൈലജയുടെ ബാല്യകാല സുഹൃത്തായ, ഒരു പക്ഷെ അവൾക്കു ആദ്യമായി അനുരാഗം തോന്നിയ പ്രദീപും.


 Three Of Us, സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണ്. കുട്ടിക്കാലവും, അതിൽ ഉണ്ടായിരുന്ന സ്വപ്നങ്ങളും സൗഹൃദങ്ങളും എല്ലാം ഭാവിജീവിതത്തിൽ പലർക്കും അന്യമാകാറുണ്ട്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടപ്പെടേണ്ടി വരുന്ന ഓരോ വ്യക്തിക്കും പരിചിതമായിരിക്കും ഇത്തരം അവസ്ഥകൾ. അത് കൊണ്ട് തന്നെ സിനിമയിൽ പലയിടത്തും പലർക്കും അത്തരം ഓർമകളിലേക്ക് ചെന്നെത്താൻ ഉള്ള ഒരു സാധ്യതയും ഈ സിനിമയുടെ കഥാഖ്യാനത്തിൽ കാണാം.


കൊങ്കണിലെ മനോഹരമായ ഭൂപ്രദേശങ്ങൾ മികച്ച ഒരു അനുഭവം ആയിരുന്നു. എന്നേ സംബന്ധിച്ച് ഇത്രയും മനോഹരമായ ഒരു സ്ഥലത്തെ കുറിച്ച് ഒരു ക്ലൂ പോലും ഇത് വരെ ഇല്ലായിരുന്നു. ക്ലാസിക് ഇന്ത്യൻ സൗന്ദര്യം സ്‌ക്രീനിൽ കാണുന്നത് മികച്ച ഒരു അനുഭവം ആയിരുന്നു. അതിനൊപ്പം ഷെഫാലി ഷാ, ജയ്ദീപ്, സ്വാനന്ദ് തുടങ്ങിയവരുടെ subtle ആയ അഭിനയവും ഓരോ കഥാപാത്രത്തെയും ഉൾക്കൊള്ളാൻ പ്രേക്ഷകനെ സജ്ജരാക്കുന്നുണ്ട്.


ശൈലജ അവസാനം അവളുടെ ഇനിയുള്ള ജീവിതത്തിലേക്ക്, അവളുടെ സംഭവം ബഹുലമായ ബാല്യക്കാലത്തു നടന്ന കാര്യങ്ങളിൽ നിന്നും ഉണ്ടായ വ്യത്യസ്തമായ വികാരങ്ങളിലേക്ക് നടന്നു എത്തിയോ എന്നുള്ളത് കാണാൻ മറക്കേണ്ട. പിന്നെ ഒരു കാര്യം. ഇത്തരത്തിൽ ഉള്ള ഒരു ചിത്രത്തിന്, പ്രധാനമായും സംഭാഷണങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്ന ഒന്നിൽ പ്രതീകഴിക്കാവുന്ന വേഗത മാത്രം ആണുള്ളത്. എങ്കിൽക്കൂടിയും, മനസ്സു നിറയ്ക്കുന്ന നല്ലൊരു സിനിമാനുഭവം ആണ് Three of Us.


സിനിമയുടെ ലിങ്ക് t.me/mhviews1 ലും ലഭ്യമാണ്.



Friday, 17 May 2024

1802. Lost In The Stars(Mandarin, 2022)







 1802. Lost In The Stars(Mandarin, 2022)

         Mystery, Crime.

⭐⭐⭐½ /5

നല്ല ട്വിസ്റ്റുകൾ ഉള്ള ഒരു ചൈനീസ് ചിത്രമാണ് Lost In The Stars. ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചിലപ്പോൾ എങ്കിലും കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു സിനിമയിൽ ഞാൻ ഇത്തരം ട്വിസ്റ്റുകൾ പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ് സത്യം.


തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ ആയി ബർലാൻഡിയ എന്ന ദ്വീപിൽ എത്തിയതാണ് ഹേ ഫെയും അയാളുടെ ഭാര്യ ലി മൂസിയും. ഒരു ദിവസം പെട്ടെന്ന് ലീ മൂസിയെ കാണാതായി. ചൈനീസ് വംശജൻ ആയ ഹേ ഫേ തായ്, മലയ് ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലത്തു അയാളുടെ പ്രശ്നങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നു. മാത്രമല്ല, അയാളെ ആരും വിശ്വസിക്കുന്നുമില്ല. ഭാര്യ ആരുടെയെങ്കിലും ഒപ്പം ഒളിച്ചോടി പോയതാകും എന്ന് വരെ അവിടെ പലരും പറയുന്നു.


 ഒരു ദിവസം പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമസക്തൻ ആകുന്ന അയാളുടെ മുന്നിലേക്ക്‌ ചൈനീസ് അറിയാവുന്ന ഷെങ് എന്ന ഓഫീസർ വരുന്നു. അയാൾ ലെ ഫെയേ സഹായിക്കാൻ തയ്യാറാകുന്നു. അതിന്റെ ഭാഗമായി ലെ ഫെയുടെ ഹോട്ടലിൽ എത്തിയ അവർ കാണുന്നത്, അവിടെ ലീ മുസിയെ ആണ്. എന്നാൽ അത് ലീ മൂസി അല്ല എന്ന് ലെ ഫേ ആണയിട്ട് പറയുമെങ്കിലും അവർ ലീ മൂസി ആണെന്നുള്ള തെളിവുകൾ അവർ കാണിക്കുന്നു. സംഭവം ആകെ മൊത്തം സങ്കീർണം ആവുകയാണ്. ലീ മൂസി അവിടെ ഉള്ളത് കൊണ്ട് തന്നെ പോലീസിന്റെ അന്വേഷണം അവിടെ അപ്രസക്തം ആവുകയാണ്.അവിടെ ഉണ്ടായിരുന്നത് യഥാർത്ഥത്തിൽ ലീ മൂസി തന്നെയാണോ? അതോ?


കാണാതായ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവ്. അതും അയാൾക്ക്‌ പരിചിതം അല്ലാത്ത സ്ഥലം. ഒരു ടൂറിസ്റ്റ് destination ആയത് കൊണ്ട് തന്നെ അപകടങ്ങളിൽ ചെന്ന് ചാടാൻ ഉള്ള അവസരവും കൂടുതൽ അണ്. ഇവിടെ ആണ് കഥയിൽ ഉള്ള ട്വിസ്റ്റുകൾ സിനിമയെ മികച്ചതാക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ട്വിസ്റ്റുകൾ ഓരോന്നായി വരുമ്പോൾ ഇത്തരം ചിത്രങ്ങളുടെ ആരാധകർക്കു നല്ലൊരു അനുഭവം ആയി മാറുന്നുണ്ട്. കണ്ട് നോക്കുക.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Thursday, 16 May 2024

1801. The Lunchbox (Hindi, 2013)

 1801. The Lunchbox (Hindi, 2013)

         Drama



⭐⭐⭐⭐½ /5


 ഇന്നലെ 8 A. M Metro കണ്ട് തുടങ്ങിയത് മുതൽ മനസ്സിൽ വന്ന മറ്റൊരു ചിത്രമാണ് The Lunchbox. കഥയിലും കഥാപാത്രങ്ങളിലും കുറച്ചു സാദൃശ്യം തോന്നിയിരുന്നു രണ്ടു സിനിമയിലും. The Lunchbox ന്റെ പുതിയ കാല ആവിഷ്ക്കാരം ആണ് പ്രമേയത്തിൽ 8 A. M Metro എന്ന് തോന്നിയാലും കുറ്റം പറയാൻ ആകില്ല.


 പ്രമേയത്തിൽ ഉള്ള സാമ്യങ്ങൾക്കും അപ്പുറം The Lunchbox ൽ രണ്ടു അപരിചിതർ പരസ്പ്പരം സംവദിക്കാൻ കാരണം ഇള ഭർത്താവിനായി സ്നേഹത്തോടെ തയ്യാറാക്കിയ ഉച്ച ഭക്ഷണം തെറ്റായ അഡ്രസിൽ പോയി സാജൻ എന്ന ആളുടെ കയ്യിൽ ലഭിക്കുന്നതിലൂടെ ആണ്. ഹോട്ടലിൽ നിന്നും ടിഫിൻ ഓർഡർ ചെയ്യുന്ന സാജനെ സംബന്ധിച്ച് വ്യത്യസ്ത രുചി അനുഭവപ്പെട്ടത് കൊണ്ട് തന്നെ അന്നത്തെ ഭക്ഷണത്തെ കുറിച്ച് അയാൾക്ക്‌ സംശയം വരുകയും ചെയ്തു. എന്നാൽ ഇളയ്ക്കു ഭക്ഷണം തന്റെ ഭർത്താവിന് അല്ല കിട്ടിയത് എന്ന് മനസ്സിലായി. അവർ അടുത്ത ദിവസം മുതൽ തന്റെ ഭക്ഷണത്തെ കുറിച്ച് ഇന്നും പറയാത്ത ഭർത്താവിന് പകരമായി സാജന് ഉച്ച ഭക്ഷണം അയക്കുകയാണ്.സാജനും ആയി ഓരോ ദിവസത്തെ ഭക്ഷണത്തിലും വയ്ക്കുന്ന കുറിപ്പിലൂടെ സംസാരിക്കുകയാണ്.ആ ബന്ധം അവിടെ തുടങ്ങുന്നു.


ആരാണ്, എന്താണ് എന്നറിയാതെ അവർ പരസ്പ്പരം അവരുടെ ലോകം മറ്റൊരാളുടെ മുന്നിലേക്ക്‌ തുറന്നിടുകയാണ്. അജ്ഞാതരായി തുടർന്ന അവരുടെ ജീവിതത്തിൽ കുറച്ചു സംഭവങ്ങൾ ഉണ്ടാവുകയും അതിന്റെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ ഉരുതിരിയുന്നതും ആണ് The Lunchbox ന്റെ പ്രമേയം.


രസകരമായ ചില കഥാപാത്രങ്ങൾ ഇവർക്കൊപ്പം ഈ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഇളയുടെ മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റി, സാജന്റെ ഓഫീസിലെ പുതിയ ജീവനക്കാരനായാ, നവാസുദീൻ സിദ്ധിക്കി അവതരിപ്പിച്ച അസ്‌ലാം എന്നിവർ. The Lunchbox ചർച്ച ചെയ്യുന്നത് പ്രധാനമായും സ്വന്തം പങ്കാളിയുടെ അടുക്കൽ നിന്നും അവർക്കു ആവശ്യമായ പ്രണയം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഇളയുടെ ചിന്തകളും ഭാര്യ മരിച്ച്, ഇളയെക്കാൾ ഏറെ പ്രായകൂടുതൽ ഉള്ള സാജന്റെയും ചിന്തകൾ ആണ്.


ഇവിടെ അവിഹിതത്തിലേക്കു പോകാൻ വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടു കൂടി 8 A. M Metro യിൽ കണ്ടത് പോലെ ഒരു വഴിത്തിരിവ് ഉണ്ടാവുകയാണ് ചെയ്തത്. സംഭാഷണങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്. അത്തരത്തിൽ ഉള്ള സംഭാഷണങ്ങൾക്ക് പ്രേക്ഷകനെ കാണുന്ന സിനിമയോട് ചേർത്ത് നിർത്താൻ തക്ക രസകരവും ആണ്. 


ഇറങ്ങിയ സമയത്തു തന്നെ The Lunchbox ധാരാളം നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് നോക്കൂ. എനിക്ക് വളരെയധികം ഇഷ്ടമായ ഒരു ചിത്രം തന്നെ ആയിരുന്നു The Lunchbox.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1800. 8 A.M. Metro (Hindi, 2023)

 

1800. 8 A.M. Metro (Hindi, 2023)

          Drama



⭐⭐⭐⭐/5


ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.


അവൾ വിവാഹിത ആണ്. ഭർത്താവിനോടും രണ്ടു കുട്ടികളോടും ഒപ്പമാണ് അവളുടെ ജീവിതം. ജോലി തിരക്കിൽ ആയ ഭർത്താവും കുട്ടികളുടെ ജീവിതവുമായി അവൾ പോകുമ്പോൾ ആണ് അനുജത്തിയുടെ ഡെലിവറിയും ആയി ബന്ധപ്പെട്ട് അവൾ ഹൈദരാബാദിൽ എത്തുന്നത്. അവിടെ വച്ചാണ് അവൾ പ്രീതത്തെ കണ്ട് മുട്ടുന്നത്. അവരുടെ ആദ്യ കൂടിക്കാഴ്ച പോലും വിചിത്രം ആയിരുന്നു എന്ന് പറയേണ്ടി വരും.


അവരുടെ ബന്ധത്തിൽ മുൻവിധികൾ ഇല്ലായിരുന്നു. അവർ കുറേ കാര്യങ്ങൾ സംസാരിച്ചു. പരസ്പ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു എന്ന തോന്നലുണ്ടാക്കി.അവരുടെ ഇടയിൽ കവിതകളും കഥകളും പുസ്തകങ്ങളും എല്ലാം വിഷയമായി. അവർ പരസ്പ്പരം ആ ബന്ധത്തെ സാധാരണയായി ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടായേക്കാവുന്ന ബന്ധത്തിൽ നിന്നും വ്യത്യസ്തമായി നിന്നു. പറയാൻ മറന്നു പോയി. പ്രീതവും വിവാഹിതൻ ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജീവിതം.


 ഇരാവതിയുടെ പേര് ആദ്യമായി ശരിക്കും ഉച്ചരിച്ച ആൾ, അവളുടെ ഭയത്തെ മനസിലാക്കിയ ആൾ, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ആൾ എന്ന നിലയിൽ അവൾക്കു പ്രീതത്തിനോട് ജീവിതത്തിൽ തന്നെ അവളെ ആദ്യമായി മനസ്സിലാക്കിയ ഒരാൾ എന്ന രീതിയിൽ ആയിരുന്നു കണ്ടത്. എന്നാൽ പ്രീതത്തിനോ? 


സംഭാഷണങ്ങളിലൂടെ ആണ് 8 A.M. Metro മുന്നോട്ടു പോകുന്നത്. സാധാരണ ഒരു ഹിന്ദി സിനിമയുടെ ധാരാളിത്തമോ ത്രില്ലോ ഒന്നും ഇല്ലാത്ത ഒരു ചിത്രം. എന്നാൽ ലോകത്തിൽ എവിടെയും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ ആണ് കഥാപാത്രങ്ങൾ തമ്മിൽ ഉള്ളത്. ഒരുപക്ഷെ ഇവരുടെ രണ്ടുപേരുടെയും ജീവിത പശ്ചാത്തലം വച്ച് നോക്കുമ്പോൾ ഒരു അവിഹിത ബന്ധത്തിന് സ്കോപ് എപ്പോഴും ഈ ചിത്രത്തിൽ ഉണ്ട്. എന്നാൽ ഇരാവതിയും പ്രീതവും അവരുടെ ബന്ധത്തെ ഈ കാര്യത്തിൽ എങ്ങനെ നോക്കി കണ്ടൂ എന്നും ചിത്രം പറയുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവരുടെ ബന്ധത്തിന്റെ പേര് തന്നെ മാറുമായിരുന്നു.


 സംഭാഷണങ്ങൾ അതി മനോഹരമായിരുന്നു . കവിതകളും, ഒന്ന് മനസ്സിരുത്തി മനസ്സിലാക്കിയാൽ മികവുറ്റ ഭാവന അതിൽ കാണാൻ സാധിക്കുമായിരുന്നു. കാൽപ്പനികത ജീവിതത്തിൽ ഉൾപ്പെടുത്തിയ രണ്ടു മധ്യവയസ്ക്കർ എന്ന നിലയിൽ അവരുടെ സംഭാഷണങ്ങളിൽ കവിത നിറഞ്ഞു തുളുമ്പുന്നുണ്ട്.


ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് ചെറിയ രീതിയിൽ ഷോക്ക് നൽകുന്നുണ്ട് കഥയിൽ. അതിനും അപ്പുറം ക്ലൈമാക്സ് തുറന്ന പുസ്തകം പോലെ വച്ച് അവസാനിപ്പിക്കുമ്പോൾ അതിലെ താളുകളിൽ പ്രേക്ഷകന് ബാക്കി എഴുതാൻ ഉള്ള ഇടവും ഉണ്ട്. അഭിനേതാക്കൾ subtle ആയ മികച്ച അഭിനയത്തിലൂടെ മനം കവർന്നു എന്നു പറയാം.


8 A.M. Metro എല്ലാവരും കാണണം എന്ന് പറയുന്നില്ല. ഒരു പക്ഷെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം വികസിക്കുന്ന കഥ പറച്ചിൽ ആകുമ്പോൾ കഥാപാത്രങ്ങളെ സസൂക്ഷ്മമം വീക്ഷിക്കണം. എങ്കിൽ മാത്രമേ ഇരാവതിയിലൂടെ പ്രീതത്തിനെയും പ്രീതത്തിലൂടെ ഇരാവതിയെയും മനസ്സിലാക്കാൻ കഴിയൂ. എങ്കിൽ മാത്രേ 8 A.M. Metro ഇഷ്ടപ്പെടാൻ സാധിക്കൂ. താൽപ്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം. ഓർക്കുക. ഇത് എല്ലാവർക്കും ഉള്ള ഒരു സിനിമ അല്ല. എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




1799. Jules ( English,2023)

 1799. Jules ( English,2023)

         Sci- Fi, Comedy, Feel- Good




⭐⭐⭐⭐½ /5


ഒരു ഫീൽ ഗുഡ് സിനിമയിൽ ക്ലൈമാക്സിൽ പ്രേക്ഷകന് ത്രില്ല് നൽകി അവസാനം പൂർണമായ സംതൃപ്തി നൽകുന്ന ചിത്രങ്ങൾ കുറേ ഉണ്ടാകും. അതാണല്ലോ ഫീൽ ഗുഡ് സിനിമകളുടെ സൗന്ദര്യവും . അത്തരത്തിൽ പൂർണമായും സന്തോഷവും സമാധാനവും കിട്ടുന്ന, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉള്ള ഒരു ചിത്രമാണ് Jules.


മിൽട്ടൻ റോബിൻസൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രായവും കുറേ ആയി. ഓർമ പലപ്പോഴും കുറയുന്നുണ്ട്. പക്ഷെ അയാൾ അത് മന:പ്പൂർവം വിസ്മരിക്കുന്നുണ്ട്. എങ്കിലും സിറ്റി കൗൺസിലിൽ പോയി തന്റെ ആശങ്കകൾ പങ്കു വയ്ക്കാൻ മടിയില്ലാത്ത ഒരു ഉത്തമ പൗരൻ ആണ് മിൽട്ടൻ. എന്നാൽ ഇതിൽ ഉള്ള പ്രശ്നം ഓരോ തവണയും ഒരേ കാര്യങ്ങൾ തന്നെ ആണ് മിൽട്ടൻ കൗൺസിലിൽ അവതരിപ്പിക്കുന്നത് എന്നതാണ്.


അങ്ങനെയിരിക്കെ അയാളുടെ വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥി എത്തി. അയാൾ അതിനെക്കുറിച്ചു മറ്റുള്ളവരോട് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ഒരു വശത്തു സർക്കാർ തന്നെ ആ കാര്യം എവിടെ ആണെന്ന് അന്വേഷിക്കുന്നു. എന്നാൽ ഓർമ കുറഞ്ഞ ഒരു വൃദ്ധനെ ആരും മുഖവിലയ്ക്ക് എടുക്കുന്നുമില്ല.


എന്നാൽ മിൽട്ടന്റെ ഒപ്പം രണ്ടു പേര് കൂടി ചേരുന്നു. അവരും സമാനമായ അവസ്ഥയിൽ കൂടി ജീവിക്കുന്നവരാണ്. അവരുടെ അതിഥി ആരാണ്? ആ അതിഥി അവരുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്? ഇതാണ് സിനിമയുടെ കഥ.


മനോഹരമായ ഒരു ചിത്രമാണ് Jules. ഒരു സയൻസ് ഫിക്ഷൻ എന്ന നിലയിൽ ഉള്ള ശാസ്ത്രീയമായ വലിയ വിശദീകരണങ്ങളോ ഒന്നും ഈ ചിത്രത്തിൽ ഇല്ല. എന്നാൽ രസകരമായ ജീവിതങ്ങൾ ഇവിടെ കാണാൻ കഴിയും. പ്രായം ഓക്കെ ആകുമ്പോൾ ഇങ്ങനെ ഒരു സാഹസം ചെയ്തു നോക്കണം എന്ന് സിനിമ കഴിഞ്ഞു തോന്നിയാൽ പോലും കുറ്റം പറയാൻ കഴിയില്ല.


കണ്ട് നോക്കൂ. നല്ല ഒരു ചിത്രമാണ് Jules. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1798. The Debt (English, 2010)

 1798. The Debt (English, 2010)

          Thriller.



⭐⭐⭐⭐/5


    മുൻകാല മോസാദ് ഏജന്റുമാരും പിന്നീട് ദമ്പതികളും ആയി മാറിയ റേച്ചലും സ്റ്റെഫാനും നാസി യുദ്ധ കുറ്റവാളി ആയ വോഗേലിനെ കൊല്ലപ്പെടുത്തിയതിന്റെ പേരിൽ ലഭിച്ച പ്രശസ്തിയിൽ ആണ് അവരുടെ പിന്നീടുള്ള ജീവിതം കെട്ടിപ്പൊക്കിയത്. അധികാര സ്ഥാനങ്ങളിലും സമൂഹത്തിലെ അവരുടെ സ്ഥാനങ്ങൾക്കും എല്ലാം പ്രധാന കാരണം ഈ ഓപ്പറേഷൻ ആയിരുന്നു. എല്ലാവരും വാഴ്ത്തി പാടുന്ന പോരാളികൾ. ഇസ്രായേലിന്റെ അഭിമാനം. 


വർഷങ്ങൾക്കു ശേഷം ഇവരുടെ വീര കഥ പുസ്തകം ആയി അവരുടെ മകൾ തന്നെ എഴുതി ഇറക്കുകയാണ്. എന്നാൽ അന്നത്തെ ദിവസം അവർ അത് വരെ കാത്തു സൂക്ഷിച്ചിരുന്ന, അവരുടെ ഒപ്പം മറ്റൊരാളുടെ കൂടെ രഹസ്യം ആയ ഒരു കാര്യം പുറത്തു വരാൻ സാധ്യത ഉണ്ടെന്നു അവർ മനസ്സിലാക്കുന്നു. എന്താണ് ആ രഹസ്യം? അത് അവരെ എങ്ങനെ ബാധിക്കും? ഇതാണ് ഇസ്രായേലി ത്രില്ലർ ചിത്രമായ Ha-Hov ന്റെ റീമേക് ആയ The Debt പറയുന്നത്.


ഭൂതക്കാലത്തിൽ ഉള്ള ഒരു കടം, അതും പ്രായമേറെ ആയപ്പോൾ അവർ അത് വരെ കെട്ടിപ്പൊക്കിയത് മുഴുവനും തകർക്കാൻ കഴിയുന്ന ഒന്നായിരുന്നു. അത് വരെ അവർ ആസ്വദിച്ച ജീവിതം വരെ ഒരുപക്ഷെ അവർക്കു നഷ്ടപ്പെടാം. ഈ അവസ്ഥയിൽ എന്തായിരിക്കും അവർ ചെയ്തിട്ടുണ്ടാവുക?


സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകന് നൽകുന്ന ഒരു ടെൻഷൻ ഉണ്ട് The Debt ൽ . പ്രത്യേകിച്ചും ഇത്തരം ഒരു ഓപ്പറേഷൻ, ആക്കാലത്തെ രാഷ്ട്രീയ സമവാക്യങ്ങൾ എല്ലാം കൂടി ചേരുമ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകനും ആയി നന്നായി അടുക്കുന്നുണ്ട്. ഒരു സിനിമയ്ക്ക് പ്രധാനമായും വേണ്ടത് അതാണല്ലോ?


 സീരിയസ് ആയ ഒരു ത്രില്ലർ ചിത്രമാണ് The Debt. കഥയുടെ ചെറിയ സൂചനകൾക്ക് അപ്പുറം മറ്റൊന്നും അറിയാതെ കണ്ടാൽ ഏറെ ഇഷ്ടം ആകുന്ന ഒരു ത്രില്ലർ. മികച്ച രീതിയിൽ തന്നെ കഥയും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട് The Debt ൽ. ത്രില്ലർ സിനിമ സ്നേഹികൾക്ക് കണ്ടിട്ടില്ലെങ്കിൽ കണ്ട് നോക്കാവുന്ന ഒന്നാണ് The Debt.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1890. Door (Japanese, 1988)