1823. Persumed Innocent (English, 1990)
Legal Thriller, Mystery
കോർട്ട് റൂം ക്രൈം ത്രില്ലറുകളിലെ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് Persumed Innocent നെ കാണുന്നത്. കോടതി മുറിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് സിനിമയുടെ ഹൈലൈറ്റ്. എന്നാൽ ഇതിൽ മിസ്റ്ററി എന്ന് വിളിക്കാവുന്ന ഒരു ഭാഗം ഉണ്ട്. അതാണ് ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റും.
ഹാരിസൻ ഫോർഡിന്റെ റസ്റ്റി സാബിച്ച് എന്ന കഥാപാത്രം പ്രശസ്തനായ ഒരു പ്രോസിക്യൂട്ടർ ആണ്. എന്നാൽ അയാൾക്ക് അവിഹിത ബന്ധം ഉണ്ടായിരുന്ന കരോലിൻ പോത്തിമസ് എന്ന മറ്റൊരു പ്രോസിക്യൂട്ടർ മരണപ്പെടുകയാണ്. മരണം എന്ന് പറഞ്ഞാൽ, റേപ്പിലൂടെ ഉള്ള ഒരു കൊലപാതകം. കുറ്റവാളി കുറച്ചു തെളിവുകളും അവശേഷിപ്പിച്ചിട്ടുണ്ട്.
കേസന്വേഷണം ആദ്യം നടത്തിയ റസ്റ്റി, എന്നാൽ പിന്നീട് പ്രതിയായി മാറുകയാണ്. കാരണം പ്രതിയുടേത് എന്ന് വിശ്വസിക്കുന്ന തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നത് റസ്റ്റിയിലേക്ക് ആണ്. റസ്റ്റി യഥാർത്ഥത്തിൽ കുറ്റവാളി ആണോ? അതോ ആരെങ്കിലും അയാളെ കുറ്റവാളി ആക്കാൻ ശ്രമിക്കുകയാണോ? പ്രത്യേകിച്ച് രാഷ്ട്രീയത്തിലും സാധ്യത ഉള്ള ഒരാൾ എന്ന നിലയിൽ അതിനും സാധ്യത ഉണ്ടായേക്കാം. ആ രഹസ്യത്തിലേക്കാണ് Presumed Innocent പോകുന്നത്.
മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് Presumed Innocent പണ്ട് കണ്ടപ്പോൾ അനുഭവപ്പെട്ടത്. ഇപ്പോൾ കാണാൻ ഉണ്ടായ കാരണം, ഈ അടുത്ത് ഇറങ്ങിയ ഇതേ കഥയുടെ സീരീസ് കാരണം ആണ്. സിനിമയിൽ ഉള്ളതിലും കുറെയേറെ വ്യത്യാസം സീരീസിൽ ഉണ്ടെന്നു പലരും പറഞ്ഞു കേട്ടിരുന്നു. അത് കൊണ്ടാണ് വീണ്ടും ഒരു കാഴ്ച്ച ഈ ചിത്രത്തിന് ഉണ്ടായത്. ഇനി സീരീസ് കാണണം.
എന്തായാലും സീരീസ് കാണാൻ പ്ലാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോർട്ട് റൂം ക്രൈം ത്രില്ലെർ ഫാൻസിനു ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് Presumed Innocent.
ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment