1822. Hijack 1971 (Korean, 2024)
Thriller.
കൊറിയയിൽ നിന്നുള്ള ഒരു ഫ്ലൈറ്റ് ഹൈജാക്കിങ് സംഭവത്തെ ആസ്പദമാക്കിയുള്ള മികച്ച ഒരു ചിത്രംആണ് Hijack 1971. തെക്ക്- വടക്കൻ കൊറിയകൾ തമ്മിൽ സംഘർഷം ശക്തമായി ഉണ്ടായിരുന്ന എഴുപതുകളിൽ നടന്ന ഫ്ലൈറ്റ് ഹൈജാക്കിങ് ആണ് ഈ സിനിമയുടെ പ്രമേയം.
കമ്യൂണിസ്റ്റുകൾ വടക്കൻ കൊറിയ ഭരിക്കുമ്പോൾ അവരുമായി ചങ്ങാത്തം കൂടുന്നവർ മാത്രമല്ല, അവരുടെ അടുത്ത 1000 ബന്ധുക്കൾ പോലും തെക്കൻ കൊറിയയുടെ ശത്രുക്കൾ ആയി കണ്ടു അവരെ കമ്മികൾ ആയി മുദ്ര കുത്തുന്നു. ഇത്തരം സംഭവങ്ങൾ പല വിധത്തിൽ ആണെങ്കിലും അതിനെ കുറിച്ച് നന്നായി അനുഭവം ഉള്ള രണ്ടു പേർ ഈ അവസ്ഥയിൽ എങ്ങനെ ആകും പെരുമാറുക എന്നതും ചിത്രത്തിൽ കാണാം.അവർ രണ്ടു പേരും വ്യത്യസ്ത റോളുകളിൽ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. ഒരു പക്ഷേ ക്ലീഷേ ആയ കഥാപാത്രസൃഷ്ടികൾ ആണ് അവർ രണ്ടു പേരും എന്നു പറയാം. പക്ഷേ ഇത്തരം ഒരു സിനിമയിൽ ഒഴിവാക്കാൻ സാധിക്കില്ല ഇവർ രണ്ടു പേരെയും. അങ്ങനെ ചെയ്താൽ ഡോക്യുമെൻററി ആയി മാറാം. പക്ഷേ യഥാർത്ഥത്തിൽ നടന്ന സംഭവത്തിൽ ഇങ്ങനെ രണ്ടു കഥാപാത്രങ്ങളും ഉണ്ടായിരുന്നു എന്നത് കാരണം തന്നെ അത് ക്ളീഷേ ആയി കണക്കിൽ കൂട്ടേണ്ടതില്ല.
രാഷ്ട്രീയം ആണ് മുഖ്യ വിഷയം എങ്കിലും ഒരു എഡ്ജ് -ഓഫ്- ദി -സീറ്റ് ത്രില്ലർ ആണ് ഈ ചിത്രം. അതിനൊപ്പം വൈകാരികമായ ധാരാളം സംഭവങ്ങളും ഉള്ള ഒരു തനി കൊറിയൻ ത്രില്ലർ ആണ് Hijack 1971. ചില സീനുകൾ, അതിന്റെ ബി ജീ എമ്മിന്റെ ഒപ്പം വരുമ്പോൾ നന്നായി ത്രിൽ അടിപ്പിക്കും. ആ ബോർഡർ സീൻ ഒക്കെ മികച്ചതായി തോന്നി. അങ്ങനെ എല്ലാം നോക്കുമ്പോൾ അത്യാവശ്യം നല്ല വേഗതയുള്ള ഒരു ത്രില്ലർ ചിത്രമാണ് Hijack 1971.
ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1ൽ ലഭ്യമാണ്.
No comments:
Post a Comment