1812. Wicked Little Letters (English, 2023)
Mystery, Comedy
Wicked Little Letters: Witty, Sharp, Thrilling
ലിറ്റിൽ ഹാംറ്റണിലെ എഡിത് സ്വാനിന് ഊമക്കത്തുകൾ ലഭിച്ചു തുടങ്ങി. വളരെ മോശം ഭാഷയിൽ വന്ന കത്തുകൾ അവളെ മാനസികമായി തളർത്തി. അജ്ഞാതമായി അവൾക്കു ലഭിച്ചു കൊണ്ടിരുന്ന കത്തുകളുടെ ഉടമ റോസ് ഗുഡിങ് എന്ന സ്ത്രീ ആണെന്നുള്ള നിഗമനത്തിൽ എത്തി. അതിനു കാരണം അയർലൻഡിൽ നിന്നും വന്ന, ഭർത്താവില്ലാത്ത, ജീവിതത്തിൽ അടക്കവും ഒതുക്കവും ഇല്ലാത്ത സ്ത്രീ ആണ് റോസ് എന്നുള്ള അഭിപ്രായം കാരണം ആയിരുന്നു. മാത്രമല്ല, കാതിൽ ഉപയോഗിച്ചിരുന്ന മോശം വാക്കുകൾ എഴുതാൻ അവൾക്കു മാത്രമേ കഴിയൂ എന്ന് അവർ കരുതുന്നു.പിന്നീട് എഡിത് അല്ലാതെ മറ്റ് പലർക്കും കത്തുകൾ ലഭിച്ചു തുടങ്ങുന്നു.ഒരു ഘട്ടത്തിൽ ഈ സംഭവം ദേശീയ വാർത്ത ആയി വരെ മാറുന്നു.യഥാർത്ഥത്തിൽ ആ കത്തുകൾ എഴുതിയത് ആരാണ്? അതാണ് സിനിമയുടെ കഥ.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, അൽപ്പം സ്ത്രീപക്ഷ ചിന്തയിൽ കൂടി ആണ് ചിത്രം മുന്നോട്ട് പോകുന്നത്. അന്നത്തെ യാഥാസ്തികമായ ലോകത്തിൽ നില നിന്നിരുന്ന പല പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.സ്ത്രീ പക്ഷ സിനിമ എന്നത് കൊണ്ട് പുരുഷ വിരുദ്ധ സിനിമ ആയിട്ടല്ല Wicked Little Letters അവതരിപ്പിച്ചിരിക്കുന്നത്.
തമാശയിലൂടെ പറഞ്ഞുബ്പോകുന്ന പലതും ഡാർക്ക് ഹ്യൂമർ ആയി ചിത്രത്തിൽ മാറുന്നുണ്ട്. ഒപ്പം നിഗൂഢതകൾ ഏറെ ഉണ്ടെന്നു തോന്നിക്കുന്ന രീതിയിൽ ഒരു മിസ്റ്ററി ത്രില്ലറും ആകുന്നുണ്ട്. മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചുട്ടുണ്ട്.
തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു സിനിമയാണ് Wicked Little Letters.
⭐⭐⭐⭐/5
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment