1802. Lost In The Stars(Mandarin, 2022)
Mystery, Crime.
⭐⭐⭐½ /5
നല്ല ട്വിസ്റ്റുകൾ ഉള്ള ഒരു ചൈനീസ് ചിത്രമാണ് Lost In The Stars. ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചിലപ്പോൾ എങ്കിലും കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു സിനിമയിൽ ഞാൻ ഇത്തരം ട്വിസ്റ്റുകൾ പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ് സത്യം.
തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ ആയി ബർലാൻഡിയ എന്ന ദ്വീപിൽ എത്തിയതാണ് ഹേ ഫെയും അയാളുടെ ഭാര്യ ലി മൂസിയും. ഒരു ദിവസം പെട്ടെന്ന് ലീ മൂസിയെ കാണാതായി. ചൈനീസ് വംശജൻ ആയ ഹേ ഫേ തായ്, മലയ് ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലത്തു അയാളുടെ പ്രശ്നങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നു. മാത്രമല്ല, അയാളെ ആരും വിശ്വസിക്കുന്നുമില്ല. ഭാര്യ ആരുടെയെങ്കിലും ഒപ്പം ഒളിച്ചോടി പോയതാകും എന്ന് വരെ അവിടെ പലരും പറയുന്നു.
ഒരു ദിവസം പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമസക്തൻ ആകുന്ന അയാളുടെ മുന്നിലേക്ക് ചൈനീസ് അറിയാവുന്ന ഷെങ് എന്ന ഓഫീസർ വരുന്നു. അയാൾ ലെ ഫെയേ സഹായിക്കാൻ തയ്യാറാകുന്നു. അതിന്റെ ഭാഗമായി ലെ ഫെയുടെ ഹോട്ടലിൽ എത്തിയ അവർ കാണുന്നത്, അവിടെ ലീ മുസിയെ ആണ്. എന്നാൽ അത് ലീ മൂസി അല്ല എന്ന് ലെ ഫേ ആണയിട്ട് പറയുമെങ്കിലും അവർ ലീ മൂസി ആണെന്നുള്ള തെളിവുകൾ അവർ കാണിക്കുന്നു. സംഭവം ആകെ മൊത്തം സങ്കീർണം ആവുകയാണ്. ലീ മൂസി അവിടെ ഉള്ളത് കൊണ്ട് തന്നെ പോലീസിന്റെ അന്വേഷണം അവിടെ അപ്രസക്തം ആവുകയാണ്.അവിടെ ഉണ്ടായിരുന്നത് യഥാർത്ഥത്തിൽ ലീ മൂസി തന്നെയാണോ? അതോ?
കാണാതായ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവ്. അതും അയാൾക്ക് പരിചിതം അല്ലാത്ത സ്ഥലം. ഒരു ടൂറിസ്റ്റ് destination ആയത് കൊണ്ട് തന്നെ അപകടങ്ങളിൽ ചെന്ന് ചാടാൻ ഉള്ള അവസരവും കൂടുതൽ അണ്. ഇവിടെ ആണ് കഥയിൽ ഉള്ള ട്വിസ്റ്റുകൾ സിനിമയെ മികച്ചതാക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ട്വിസ്റ്റുകൾ ഓരോന്നായി വരുമ്പോൾ ഇത്തരം ചിത്രങ്ങളുടെ ആരാധകർക്കു നല്ലൊരു അനുഭവം ആയി മാറുന്നുണ്ട്. കണ്ട് നോക്കുക.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment