1795. Omen III: The Final Conflict (English, 1981)
Horror, Mystery
⭐⭐⭐/5
ഡാമിയൻ തോൺ പൂർണമായും ആന്റി ക്രൈസ്റ്റ് ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഈ ഭാഗത്തിൽ. തോൺ കോർപ്പറേഷന്റെ ഇപ്പോഴത്തെ ഉടമ എന്ന നിലയിൽ തന്നെ അമേരിക്കയിലെ അധികാരത്തിന്റെ ഏറ്റവും ഉയർന്ന ഇടങ്ങളിൽ ഡാമിയൻ സ്വാധീനം ചെലുത്തുന്നു. ഡാമിയനെ എടുത്തു വളർത്തിയ റോബർട്ട് തോണിനെ പോലെ തന്നെ ആയാളും ബ്രിട്ടനിലെ അമേരിക്കൻ അംബാസഡർ ആയി നിയമിക്കപ്പെടുന്നു.
ഇവിടെ നിന്ന് കൊണ്ട് തന്റെ ലോകം കീഴടക്കാൻ ഉള്ള ശ്രമങ്ങൾ നടക്കവേ ആണ് ഡാമിയനെ വധിക്കാൻ ആയി ഒരു പ്രതിയോഗി ജന്മം എടുക്കുന്നു എന്ന കാര്യം അയാൾ അറിഞ്ഞത്. അതിനൊപ്പം ഡാമിയനെ കൊല്ലാനായി വൈദികരുടെ ഒരു കൂട്ടവും തയ്യാറെടുക്കുന്നു. ഹെറോദ് രാജാവ്,കംസൻ എന്നിവരെ പോലെ ഡാമിയനും ഒരു പ്രത്യേക ദിവസം ജനിച്ച ആൺകുട്ടികളെ എല്ലാം കൊന്നെടുക്കാൻ ശ്രമിക്കുന്നു. അയാളുടെ ശ്രമങ്ങൾ നടക്കുമോ? അവസാന വിജയം ആർക്കാണ് എന്നിവയാണ് The Omen ന്റെ മൂന്നാം ഭാഗം അവതരിപ്പിക്കുന്നത്.
ഈ ഭാഗം കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ചും ഡാമിയന്റെ എതിരെ നിൽക്കുന്നവർ ഒന്നും അയാളുടെ മുന്നിൽ ഒന്നും ആയിരുന്നില്ല എന്നുള്ള തോന്നൽ നന്നായി ഉണ്ടാക്കുന്നുണ്ട്. സാം നെയ്ലിന്റെ ഡാമിയൻ എന്ന കഥാപാത്രത്തിന്റെ പൈശാചികമായ ചെയ്തികൾക്ക് എതിരെ നിൽക്കുവാൻ ശക്തി അവർക്കുള്ളതായി തോന്നിയില്ല. ദുർബലരായ എതിരാളികൾ ആയിരുന്നു ഭൂരിഭാഗവും.അത് പോലെ ക്ലൈമാക്സ് വ്യക്തത കുറേകൂടി ഉണ്ടായിരുന്നേൽ നന്നായേനെ.
എന്തായാലും ബൈബിളിനെ ആസ്പദം ആക്കി അവതരിപ്പിച്ച സൂപ്പർ നാച്ചുറൽ, ഹൊറർ franchise ആയ The Omen സിനിമ സീരീസിലെ തിയറ്ററിൽ ഇറങ്ങിയ അവസാന ചിത്രം ആയിരുന്നു Omen III: The Final Conflict. സിനിമയുടെ കഥ യഥാർത്ഥത്തിൽ ഇവിടെ തീരേണ്ടത് ആണ്. അങ്ങനെ നോക്കുമ്പോൾ നല്ല ഒരു അവസാനം ആണ് ചിത്രത്തിന് ഉള്ളത്. പക്ഷെ ടി വി മൂവി ആയി നാലാം ഭാഗം കൂടി ഇറങ്ങി പിന്നീട്. അതിനു ശേഷം വന്ന ആദ്യ ഭാഗ റീമേക്കിന് ശേഷം ഈ വർഷം ഇറങ്ങിയ prequel കൂടിയും. നാലാം ഭാഗം കൂടി ഇനി കാണണം.
സിനിമയുടെ ലിങ്ക് h
t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment