1797. Godzilla x Kong: The New Empire (English, 2024)
Sci-Fi, Action
⭐⭐⭐⭐/5
Godzilla vs. Kong കഴിഞ്ഞതിനു ശേഷം ഉള്ള കാലഘട്ടം.ഭൂമിയിൽ ആണ് ഇപ്പോൾ ഗോഡ്സില്ല ഉള്ളത്. കോളോസിയത്തിൽ കിടന്നു ഉറക്കം ആണ് മുഖ്യ പണി. പിന്നെ ഇടയ്ക്ക് ഭൂമിയ്ക്ക് പ്രശ്നം ആകുന്ന ടൈറ്റൻസ് വരുമ്പോൾ അവരെ ഇടിച്ചൊതുക്കും . കോംഗ് ആണെങ്കിൽ ഹോളോ എർത്തിലും. കോംഗ് ഒരു യാത്രയിൽ ആണ്. തന്റെ ആളുകളെ കണ്ടെത്താൻ ഉള്ള യാത്രയിൽ . ഇതേ സമയം ഹോളോ എർത്തിൽ നിന്നും വന്ന അജ്ഞാത സിഗ്നൽ പിന്തുടർന്ന് കോംഗ് എക്സ്പെർട്ട് ആയ ഇലീനും കൂട്ടരും ഹോളോ എർത്തിലേക്കും പോയി. ഇവിടെ നിന്നും നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥ. കഥ കേൾക്കുമ്പോൾ വലിയ സംഭവം ആയി ഒന്നും തോന്നാൻ സാധ്യത കുറവാണ്.
എന്നാൽ ഇവിടെ നിന്നും കഥ പോയത് ഏതൊക്കെയോ വഴിക്കാണ്. പോർട്ടലുകൾ, ആദിമ കാല മനുഷ്യ സംസ്ക്കാരം, കൂടുതൽ ടൈറ്റൻസ്, മോൺസ്റ്റർസ് തുടങ്ങി മറ്റൊരു തലത്തിലേക്കു ആണ് കഥ നീങ്ങുന്നത്. സത്യം പറഞ്ഞാൽ കഥയുടെ ഫ്ലോ ഒക്കെ നന്നായി ഇഷ്ടപ്പെട്ടൂ. അതിന്റെ കൂടെ ആക്ഷൻ രംഗങ്ങളും. ഇന്ത്യൻ സിനിമ സ്റ്റൈൽ ആയിരുന്നു ഫൈറ്റ് ഒക്കെ. കയ്യിൽ രക്തം പൊടിഞ്ഞത് കണ്ട് കൂടുതൽ ശക്തിയോടെ തിരിച്ചു ഫൈറ്റ് ചെയ്യുന്ന കോംഗ്, പഴയ ശത്രുവിനെ കൂടെ കൂട്ടി പുതിയ മാഫിയയെ നേരിടുന്ന കോംഗ് തുടങ്ങി ധാരാളം സംഭവങ്ങൾ ഒരു ഇന്ത്യൻ മസാല സിനിമയും ആയി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.വി എഫ് എക്സ് ക്രൂവിൽ ഭൂരിഭാഗവും ഇന്ത്യക്കാർ ആയത് കൊണ്ടാകും. ചുമ്മാ പറഞ്ഞതാ. ഇടയ്ക്ക് ശ്രീജിത്ത്, രോഹിത് തുടങ്ങി മലയാളി പേരുകളും കണ്ടൂ. ഇപ്പോൾ വി എഫ് എക്സ് മൊത്തം ബഡ്ജറ്റ് കുറയ്ക്കാൻ ആണെങ്കിലും ഇന്ത്യൻ പ്രൊഫഷനലുകൾ കൂടുതൽ വരുന്നത് കാണാൻ തന്നെ രസമുണ്ട്.
ഇനി സിനിമയെക്കുറിച്ച്. എനിക്ക് നന്നായി വാർക് ഔട്ട് ആയി. നല്ല ഒരു മാസ് മസാല എന്റെർറ്റൈൻർ. Godzilla Minus One കണ്ട് ഗോഡ്സില്ലയുടെ പഴയ വില്ലൻ സ്വഭാവത്തിന്റെ വശത്തിൽ നിന്നും Reiwa Era സിനിമയും Monsterverse ലെ Godzilla x Kong: The New Empire ഉം വ്യത്യസ്ത അനുഭവം ആണ് നൽകിയത്. രണ്ടും രണ്ടു രീതിയിൽ തന്നെ ഇഷ്ടപ്പെട്ടു. ഈ സിനിമയുടെ sequel പണിപ്പുരയിൽ ആണ്. Monsterverse ഇതേ പോലെ ഡെവലപ്പ് ചെയ്തു മുന്നോട്ടു പോയാൽ ഫാൻ ബേസ് ഇനിയും നന്നായി കൂടാൻ ഉള്ള സ്കോപ് ഉണ്ട്.
നേരത്തെ പറഞ്ഞത് പോലെ സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. Godzilla Minus One കുറച്ചു കൂടി കൂടുതൽ ഇഷ്ടപ്പെട്ടൂ എന്ന് മാത്രം.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽൽ ലഭ്യമാണ്.
No comments:
Post a Comment