1796. Abigail (English, 2024)
Horror, Comedy
⭐⭐⭐½ /5
ഒരു കൊച്ചു പെൺകുട്ടിയെ കിഡ്നാപ്പ് ചെയ്തു അവളുടെ അച്ഛന്റെ കയ്യിൽ നിന്നും പണം തട്ടാൻ ആണ് ആ സംഘത്തിന്റെ പ്ലാൻ. വൻ സുരക്ഷ ഉള്ള അവളുടെ വീട്ടിൽ നിന്നും നൈസ് ആയി അവർ അവളെ തട്ടിക്കൊണ്ടു പോയി, അവരുടെ സാങ്കേതത്തിൽ എത്തിച്ചു. ഒരു രാത്രി അവളെ പിടിച്ചു വച്ചതിനു ശേഷം വില പേശാൻ ആണ് അവരുടെ പദ്ധതി. ഒരു രാത്രി അല്ലെ? അതും ഒരു കൊച്ചു പെൺകുട്ടി.എന്ത് സംഭവിക്കാൻ ആണ്? രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങാം എന്ന് ചിന്തിച്ചിരുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നാൽ അവിടെ ആ രാത്രിയിൽ നടന്നത് അവർ ചിന്തിച്ചത് ഒന്നും അല്ലായിരുന്നു.അവരുടെ ഏറ്റവും ഭയാനകമായ ദു:സ്വപ്നങ്ങളിൽ പോലും ഇല്ലാത്തത് ആണ് ഉണ്ടായതു.അന്നവിടെ എന്താണ് സംഭവിച്ചത് എന്നതാണ് സിനിമയുടെ ബാക്കിയുള്ള കഥ.
എനിക്ക് ഏറ്റവും കൂടുതൽ ഈ സിനിമയിൽ ഇഷ്ടം ആയതു കുറച്ചു ക്ളീഷെകൾ പൊളിച്ചു അടക്കുന്ന സീനുകൾ ആണ്. ചിലപ്പോഴൊക്കെ ഹൊറർ സിനിമകളുടെ പാരഡി പോലെ തോന്നിച്ചെങ്കിലും നല്ലത് പോലെ ചോര ഒഴുകുന്നുണ്ട് ചിത്രത്തിൽ. ഒരു Scream വൈബ് ഒക്കെ അടിച്ചിരുന്നു. സ്വാഭാവികം!!ഹൊറർ സിനിമ അല്ലെ? കഥ പലപ്പോഴും കണ്ടിട്ടുള്ളതാകും. ഇതേ പോലെ ഉള്ള കഥാ പരിസരം. അവിടെ നിന്നും കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ഒക്കെ നന്നായിരുന്നു.
ഇത്തരം ഒരു സിനിമയിൽ പ്രതീക്ഷിച്ച ക്ലൈമാക്സ് ഭീകരം ആയിരുന്നിരിക്കണം. പ്രത്യേകിച്ചും അത്തരം ഒരു ഫ്ലോയിൽ പോയ സിനിമയുടെ ക്ലൈമാക്സ് മികച്ചത് എന്നതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കില്ല. എന്നാൽ സിനിമയുടെ മൊത്തം മൂഡിനും വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ആണ് ഇതിൽ കാണാൻ സാധിക്കുക.
സ്‌ക്രീനിൽ തെളിയുന്ന സിനിമയിൽ, സിനിമ നിർമിച്ചവർ എന്താണോ എടുത്തു വച്ചിരിക്കുന്നത്, അങ്ങനെ മാത്രം നോക്കി വിലയിരുത്തിയാൽ പോലും സിനിമയുടെ മൊത്തം ഫ്ലോ പോയെന്നു പറയുന്നത് ഒരു ഭാഗത്തു നിന്നും ശരിയാണ് താനും. സിനിമ ആ ഭാഗം നന്നാക്കാമായിരുന്നു എങ്കിൽ ഇതിലും ഇഷ്ടപ്പെട്ടേനെ. എന്നാലും തീരെ മോശം ആണ് ക്ലൈമാക്സ് എന്ന് അഭിപ്രായം ഇല്ല.എന്തായാലും Sequel/ Prequel തുടങ്ങി ധാരാളം സാധ്യതകൾ ഉള്ള ഒരു കഥയാണ് Abigail ന് ഉള്ളത്. ശരാശരിയിലും മുകളിൽ നിൽക്കുന്ന സിനിമാനുഭവം.താൽപ്പര്യം ഉണ്ടെങ്കിൽ കാണു.
ഡൗൺലോഡ് ലിങ്ക് : t.me/mhviews1
No comments:
Post a Comment