1548. The Night Clerk (English, 2020)
Crime, Drama
ബാർട്ടിനു സാമൂഹികമായി ഉള്ള ഇടപെടലുകൾ നടത്താൻ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. Asperger's Syndrome ആണ് അവന്. ഒരു ഹോട്ടലിൽ ആണ് അവൻ ജോലി ചെയ്യുന്നത്. അവൻ ജോലി ചെയ്യുന്ന ഹോട്ടൽ മുറികളിൽ ആരും അറിയാതെ അവൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അൽപ്പം ദുരൂഹമായ കാര്യമായി തോന്നുമെങ്കിലും മറ്റുള്ളവർ സംസാരിക്കുമ്പോൾ അവന് അതിനോട് യഥാർത്ഥ രീതിയിൽ പ്രതികരിക്കാൻ കഴിയുന്നില്ല. പകരം അവൻ ക്യാമറയിൽ പതിയുന്ന സംഭാഷണ ശകലങ്ങളോട് പ്രതികരിച്ചു കൊണ്ട് ആ സമയം അവൻ പറയാൻ സാധിക്കാതിരുന്ന കാര്യങ്ങൾ പറഞ്ഞു പരിശീലിക്കും.
അങ്ങനെ ഇരിക്കെ അവന്റെ ക്യാമറയിലൂടെ ഹോട്ടലിൽ നടക്കുന്ന ഒരു കൊലപാതകം അവൻ കാണുന്നു. കൊലപാതകി ആരാണെന്ന് വ്യക്തം അല്ലായിരുന്നെങ്കിലും കൊലപാതകം നടക്കുന്ന സമയം അവൻ അവിടെ എത്തുന്നു. സ്വാഭാവികമായും അവൻ പോലീസിന്റെ മുന്നിൽ പ്രതി ആയി സംശയിക്കപ്പെടുന്നു. പക്ഷെ യഥാർത്ഥ സംഭവങ്ങൾ അവന് പോലീസിനോട് പറയാനും സാധിക്കുന്നില്ല. ഇങ്ങനെ ഇരിക്കുമ്പോൾ ആണ് അവൻ ജോലി ചെയ്യുന്ന ഹോട്ടലിൽ മറ്റൊരു യുവതി വരുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് കഥ.
സിനിമയുടെ കഥ synopsis നല്ല താൽപ്പര്യം ഉളവാക്കുന്നത് ആണെങ്കിലും വളരെ സാവധാനത്തിൽ ഉള്ള അവതരണം ആണ് സിനിമയ്ക്ക് ഉണ്ടായിരുന്നു. ബാർട്ടും അമ്മയും തമ്മിൽ ഉള്ള ബന്ധമൊക്കെ ചെറിയ സമയം മാത്രേ ഉള്ളായിരുന്നു എങ്കിലും നല്ല touching ആയിരുന്നു. പക്ഷെ സിനിമയുടെ കഥയിൽ ഇനി എന്താണെന്ന് ഉള്ള ആകാംക്ഷയിൽ ഇരുന്നു കാണുമ്പോൾ സിനിമയുടെ പതിയെ പോക്ക് നല്ല ബോർ ആയി മാറുന്നുണ്ട്. കഥയിൽ ഉള്ള അവസാന ട്വിസ്റ്റ് ഒക്കെ അത്തരത്തിൽ ഒരു അവതരണ രീതിയിൽ വലിയ impact ഉണ്ടാക്കുന്നും ഇല്ല.
മൊത്തത്തിൽ ശരാശരി സിനിമാനുഭവം ആയി മാറി The Night Clerk. കഥയുടെ synopsis ൽ കിട്ടിയ രസം അതിൽ ഉണ്ടായില്ല.
Download Link:t.me/mhviews1
സിനിമ കാണണം എന്ന് ആഗ്രഹം ഉള്ളവർക്ക് www.movieholicviews.blogspot.com ൽ ലിങ്ക് ലഭിക്കും.
No comments:
Post a Comment