Wednesday, 7 September 2022

1536. Where The Crawdads Sing (English, 2022)

 

1536. Where The Crawdads Sing (English, 2022)
           Mystery.



കാതറിൻ  എന്നാണ് അവളുടെ യഥാർഥ പേര്. അവളെ അടുത്ത് അറിയാവുന്നവര് കായ എന്ന് വിളിച്ചു. എന്നാൽ ആ ചെറിയ പട്ടണത്തിൽ അവൾ  അറിയപ്പെട്ടിരുന്നത് 'ചതുപ്പ് നിലത്തിലെ പെൺക്കുട്ടി' എന്നായിരുന്നു.അവൾ താമസിച്ചിരുന്നത് കാടിന്റെ ഉള്ളിൽ ചതുപ്പ് നിലത്തിൽ ഉള്ള ഒരു വീട്ടിലായിരുന്നു. ജീവിതത്തിൽ പലപ്പോഴായി അവളുടെ പ്രിയപ്പെട്ടവർ അവളെ ഒറ്റയ്ക്ക് ആക്കി പോയി. എന്നത് കൊണ്ടോ അവൾ മാത്രം അവിടെ തുടർന്നു . അവൾ വളർന്നു വലുതായി. അവളുടെ ഏകാന്ത ജീവിതത്തിൽ അവൾക്ക് കൂട്ടായി വന്നവർ പോലും അവളെ വിട്ടകന്നൂ. ഇന്നവൾ ഒരു കൊലയാളി ആണ് നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ. അവൾ താമസിച്ചിരുന്ന ചതുപ്പ് നിലയത്തിന്റെ അടുക്കൽ ചേസ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. അപകട മരണം ആണോ കൊലപാതകം ആണോ എന്ന സംശയത്തിന്റെ നടുവിലും സ്വാഭാവികമായി അവൾ പ്രതി ആയി മാറി കഴിഞ്ഞൂ. അതിനു കാരണം സമൂഹത്തിനു അവളോടുള്ള മനോഭാവം ആയിരുന്നു.

  കോടതിയിൽ ജൂറിക്ക് മുന്നിൽ അവളുടെ വിചാരണ നടക്കുമ്പോൾ അവളുടെ ജീവിതം പ്രേക്ഷകന്റെ മുന്നിൽ അനാവരണം ചെയ്യുകയാണ്. അവൾ ജീവിതത്തിൽ കടന്നു പോയ ഓരോ സാഹചര്യങ്ങൾ , അവളുടെ ജീവിതത്തിൽ അവൾ കണ്ടെത്തിയ പുതിയ വഴികൾ. അങ്ങനെ എല്ലാം. ഡെലിയ ഓവൻസിന്റെ പ്രശസ്തമായ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കായയുടെ വിചാരണയിൽ അവൾ കുറ്റവാളി ആണെന്ന് കണ്ടെത്തുമോ?അതോ?

  വളരെ മനോഹരമായ വിഷ്വലുകൾ ആണ് ചിത്രത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുക. ഞണ്ടുകൾ പാടുന്ന ചതുപ്പ് നിലത്തിൽ ജീവിക്കുന്ന കായയിലൂടെ പ്രകൃതിയുടെ മനോഹരമായ ദൃശ്യ ഭംഗി അവതരിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ predictable ആണെന്ന് പറയാവുന്ന ക്ലൈമാക്സ് ആയിരുന്നു എങ്കിലും അതിലേക്ക് എത്തി ചേരുന്നതും മനോഹരമായ സിനിമ അനുഭവം ആയിരുന്നു. സിനിമയിലെ നായികയായ കായെ അവതരിപ്പിച്ച ഡെയ്സി നന്നായി തന്നെ ആ റോൾ കൈകാര്യം ചെയ്യുകയും ചെയ്തു.

  ഈ വർഷത്തെ വലിയ തീയറ്റർ ഹിറ്റുകളിൽ ഒന്നാണ് ചിത്രം. നോവൽ ഇഷ്ടപ്പെട്ട ആളുകൾ പൊതുവായി അതിനോടു നീതി പുലർത്തിയ ചിത്രം എന്നാണ് Where The Crawdads Sing നെ കുറിച്ച് പറഞ്ഞത്. ഞാൻ നോവൽ വായിച്ചിട്ടില്ലെങ്കിലും നല്ലൊരു സിനിമാനുഭവം ആയിരുന്നു.

  കണ്ടു നോക്കുക.

Download Link: t.me/mhviews1

ചിത്രത്തിന്റെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ് .

   

No comments:

Post a Comment