1543. The Lovebirds (English, 2020)
Mystery, Comedy. Streaming on Netflix
നാല് വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കാൻ ഉള്ള തീരുമാനത്തിലേക്ക് അടുക്കുന്ന ദമ്പതികളുടെ അവിചാരിതമായി ഒരു കൊലപാതകത്തിന് സാക്ഷി ആകുന്നു. അതിനു ശേഷം അത് ചെയ്ത കൊലയാളി അവരെ പിന്തുടരാൻ തുടങ്ങുന്നു. അതോടെ ആ സംഭവം അവരുടെ ജീവൻ മരണ പോരാട്ടം ആയി മാറുന്നു .അതിനോടു അനുബന്ധിച്ച് നടക്കുന്ന ക്യാറ്റ് & മൌസ് ഗെയിം ആണ് The Lovebirds ന്റെ കഥ. അതിനോടൊപ്പം ഈ സംഭവങ്ങൾ എങ്ങനെ അവരുടെ രണ്ടു പേരുടെയും മുന്നോട്ടുളള ജീവിതത്തെ ബാധിച്ചു എന്നതും സിനിമയിൽ കാണാം.
വലിയ സംഭവം ഒന്നും അല്ല ചിത്രം. കുറച്ചു തമാശയും അതിന്റെ ഒപ്പം നടക്കുന്ന ചില സംഭവങ്ങളും ഒക്കെ ആയി ഒരു കൊച്ചു ചിത്രം എന്ന് പറയാം The Lovebirds നെ കുറിച്ച്. മോശം സിനിമ ആണെന്നുള്ള അഭിപ്രായമൊന്നുമില്ല. വെറുതെ ഒരു പോപ്കോൺ ഫ്ലിക്ക് എന്ന് ധൈര്യമായി വിളിക്കാവുന്ന സിനിമയാണ് The Lovebirds. വെറുതെ ഇരുന്നു കാണാം.
നല്ല ഒരു ടൈം പാസ് സിനിമ എന്ന് പറയാം Lovebirds നെ കുറിച്ച്.
No comments:
Post a Comment