Wednesday, 7 September 2022

1535. Frygtelig lykkelig / Terribly Happy (Danish, 2008)

 1535. Frygtelig lykkelig / Terribly Happy (Danish, 2008)

          Crime.



 ഒരു കുറ്റം ചെയ്തെങ്കിലും ഒരാൾ കുറ്റവാളി ആകണം എങ്കിൽ ആ കുറ്റത്തെ കുറിച്ച് മറ്റുള്ളവർ അറിയണം. മന:സാക്ഷിയുടെ ഭാരം ഒക്കെ വേറെ കാര്യമാണ്. പ്രത്യക്ഷത്തിൽ ഒരു കുറ്റവും ചെയ്തു എന്ന തോന്നൽ ഇല്ലെങ്കിൽ അത് ഒരു Perfect Crime ആവുകയും ചെയ്യും. ഇതിനെ കുറിച്ച് പറയാൻ ഉള്ള കാരണം, ഏർലിംഗ് ജെപ്സൻ രചിച്ച നോവലിലെ പ്രധാന കഥാപാത്രം സമാനമായ അവസ്ഥയിൽ ആണ്‌.


  അതിലേക്കു അയാളെ നയിച്ച സംഭവങ്ങൾ ആണ്‌ സിനിമയുടെ വിഷയം. സ്ഥലം മാറി വന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ്‌ നായകൻ. അയാൾ വന്നത് ഒരു കൊച്ചു ഗ്രാമത്തിലേക്കു ആണ്‌. Mare of Easttown ലെ രഹസ്യങ്ങൾ നിറഞ്ഞ കൊച്ചു ടൗണിനെ ഓർമപ്പെടുത്തുന്ന ഗ്രാമം. ഇവിടെ ഓർമ വരുന്നത് അവിടത്തെ ആളുകളുടെ ഇടയിൽ ഉള്ള രഹസ്യങ്ങൾ ആണ്‌. സിനിമയിലെ പ്രസ്തുത ഗ്രാമം കുറേകൂടി അപരിഷകൃതം ആണ്‌. വലിയ വികസനം ഒന്നും ഇല്ലാത്ത സ്ഥലം. എന്നാൽ, അവിടെ ചില എഴുതപ്പെടാത്ത ചട്ടങ്ങൾ ഉണ്ട്. അതിലേക്കു ആണ്‌ റോബർട്ട് എന്ന പോലീസുകാരൻ എത്തി ചേരുന്നത്.


 പ്രക്ഷുബ്ധമായ മനസ്സോടെ ജോലി ആരംഭിക്കുന്ന അയാളെ എന്നാൽ കാത്തിരുന്നത് മറ്റു ചിലതാണ്. ഒരു പോലീസുകാരൻ എന്നതിലുപരി അയാൾ പലതിലും ഉൾപ്പടേണ്ടി വരുന്നു. അതിൽ പ്രധാനമായും ഒരു മരണം നടക്കുന്നു. അതിനോട് അനുബന്ധിച്ചു ചില കാര്യങ്ങൾ വെളിവാകുന്നു.കഥ രസകരം ആകുന്നതു അവിടെയാണ്. അവസാനത്തോട് അടുക്കുമ്പോൾ ഇനിയെന്ത് എന്നുള്ള ഭാവത്തിൽ ആകും പ്രേക്ഷകൻ.


  അതിൽ നിന്നും കഥാപാത്രത്തിന് ഉണ്ടാകുന്ന ട്രാൻസിഷൻ മികച്ചതായി തോന്നി. അത് ഒരു കഥാപാത്രത്തിന്  മാത്രമല്ല ഉണ്ടായത്. കഥാ ഗതിയെ അതെങ്ങനെ ബാധിക്കും എന്നറിയാൻ ചിത്രം കണ്ട് നോക്കൂ.


  എനിക്ക് നല്ലത് പോലെ ഇഷ്ടമായി.


Telegram Link: t.me/mhviews1


No comments:

Post a Comment