805. THE TRUTH BENEATH(KOREAN,2016),|Mystery|Crime|
Director: Kyoung-mi Lee
Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .
രാഷ്ട്രീയം പ്രധാന വിഷയം ആയി ആരംഭിക്കുന്ന The Truth Beneath എന്ന കൊറിയന്‍ ചിത്രം പിന്നീട് ഒരു മിസ്റ്ററി/ക്രൈം ചിത്രം ആയി മാറുന്നു.നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കുന്ന ചാന്‍ ജോംഗ് കുറെ കാലങ്ങളായി അനൌന്സര്‍ ആയി ജോലി ചെയ്യുകയായിരുന്നു.എന്നാല്‍ ഇത്തവണ ഇലക്ഷന്‍ ജയിക്കണം എന്ന ആഗ്രഹത്തോടെ തന്നെ അയാള്‍ പ്രചരണം തുടങ്ങുന്നു തന്‍റെ കന്നിയങ്കത്തില്‍.ആദ്യ ദിവസം അയാളുടെ ഭാര്യ ഹോംഗ് യോണും ഉത്സാഹത്തോടെ തന്‍റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായി.
എന്നാല്‍ അന്ന് അവരെ വരവേറ്റ വാര്‍ത്ത അവരുടെ ടീനെജ്കാരിയായ മകള്‍ മിന്‍-ജിന്നിനെ കാണുന്നില്ല എന്നതായിരുന്നു.പ്രത്യേകതരം സ്വഭാവക്കാരി ആയ മിന്‍ ജിന്നിന്റെ തിരോധാനം അവര്‍ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ പിന്നീട് മനസ്സിലായി സംഭവം അല്‍പ്പം ഗൌരവം ഉള്ളതാണ് എന്ന്.ഇലക്ഷന്‍ പ്രചരണം തുടര്‍ന്ന ചാന്‍ ഗോംഗ് മകളുടെ തിരോധാനം ഇലക്ഷനില്‍ സഹതാപ വോട്ടുകള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഹോംഗ് യോണ്‍ മകളെ കണ്ടെത്താന്‍ ഒറ്റയ്ക്ക് ഇറങ്ങി തിരിക്കുന്നു.തെളിവുകള്‍ ഇല്ലാതെ പോലീസും.
യോംഗ് ഹോന്‍ മകളുമായി ബന്ധം ഉള്ളവരെയും,അവള്‍ സ്ഥിരം ഫോണ്‍ വിളിക്കുന്നവരെയും അത് പോലെ മെയില്‍ അയക്കുന്നവരെയും എല്ലാം നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ തുടങ്ങി.അവരുടെ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് മിന്‍-ജിന്നിന്‍റെ സ്വഭാവം അവര്‍ കരുതിയത് പോലെ അല്ല എന്ന് മനസ്സിലാകുന്നത്.ഇതിന്റെ ഇടയ്ക്ക് അവളുടെ മറവു ചെയ്യപ്പെട്ട ശരീരം ലഭിക്കുന്നു.
ആരാണ് യഥാര്‍ത്ഥത്തില്‍ അവളെ കൊല്ലപ്പെടുത്തിയത്?അവളുടെ സുഹൃത്തുക്കള്‍ക്ക് അതില്‍ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും ആണോ?യോംഗ് ഹോന്നിന്റെ ഈ ഒറ്റയാള്‍ അന്വേഷണം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.പ്രേക്ഷകനെ കേസില്‍ പ്രതികള്‍ ആണെന്ന് ഉള്ള ധാരണ നല്‍കാന്‍ പല കഥാപാത്രങ്ങളിലൂടെയും ശ്രമിക്കുന്നുണ്ട്.എന്നാല്‍ക്കൂടിയും അധികം പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ നല്ല ഒരു കൊറിയന്‍ ചിത്രം ആകും പ്രേക്ഷകന്റെ മുന്നില്‍ അവസാനിക്കുക.

No comments:
Post a Comment