794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor.
ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്.
എന്നാല്‍ ബംഗാളി സിനിമയില്‍ ഇത്തരത്തില്‍ ഒരു നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലു എന്ന് പറയുന്നത് ഐതിഹാസിക ഡിട്ടക്ട്ടീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കപ്പെടുമ്പോള്‍ ആണെന്ന് തോന്നുന്നു.ശക്തവും പ്രശസ്തവുമായ ധാരാളം കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ബംഗാളില്‍ നിന്നും പിറവി കൊണ്ടിട്ടുണ്ട്.ശരദിന്ദു ബന്ധോപധയുടെ ബ്യോമ്കേഷ്,സത്യജിത് റേയുടെ ഫെലുദ,സുനില്‍ ഗംഗോപധ്യയുടെ കക്കാബന്ദു എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.പലപ്പോഴും വായനയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതര്‍ ആയവര്‍ പിന്നീട് ബംഗാളിന്റെ സിനിമ സംസ്ക്കാരത്തിന്റെ കൂടെ ഭാഗമായി തീര്‍ന്നൂ എന്ന് വേണം പറയാന്‍.
ഇജിപ്തില്‍ നടന്ന ഭരണ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു രഹസ്യം കണ്ടുപ്പിടിക്കാന്‍ കക്കബന്ധുവും അദ്ധേഹത്തിന്റെ ബന്ധുവായ ശോന്തുവും ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇജിപ്റ്റിലെ ഏകാധിപത്യ ഭരണം അവസാനിക്കുന്ന ദിവസങ്ങളില്‍ ആരംഭിക്കുന്ന സിനിമയുടെ കഥയില്‍ നിന്നും അല്‍പ്പം പുറകോട്ടു പോകുമ്പോള്‍ 2010ല്‍ അല്‍ മാമൂന്‍ എന്ന ബിസിനസ്സുകാരന്‍, അയാളുടെ ഗുരുവും കലാപങ്ങളിലെ സൂത്രധാരനും ആയ മുഫ്തി മുഹമ്മദ് അബോധാവസ്ഥയില്‍ കുറിച്ചിട്ട Hieroglyphic അടയാളങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുന്നു.
കലാപത്തിന്റെ ഇടയില്‍ മുഫ്തി മുഹമ്മദിന്റെ പക്കല്‍ എത്തി ചേര്‍ന്ന നിധിയുടെ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് അത് എന്ന് അല്‍ മാമൂന്‍ സംശയിക്കുന്നു.അത് കൊണ്ട് അതിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കക്കബന്ധുവിനെ സമീപിക്കുന്നു.എന്നാല്‍ കക്കാബന്ദു ആ അഭിപ്രായത്തോട് യോജിക്കുന്നില്ല.ഡല്‍ഹിയില്‍ ഉള്ള മുഫ്തി മുഹമ്മദിനെ സന്ദര്‍ശിച്ച ശേഷം കക്കാബന്ദു ശോന്തോയുടെ ഒപ്പം ഇജിപ്തിലേക്ക് യാത്രയാകുന്നു ആ അടയാളങ്ങളുടെ രഹസ്യം കണ്ടെത്താന്‍.ഇതേ സമയം മുഫ്തിയുടെ മറ്റൊരു ശിഷ്യനും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഹാനി അല്‍ ഖദിയും ആയി കക്കാബന്ദു പരിചയത്തില്‍ ആകുന്നു.അഭിപ്രായ വ്യത്യാസങ്ങളെയും വിശ്വാസമില്ലായും മൂലം അല്‍ മാമൂനും ഹാനിയും ഇപ്പോള്‍ ശത്രുക്കള്‍ കൂടിയാണ്.
കക്കാബന്ദു മുഫ്തി മുഹമ്മദിന്റെ അവ്യക്തമായ അടയാളങ്ങള്‍ കണ്ടെത്തുമോ ?അതിന്റെ രഹസ്യം എന്താണ്?ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം അറിയാന്‍ ചിത്രം കാണുക.തൊണ്ണൂറുകളിലെ ബാല പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തില്‍ ഉള്ള കഥകളും കഥാപാത്രങ്ങളും ധാരാളം വന്നിരുന്നു.അത്തരത്തില്‍ ഉള്ള ഒരു നൊസ്റ്റാള്‍ജിയയുടെ അകമ്പടിയോടെ ആണ് ഇത്തരം കഥാപാത്രങ്ങളെ പലപ്പോഴും അവതരിപ്പിക്കുക.എന്നാല്‍ 1979ല്‍ രൂപകല്‍പ്പന ചെയ്ത കഥാപാത്രത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നന്നായി ഇളക്കി പ്രതിഷ്ടിച്ചിരിക്കുന്ന ഈ ചിത്രത്തില്‍.
ബംഗാളി സിനിമയില്‍ വന്‍ വിജയങ്ങളില്‍ ഒന്നായി തീര്‍ന്ന ഈ പ്രസേന്ജിത് ചാറ്റര്‍ജി ചിത്രം സമാനമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ,സ്ഥിരം ഷെര്‍ലോക്ക് ഹോംസ് pattern ആണ് പിന്തുടര്‍ന്നതെങ്കിലും ഇത്തരത്തില്‍ ഉള്ള കഥകള്‍ വായനയിലൂടെയും സിനിമകളിലൂടെയും ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ചതായി തന്നെ അനുഭവപ്പെടും.ഈ ചിത്രത്തിന്റെ അടുത്ത ഭാഗം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു."യതി ഒഭിജാന്‍" എന്ന പേരില്‍.ശ്രീജിത്ത് മുഖര്‍ജി തന്നെയായിരുന്നു അതിന്റെയും സംവിധാനം ഒപ്പം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും.

No comments:
Post a Comment