797.MEMOIR OF A MURDERER(KOREAN,2017),|Mystery|Thriller|,Dir:-Shin-yeon Won,*ing:-Kyoung-gu Sul, Nam-gil Kim, Seol-Hyun Kim
സീരിയല്‍ കില്ലര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറിയന്‍ മിസ്റ്ററി ചിത്രങ്ങള്‍ സര്‍വസാധാരണം ആണ്.മിക്കപ്പോഴും നോവല്‍ രൂപങ്ങളുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വരുന്ന അത്തരം ചിത്രങ്ങള്‍ക്ക് ക്രൂരതയുടെ പര്യായം ആയ കഥാപാത്രങ്ങളെ ധാരാളം കാണാനാകും.പല ചിത്രങ്ങളും മികച്ചതാണെങ്കിലും "കൊറിയന്‍ സിനിമകളിലെ ക്ലീഷേ" എന്ന് പറയാവുന്ന സ്ഥിരം പ്രമേയങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.എന്നാല്‍ ഒരു സീരിയല്‍ കില്ലര്‍,അയാള്‍ ഇത് വരെ നേരിടാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതാണ് "Memoir of a Murderer" എന്ന ചിത്രത്തിന്‍റെ പ്രമേയം."Salinjaui Gieokbeob" എന്ന കിം-യംഗ്-ഹായുടെ നോവാലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ബ്യൂമ്ഗ്-സൂ പതിനേഴു വര്‍ഷങ്ങള്‍ മുന്‍പ് വരെ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യത ഇല്ല എന്ന സ്വന്തം അഭിപ്രായം മൂലം ധാരാളം ആളുകളെ കൊന്നൊടുക്കിയിരുന്നു രഹസ്യമായി.അയാള്‍ ശവശരീരങ്ങള്‍ എല്ലാം രഹസ്യമായി ഒരു സ്ഥലത്ത് മറവു ചെയ്തിരുന്നു.ഇപ്പോള്‍ വൃദ്ധനായി മാറിയ ബ്യൂംഗ് സൂ അല്ഷിമേഴ്സ് രോഗത്തിന്റെ പിടിയില്‍ ആണ്.പലപ്പോഴും അയാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങള്‍ എല്ലാം റെക്കോര്ഡറില്‍ രേഖപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.
മകളോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ സ്വയം പഴയക്കാല ഓര്‍മ്മകള്‍ ടൈപ്പ് ചെയ്തു സൂക്ഷിക്കാന്‍ തുടങ്ങി.ഈ സന്ദര്‍ഭത്തില്‍ ആയിരുന്നു ഒരു നാള്‍ താന്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും വണ്ടിയില്‍ വരുമ്പോള്‍ ഒരു കാറുമായി കൂട്ടിമുട്ടുന്നത്.വണ്ടിയില്‍ നിന്നും ഇറങ്ങിയ ബ്യൂംഗ് സൂ അതില്‍ രക്തം കാണുന്നു.വണ്ടി ഓടിച്ചിരുന്ന ആള്‍ ഒരു കൊലപാതകി ആണെന്ന് അയാള്‍ സംശയിക്കുന്നു.ബ്യൂംഗ് സൂ പോലീസില്‍ വിവരം അറിയിക്കുന്നു.എന്നാല്‍ പിന്നീട് സംഭവിച്ചത് എന്തായിരുന്നു?കൊലപാതകി എന്ന് സംശയിച്ച ആള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ ബ്യൂംഗ് സൂവിന്റെ തെറ്റായ ചിന്തകള്‍ ആയിരുന്നോ അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രമാണ് "Memoir of a Murderer".തനിക്കു സമമായി മറ്റൊരാള്‍ ഉണ്ടെന്നു തോന്നുകയും അയാളുടെ ചിന്തകള്‍ എത്രത്തോളം ക്രൂരം ആണെന്നും ചിന്തിക്കുന്ന ബ്യൂംഗ് സൂവിന്റെ കണ്ടെത്തലുകള്‍ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.നല്ല ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി തോന്നി ചിത്രം.

No comments:
Post a Comment