792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko.
നാടോടി പാട്ടുകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച കഥയുടെ Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ് പോലുമുണ്ട്.
Who Killed Cock Robin എന്ന തായ്‌വാന്‍ ചിത്രം മേല്‍പ്പറഞ്ഞ കവിത പോലെ ആണ്.അസാധാരണമായ രീതികളിലൂടെ ,ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു അപകടം ,അതില്‍ ഉള്‍പ്പെട്ടിരുന്ന പലരുടെയും മാറിയ ജീവിത സാഹചര്യത്തില്‍ അവരെ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനോടൊപ്പം ദുരൂഹതകള്‍ ഏറെ ഉള്ള ഒന്നായി മാറുന്നു.
വാംഗ് ഒരു പത്രപ്രവര്‍ത്തകനാണ്.വാര്‍ത്തകള്‍ കണ്ടെത്താന്‍ വേണ്ടി സാഹസികതകള്‍ക്ക് മടിക്കാത്ത യുവാവ്.ഒരു ദിവസം അപകടത്തില്‍പ്പെടുന്ന വാങ്ങിന്റെ Second-hand കാര്‍ മെക്കാനിക് പരിശോധിച്ചപ്പോള്‍ ആണ് അയാള്‍ ആ സത്യം മനസ്സിലാക്കുന്നത്.പണ്ട് അപകടത്തില്‍ ഉള്‍പ്പെട്ട വണ്ടിയുടെ എഞ്ചിനും ആ വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് വാങ്ങിന്റെ കയ്യില്‍ ഉള്ള ഇപ്പോഴത്തെ കാര്‍.അന്നത്തെ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ ആണ് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാംഗ് ദൃക്സാക്ഷി ആകേണ്ടി വന്ന ഒരു അപകടവും ആ കാറുമായി ബന്ധം ഉണ്ടെന്നു മനസ്സിലാകുന്നത്.
അതെ സമയത്ത് വാംഗിന്റെ ഒരു പിഴവ് മൂലം ജോലി നഷ്ടപ്പെടുന്നു.അയാള്‍ അന്ന് അപകടം നടന്ന സമയത്ത് എടുത്ത അവ്യക്തമായ ഫോട്ടോ ഉപയോഗിച്ച് സംഭവങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു.എന്നാല്‍ സംഭവം വിചാരിക്കുന്ന പോലെ അല്ലായിരുന്നു.സാധാരണ ഒരു അപകടം ആയി എല്ലാവരും കരുതിയിരുന്ന ആ സംഭവത്തിന് ദുരൂഹതകള്‍ ഏറെ ഉണ്ടായിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങള്‍,വ്യക്തികള്‍ എല്ലാം ഈ അപകടത്തില്‍ പങ്കുണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന പലരും അവരുടെ മറ നീക്കി പുറത്തു വരുന്നു.അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?വാംഗ് കണ്ടെത്തുന്ന സത്യങ്ങള്‍ ആരെയെല്ലാം ബാധിക്കുന്നു?വാംഗിന് ഈ സംഭവങ്ങളില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ വല്ലതും ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
പലപ്പോഴും സത്യവും മിഥ്യയും ആയി ധാരാളം വേര്‍ഷനുകള്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.വളരെ എളുപ്പം മനസ്സിലാകും എന്ന് ചിന്തിക്കുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.എന്നാല്‍ ഓരോ കഥാപാത്രവും ഈ സംഭവവും ആയുള്ള ബന്ധം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന്‍ അല്‍പ്പമെങ്കിലും കുഴപ്പത്തില്‍ ആകും.അന്ന് നടന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്നുള്ളത് എന്ന്.സിനിമയുടെ അവസാന ഭാഗങ്ങളില്‍ ചിത്രം വ്യക്തമാകുമ്പോള്‍ അവിടെയും അപ്രതീക്ഷിതമായ നഷ്ടങ്ങളും ലാഭങ്ങളും മാത്രം.Realistic ആയി ചിത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി Handheld Camera ഉപയോഗിച്ചായിരുന്നു ഈ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്തത്.അതിനു സംവിധായകന്‍ നല്‍കിയ വിശദീകരണം,പ്രേക്ഷകന്‍ അന്ന് നടന്ന അപകടം അവര്‍ നേരിട്ട് കണ്ട feel ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്നതാണ്.
അവസാനം Who Killed Cock Robin എന്ന നേഴ്സറി ഗാനം പോലെ ആര്?എന്തിനു?എങ്ങനെ? തുടങ്ങി ധാരാളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും,അത് പോലെ ഒരു സംഭവത്തിന് വ്യത്യസ്തമായ കാഴ്ചയിലൂടെ സിനിമ അവസാനിക്കുന്നു.

No comments:
Post a Comment