Sunday, 28 August 2016

700.THE UNTOUCHABLES(ENGLISH,1987)

700.THE UNTOUCHABLES(ENGLISH,1987),|Crime|Thriller|,Dir:-Brian De Palma,*ing:-Kevin Costner, Sean Connery, Robert De Niro.


  അമരിക്കയില്‍  Dry  Crusaders    എന്ന  പേരില്‍  അറിയപ്പെട്ടിരുന്ന  ഒരു  കൂട്ടം  ആളുകളുടെ  ശ്രമങ്ങളുടെ  ഫലമായി  1920  മുതല്‍  1933  വരെയുള്ള  കാലഘട്ടങ്ങളില്‍  മദ്യ  നിരോധനം ഉണ്ടാകുന്നു.കാനഡ പോലുള്ള  അയല്‍  രാജ്യങ്ങളില്‍  നിന്നും  മദ്യത്തിന്റെ  ഒഴുക്ക്  അമേരിക്കയിലേക്ക്  ഉണ്ടാകുന്നു  ഈ  കാലഘട്ടത്തില്‍.നിയമപരമായി  അല്ലാതെ  വരുന്നു  എന്നത്  കൊണ്ട്  തന്നെ  ഈ  കാലയളവില്‍  പലരും  ഈ  സൗകര്യങ്ങളോടെ കോടികള്‍  സമ്പാദിക്കുന്നു.അല്‍  കപ്പോന്‍  അത്തരത്തില്‍  ഒരാളായിരുന്നു.അയാളുടെ  കച്ചവടം  വലിയ  രീതിയില്‍   ആയിരുന്നു.പോലീസുകാര്‍  മുതല്‍  ഭരണത്തില്‍  ഇരിക്കുന്ന  പലരും   അയാളുടെ  മാസപ്പടി  പറ്റുന്നവര്‍  ആയി  മാറി.

  ഈ  സമയം  ആണ്  ട്രഷറി  ഡിപ്പാര്ട്ട്മെന്റ്റ്  പോലീസിനോട്  ഒത്തു  ചേര്‍ന്ന് അല  കപ്പോനെ  നിയമത്തിന്റെ  മുന്നില്‍  കൊണ്ട്  വരാന്‍  ശ്രമിക്കുന്നത്.ആ  ടീമിന്  നേതൃത്വം  നല്‍കിയത്  ട്രഷറി  ഉദ്യോഗസ്ഥന്‍  ആയ എലിയറ്റ്  നെസ്  ആയിരുന്നു.നെസ്  നേതൃത്വം  നല്‍കിയ ആദ്യ  ഓപറേഷന്‍  പരാജയപ്പെടുന്നു.ആരെയും  വിശ്വസിക്കാന്‍  ആകാത്ത  അവസ്ഥ.അങ്ങനെ  ആണ്  അയാള്‍ സ്വന്തമായി  ഒരു  ടീം  ഉണ്ടാക്കാന്‍  ശ്രമിക്കുന്നത്.ബീറ്റ്  പോലീസ്  ആയി  ജോലി  ചെയ്യുന്ന,എന്നാല്‍  രാജ്യത്തിലെ  നിയമം  സത്യസന്ധമായി  നടക്കണം  എന്ന്  ആഗ്രഹിക്കുന്ന ജിം,ട്രഷറി  ഉദ്യോഗസ്ഥന്‍  ആയ  ഓസ്ക്കാര്‍,പോലീസ്  പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സ്റ്റോണ്‍  എന്നിവര്‍  ആയിരുന്നു  ആ  ടീമില്‍.

  അവരുടെ  പ്രവര്‍ത്തനം  അപകടം  പിടിച്ചതായിരുന്നു.ചിത്രത്തിലെ  റെയില്‍വേ  സ്റ്റേഷന്‍  സീന്‍  ഒക്കെ  ശ്വാസം  പിടിചിരുന്നേ  കാണാന്‍  ഒക്കൂ.അപകടകരമായ  ദൌത്യം,അപകടകാരികള്‍  ആയ  ശത്രുക്കള്‍.അതായിരുന്നു  നെസ്സിനും  കൂട്ടര്‍ക്കും  നേരിടേണ്ടി  വന്ന  സാഹചര്യം.ഈ  സംഭവങ്ങള്‍  ആണ്  The Untouchables  എന്ന  പുസ്തകത്തിനെ  ആധാരമാക്കി  എടുത്ത  ചിത്രത്തിന്റെ  പ്രമേയം.തീര്‍ച്ചയായും   കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്നാണ്   ഇത്.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment