683.FLASKEPOST FRA P(DANISH,2016),|Thriller|,Dir:-Hans Petter Moland,*ing:-Nikolaj Lie Kaas, Fares Fares, Pål Sverre Hagen .
Department Q വിലെ കാര്‍ള്‍ മോര്ക്കും അസ്സാദും തങ്ങളുടെ മൂന്നാമത്തെ കേസ് അന്വേഷണവും ആയി വരുന്ന ചിത്രം ആണ് Flaskepost Fra P.ഡാനിഷ് കുറ്റാന്വേഷണ പരമ്പരയിലെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദ്യ രണ്ടു ഭാഗങ്ങളും അവതരിപ്പിച്ച Mikkel Nørgaard നു പകരം Hans Petter Moland ആണ്.ആദ്യ രണ്ടു ഭാഗങ്ങളുടെയുടെ അതെ പോലത്തെ മൂഡ് നിലനിര്‍ത്തി ആണ് ഈ ഭാഗവും അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ നായക കഥാപാത്രം ആയ കാര്‍ളിന്റെ വൈകാരികമായ വശത്തിന് ഈ ചിത്രത്തില്‍ മുന്‍പ് രണ്ടു ഭാഗങ്ങളിലും ഉണ്ടായ അത്ര പ്രാധാന്യം നല്‍കിയിട്ടില്ല.അത് കൊണ്ട് തന്നെ ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തം ആയി അന്വേഷണത്തിന് ആണ് ഈ ചിത്രം പ്രാധാന്യം നല്‍കിയിരിക്കുന്നതും ഒപ്പം സമകാലികമായ ചില വിവാദ വിഷയങ്ങളും ,
വെള്ളത്തിലൂടെ ഒഴുകി എത്തുന്ന ഒരു കുപ്പിയില്‍ കണ്ട സന്ദേശം ആണ് ഈ ചിത്രത്തിലെ സംഭവങ്ങളുടെ തുടക്കം കുറിക്കുന്നത്.കടലില്‍ ഒറ്റപ്പെട്ടു പോകുന്ന ആളുകള്‍ ഉപയോഗിച്ചിരുന്ന അതെ രീതിയില്‍ ആണ് ഈ സന്ദേശം എന്ന് പോലീസ് സംശയിക്കുന്നു.അവ്യക്തമായ സന്ദേശം ആണ് അതില്‍ ഉണ്ടായിരുന്നത്.പ്രത്യേകിച്ച് ഒരു കേസ് എന്ന് പോലും പറയാന്‍ കഴിയാത്ത സംഭവം. എന്നാല്‍ അതിന്റെ നിഗൂഡ സ്വഭാവവും അതില്‍ കാണപ്പെട്ട രക്തത്തിന്‍റെ അംശവും അത്യാവശ്യം പ്രാമൂഖ്യം നേടി കൊടുത്തൂ. അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ Department Q നെ നിയോഗിക്കുന്നു.പിന്നീട് നടക്കുന്ന അന്വേഷണവും അതിനെ അനുബന്ധിച്ച കാര്യങ്ങളും ആണ് ചിത്രം അവതരിപ്പിക്കുന്നത്.എന്തായിരുന്നു ആ കത്തിന്റെ ഉദ്ദേശം?ആരാണ് അത് അയച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
നേരത്തെ സൂചിപ്പിച്ചത് പോലെ കാര്‍ലിന്റെ വൈകാരികമായ വശം മാറ്റി വയ്ക്കപ്പെട്ട ഈ ചിത്രത്തില്‍ ആസാദിന്റെ കഥാപാത്രത്തിന് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക മത വിഭാഗം നേരിടുന്ന വിശ്വാസങ്ങളെ സംബന്ധിച്ചുള്ള ഒരു വശം പലപ്പോഴും ആയി പരാമര്‍ശിക്കുന്നുണ്ട്.അതിനൊപ്പം നന്മയുടെ പ്രതീകം ആയി ദൈവത്തെ കാണുന്നതും അതിന്റെ എതിര്‍വശം ആയി ചെകുത്താന്‍ വരുന്നതും,ദൈവം എന്ന ശക്തിയ്ക്ക് ബദല്‍ ആയി അതിന്റെ തിന്മ വശം എങ്ങനെ ഒക്കെ നിര്‍വചിക്കപ്പെടുന്നു എന്നും.ഡാനിഷ് സിനിമയിലെ തന്നെ ശ്രദ്ധേയം ആയ സിനിമ പരമ്പരയായി മാറുകയാണ് അത് കൊണ്ട് തന്നെ ഡാനിഷ് സിനിമ ചരിത്രത്തിലെ പ്രമൂഖ ചിത്രങ്ങളുടെ കൂട്ടത്തില്‍ ആണ് ഇപ്പോള്‍ ഈ പരമ്പരയുടെ സ്ഥാനവും.
പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളും ആയി ഒരു താരതമ്യത്തിന് മുതിരുന്നില്ല.അത് കൊണ്ട് തന്നെ പരിചിതരായ രണ്ടു കഥാപാത്രങ്ങള്‍ വീണ്ടും സ്ക്രീനില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പുതിയ ഒരു ചിത്രം തന്നെ ആയി കാണാം,ഈ ചിത്രവും കുറ്റാന്വേഷണ ചിത്രങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തില്ല.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment