Wednesday, 10 August 2016

686.INSANE(KOREAN,2016)

686.INSANE(KOREAN,2016),|Thriller|Mystery|,Dir:-Lee Chul-Ham*ing:-Gang Ye-Won,Lee Sang-Yoon


   ഒരു  സിനിമ  കാണുമ്പോള്‍   ഏറ്റവും  സന്തോഷം  തോന്നുന്നത്  എപ്പോഴാണ്  എന്ന്  ചോദിച്ചാല്‍ അധികം  ചിന്തിക്കാതെ  പറയാവുന്ന ഉത്തരം  ആണ് ഒരു  മിസ്റ്ററി  സിനിമയില്‍ പ്രേക്ഷകന്  നേരിട്ട്  കാണിച്ചു  കൊടുക്കുന്ന  രംഗങ്ങളില്‍  നിന്നും പാടെ  വ്യത്യസ്തമായി  മറ്റൊരു  സസ്പന്‍സ്  കൂടി  കരുതി വച്ചിട്ടുണ്ടാവുക  എന്നത്.ആ  ഒരു  കണക്കെടുപ്പില്‍ കൊറിയന്‍  സിനിമകള്‍  പലപ്പോഴും ഒരു  ഡിറ്റക്ട്ടീവ് /അപസര്‍പ്പക   നോവല്‍  വായിക്കുന്ന  പോലെ  ഉള്ള  അനുഭവം  ആയി  മാറാറുണ്ട്.കൊറിയന്‍  സിനിമകളില്‍ ഈ  രീതി  ഒരിക്കലും  അവസാനിക്കില്ല  എന്ന്  തോന്നുന്നു.എന്ത്  മാത്രം  സിനിമകള്‍  ആണ് ഈ  രീതിയില്‍   വരുന്നത് ?തീര്‍ച്ചയായും  ഈ  ഭാഷയില്‍  ഉള്ള  ചിത്രങ്ങളോട്  തോന്നുന്ന  പ്രത്യേക  ഇഷ്ടത്തിന്  ഇതും  കാരണം  ആകാം  പലര്‍ക്കും.

   Insane എന്ന  ചിത്രവും  മേല്‍പ്പറഞ്ഞ  കൊറിയന്‍  സിനിമകളുടെ പരമ്പരയില്‍  ഉള്‍പ്പെടുന്നതാണ്.ചിത്രത്തിന്റെ  ആരംഭം    പലപ്പോഴും  ക്ലീഷേ  എന്ന്  പറയാവുന്ന രീതിയില്‍  ആണ്.നാം-സൂ  എന്ന  പ്രശസ്ത  ടെലിവിഷന്‍  അവതാരകന്‍ അന്വേഷണാത്മകം  ആയ  പരിപാടിയിലൂടെ  പ്രശസ്തന്‍  ആയി  തീര്‍ന്നൂ.എന്നാല്‍  അയാള്‍ക്കെതിരെ  വന്ന  ആരോപണങ്ങള്‍  അയാളുടെ  കരിയര്‍ നശിപ്പിക്കുന്നു.ഒരു  വര്‍ഷത്തിനു  ശേഷം  വീണ്ടും  സ്വന്തം  തട്ടകത്തിലേക്ക്  മടങ്ങാന്‍  അയാള്‍ക്ക്‌  ഒരു  അവസരം  ലഭിക്കുന്നു.എന്നാല്‍ അഗ്നിബാധയാല്‍ നശിച്ചു  പോയ  ഒരു  പഴയ  മാനസികാരോഗ്യ ആശുപത്രിയില്‍  നിന്നും  രാത്രിയില്‍  കേള്‍ക്കുന്ന ശബ്ദങ്ങളെ  കുറിച്ചുള്ള  പരിപാടി  ആയിരുന്നു  അത്.

   പ്രേതങ്ങളെ അന്വേഷിച്ചു  പോയ  നാം സൂ  എന്നാല്‍  മറ്റു  ചിലത്  കണ്ടെത്തുന്നു.അയാളുടെ  സംശയങ്ങള്‍ അയാളെ  കൊണ്ടെത്തിക്കുന്നത് ആ  കെട്ടിടം  അഗ്നിക്ക്  ഇരയായ  നടന്ന  ദിവസം  നടന്ന  മറ്റു  കാര്യങ്ങളിലേക്ക്  ഉള്ള വെളിച്ചമായി  ആണ് അയാളുടെ  മുന്നില്‍  ഉള്ളത്  അന്ന്  അഗ്നിബാധയില്‍  നിന്ന്  രക്ഷപ്പെടുകയും  പിന്നീടു  രണ്ടാം  അച്ഛനെ  കൊല്ലപ്പെടുത്തി  എന്ന്  നിയമത്തിന്റെ മുന്നില്‍  ആരോപണ  വിധേയ  ആയ  സ്ത്രീയും.നാം സൂ  അന്വേഷിക്കുന്നത്  എന്താണ്?അയാള്‍ക്ക്‌  അതിനു  ഉത്തരം  ലഭിക്കുമോ?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.കൊറിയന്‍  സിനിമ സ്നേഹികള്‍ക്ക് ഇഷ്ടപ്പെടുന്ന  രീതിയില്‍  ആണ്  ചിത്രം അവതരിപ്പിച്ചിരിക്കുന്നത്  എന്ന  അഭിപ്രായം  ഉണ്ട്.തീര്‍ച്ചയായും  കാണാന്‍  ശ്രമിക്കുക.പ്രത്യേകിച്ചും  ട്വിസ്റ്റുകള്‍...!!!


More movie suggestions @www.movieholicviews.blogspot.ca 

No comments:

Post a Comment