Monday, 15 August 2016

691.CLEANER(ENGLISH,2007)

691.CLEANER(ENGLISH,2007),|Mystery|Crime|,Dir:-Renny Harlin,*ing:-Samuel L. Jackson, Ed Harris, Eva Mendes.



     ഭൂതക്കാലം  വേട്ടയാടുന്ന  മനുഷ്യന്‍.അയാള്‍ക്ക്‌ പല നഷ്ടങ്ങള്‍  ഉണ്ടായിട്ടുണ്ട്  ജീവിതത്തില്‍.പോലീസ്  ഉദ്യോഗസ്ഥന്‍  ആയിരുന്നിട്ടും  കൊലപാതകിയുടെ  വെടിയേറ്റ്‌  മരിക്കുന്ന  ഭാര്യ.രഹസ്യം  ആയെങ്കിലും  കളങ്കിതം  ആയി  മാറിയ  ഉദ്യോഗം.തോമസ്‌  കട്ലര്‍ എന്ന മുന്‍ക്കാല  പോലീസ്  ഉദ്യോഗസ്ഥന്‍  ഇപ്പോള്‍  തിരഞ്ഞെടുത്തിരിക്കുന്ന  ജോലിയുടെ  പുറകില്‍  ഇങ്ങനെ  ചില  കാരണങ്ങള്‍  കൂടി  ഉണ്ട്.വളര്‍ന്നു  വരുന്ന  മകള്‍.അമ്മയുടെ  മരണം  മുന്നില്‍  കണ്ട  അവളുടെ  ജീവിതത്നു  അയാള്‍ക്ക്‌  കൊടുക്കണ്ട  പ്രാധാന്യം .അങ്ങനെ  ഉള്ള  സംഭവങ്ങള്‍  അയാളെ  പോലീസ്  ജോലിയില്‍  നിന്നും  വിരമിപ്പിക്കാന്‍  ഉള്ള  തീരുമാനത്തില്‍  എത്തിക്കുന്നു.അയാള്‍  കണ്ടെത്തിയ  പുതിയ  ജോലി ഒരു  ക്ലീനര്‍  ആയിരുന്നു.


   ക്ലീനര്‍  എന്ന്  പറഞ്ഞാല്‍  സാധാരണ  ക്ലീനര്‍ അല്ല.മരണം  വരെ കച്ചവടവല്‍ക്കരിക്കുന്ന ഈ  കാലത്ത്  മരിച്ചവര്‍ ബാക്കി  ആക്കി  പോയ  അവരുടെ  ജീവന്‍റെ  ശേഷിപ്പുകളെ പുറന്തള്ളുക  എന്നതായിരുന്നു.മരിച്ചു  കഴിയുമ്പോള്‍ വെറും  മൃതദേഹം   മാത്രം  ആയി  മാറുന്നവരുടെ  ജീവന്റെ  അവശിഷ്ടങ്ങള്‍  വീടുകളില്‍  നിന്നും  മാറ്റുക.തോമസ്‌ ആ  ജോലിയില്‍  ആണ്  ഇപ്പോള്‍.അങ്ങനെ  ഒരു  ദിവസം  തോമസിന്  ഒരു  ദൌത്യം  ലഭിച്ചു.കൊല്ലപ്പെട്ട  ഒരാളുടെ  രക്ത  കറകള്‍  ഒരു  വീട്ടില്‍  നിന്നും  മാറ്റാനായി.ഒപ്പം മറ്റു  വിവരണങ്ങളും.തോമസ്‌  എന്നത്തേയും  പോലെ  തന്റെ  ജോലി  ചെയ്തു  തിരിച്ചു  വരുന്നു.എന്നാല്‍  പിറ്റേ  ദിവസം ചെയ്ത  ജോലിയുടെ  ബില്‍  കൊടുക്കാന്‍  ആയി  പോകുമ്പോള്‍  ആണ്  അയാള്‍  അത്  മനസ്സിലാക്കുന്നത്.അവിടെ  അങ്ങനെ  ഒരു  കൊലപാതകം  നടക്കുകയോ ആരും  മരണപ്പെടുകയോ  ചെയ്തിട്ട്  ഇല്ല  എന്ന്.

    സാങ്കേതികം  ആയി  പറഞ്ഞാല്‍  തോമസിനും  കൊല  നടത്തിയ  ആള്‍ക്കും  അറിയാവുന്ന  ഒരു  കൊലപാതകം  തെളിവുകള്‍  പോലും  അവശേഷിപ്പിക്കാതെ  കുഴിച്ചുമൂടി  എന്ന്.ആരാണ്  ഇതിനു  പിന്നില്‍??തോമസിനെ  വച്ച്  കളിച്ചത്  ആരാണ്??കൂടുതല്‍  വിവരങ്ങള്‍  അറിയാന്‍  ചിത്രം  കാണുക.വളരെ  സാധ്യതകള്‍  ഉള്ള  ഒരു   കഥ  ആയിരുന്നു  ഈ  ചിത്രത്തിന്  ഉണ്ടായിരുന്നത്.ഒരു  മികച്ച  ത്രില്ലര്‍  ആയി  മാറാന്‍  ഉള്ള  എല്ലാ സാഹചര്യവും.പൂര്‍ണമായും  മികച്ചതെന്നു  പറയാന്‍  സാധിക്കില്ലെങ്കിലും  മികച്ച  അവതരണം  ഉള്‍പ്പടെ  ഉള്ള  കാര്യങ്ങള്‍ അവസാനം  അല്‍പ്പം  ദുര്‍ബലം  ആയി  പോയ  കഥയെ  മികച്ചതാക്കി  മാറ്റി.ത്രില്ലര്‍  സിനിമ  പ്രേമികള്‍ക്ക്  ഇഷ്ടമാകുന്ന  രീതിയില്‍  ആണ്  ചിത്രത്തിന്റെ  അവതരണം  എന്ന്  പറയാം.


More movie sugestions @www/movieholicviews.blogspot.ca

No comments:

Post a Comment