Monday, 1 August 2016

681.THE WAILING(KOREAN,2016)

681.THE WAILING(KOREAN,2016),|Fantasy|Horror|Mystery|,Dir:-Hong-jin Na,*ing:- Jun Kunimura, Jung-min Hwang, Woo-hee Chun


    മഴ- കൊറിയന്‍  സിനിമകളില്‍  പ്രത്യേക  ഒരു  ഭംഗി  ആണ്.ഭയത്തിന്റെ  അരണ്ട  വെളിച്ചത്തില്‍  ഉള്ള   നിഗൂഡം  ആയ  ഒരു  സൗന്ദര്യം  ആകും  ഓരോ  ഫ്രെയ്മിലും.ഒരു  പക്ഷെ  ഒരു  മിസ്റ്ററി/ഹൊറര്‍  സിനിമയ്ക്കൊക്കെ  പറ്റിയ  ഏറ്റവും  മികച്ച  പശ്ചാത്തലം ആയിരിക്കും  മഴ.മഴ ഭയപ്പെടുത്തുന്നു  പലപ്പോഴും.പൊതുവേ  സമാധാനപൂര്‍ണം  ആയ  ആ  ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡത  ഓരോ രക്ത തുള്ളിയിലും അലിഞ്ഞു  ചേര്‍ന്ന  കൊലപാതകങ്ങള്‍ ജനങ്ങളെ  ഭയചകിതര്‍  ആക്കുന്നു.പ്രത്യേക  തരം  ഉന്മാദാവസ്ഥയില്‍  നടക്കപ്പെടുന്ന  കൊലപാതകങ്ങള്‍.ആ  മരണങ്ങള്‍ക്കെല്ലാം  പൊതുവായ  ഒരു  സ്വഭാവം  അതായിരുന്നു.

    പോലീസ്  ഉദ്യോഗസ്ഥന്‍   ആയ ജോംഗ് കൂ ,ആ  പദവിയില്‍ ഉള്ള  ഒരാള്‍ക്ക്‌  വേണ്ട  സാമര്‍ത്ഥ്യം  ഉള്ള  ആള്‍  അല്ലായിരുന്നു.എന്നാല്‍  അപകടം   തന്റെ കുടുംബത്തിലേക്കും  തന്റെ  കരങ്ങള്‍ നീട്ടുന്നു  എന്ന്  മനസ്സിലാക്കുമ്പോള്‍  ആണ് കേസ്  അന്വേഷണത്തില്‍ ശ്രദ്ധിക്കാന്‍  തുടങ്ങുന്നത്.പിന്നീട്   നടക്കുന്നതെല്ലാം  ഒരു  കെട്ടുക്കഥ  ആയി   തോന്നി  തുടങ്ങുന്നു .പുതുതായി  ആ  ഗ്രാമത്തിന്‍റെ  അടുത്തുള്ള  വനത്തില്‍ താമസിക്കാന്‍  തുടങ്ങിയ  ജാപ്പനീസ്  വൃദ്ധന്‍,തന്റെ  ആഭിചാര  കര്‍മങ്ങളിലൂടെ  ആ  ഗ്രാമത്തെ  നശിപ്പിക്കാന്‍  തയ്യാറെടുക്കുന്നു  എന്ന് അഭ്യൂഹം  പടരുന്നു.ജോംഗ്  കൂ  അയാളെ കാണാനായി  യാത്ര  തിരിക്കുന്നു.ഒരു  ശരാശരി പോലീസ്  ഉദ്യോഗസ്ഥന് ചെയ്യവുന്നതിലും  അപ്പുറം  സങ്കീര്‍ണം  ആയിരുന്നു  അവിടെ  നടക്കുന്ന  സംഭവങ്ങള്‍.ആഭിചാര  ക്രിയകളിലൂടെ അപകടകരമായ  സാഹചര്യങ്ങളിലൂടെ  ആ  ഗ്രാമം  സഞ്ചരിക്കുമ്പോള്‍ വിധി  അവര്‍ക്കായി  നീക്കി  വച്ചിരിക്കുന്നത്  എന്താണ്  എന്നാണു  ചിത്രം  അവതരിപ്പിക്കുന്നത്‌.


     The Chaser  എന്ന കൊറിയന്‍  ചിത്രം കൊറിയന്‍  സിനിമകളിലെ  മികച്ച  ചിത്രങ്ങളില്‍  ഒന്നാണ്.അതിന്റെ  സംവിധായകന്‍  ആയ  ഹോംഗ്  ജിന്‍  അവതരിപ്പിച്ചിരിക്കുന്ന  ഈ  ചിത്രം സാധാരണ  ഒരു  ആഭിചാര-പ്രേത  സിനിമയായി  തോന്നാമെങ്കിലും  ക്ലൈമാക്സില്‍  എത്തി  ചേരുമ്പോള്‍ ചുരുളഴിയുന്ന രഹസ്യങ്ങള്‍  ഏറെ  ആണ്.ഹ്വാംഗ്  ജുംഗ്  മിന്‍  ,കൊറിയന്‍  സിനിമയിലെ  എണ്ണം  പറഞ്ഞ  നടന്മാരില്‍  മുന്പന്തിയിലേക്ക്  പോകുമ്പോള്‍  അധികം  ആരും  പ്രതീക്ഷിക്കാത്ത  പ്രാധാന്യത്തോടെ  ആണ്  തന്റെ   കഥാപാത്രം  ചിത്രത്തിന്‍റെ  അവസാനം  മാറുന്നതായി  കാണാം.അത്  പോലെ  തന്നെ  ചുന്‍  വൂ  ഹിയും .അപ്രധാനമായ  കഥാപാത്രങ്ങള്‍  എന്ത്  കൊണ്ട്  ഇവര്‍  തിരഞ്ഞെടുത്തു  എന്ന്  പ്രേക്ഷകന്‍  ചിന്തിക്കുമ്പോള്‍  അതിനുള്ള  ഉത്തരം  ചിത്രത്തിന്റെ  അവസാനം  ലഭിക്കും.ഒരു  പക്ഷെ  ചിത്രത്തിന്റെ  മുഴുവന്‍  കഥയും  വേറെ  ഒരു  കാഴ്ചപ്പാടിലൂടെ  നോക്കി  കാണുമ്പോള്‍  The Wailing പ്രേക്ഷകനു  പ്രതീക്ഷിച്ചതിലും  അപ്പുറം  നല്‍കുന്നുണ്ട്.കൊറിയന്‍  സിനിമ  സ്നേഹികള്‍ക്ക്  മികച്ച  ഒരു  അനുഭവം ആണ്  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment