684.INTRUDERS(KOREAN,2013),|Thriller|Mystery|,Dir:-Young-seok Noh,*ing:-Suk-ho Jun, Tae-kyung Oh.
കൊറിയന്‍ സിനിമകളോട് ഒരു പ്രത്യേക കൌതുകം തോന്നുന്നത് പ്രേക്ഷകര്‍ സിനിമകളില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് പോലും അതിന്റെ അവസാന രംഗം കഴിയുമ്പോഴും ആലോചിക്കണം എന്ന pattern ആണെന്ന് തോന്നുന്നു.ഈ രീതിയില്‍ ഉള്ള അവതരണം സിനിമയുടെ ആസ്വാദനത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യങ്ങള്‍ക്ക് മുകളിലും ഈ ചിത്രങ്ങള്‍ അവയുടെ ഇത്തരം ഒരു Identity നില നിര്‍ത്തുന്നത് ഇത്തരം രീതികളോട് കാണിക്കുന്ന ചായ്‌വ് കാരണവും ആകാം.കൊറിയന്‍ സിനിമകളിലെ ഏറ്റവും മികച്ചതെന്ന് പലരും കരുതുന്ന Memories of Murder ഒക്കെ ഇത്തരം അവതരണ രീതി കൊണ്ട് പ്രസിദ്ധം ആണ്.
Intruders എന്ന ചിത്രം പേര് പോലെ തന്നെ ഒരാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയി വന്ന അതിഥികളെ കുറിച്ചുള്ള കഥയാണ് ഈ ചിത്രം.അപ്രതീക്ഷിതം ആയി അയാളുടെ ജീവിതത്തില്‍ ഇടപ്പെടുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകനില്‍ ഇത്തരം Genre ല്‍ വന്നിരുന്ന/വന്നു കൊണ്ടിരിക്കുന്ന അസംഖ്യം ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കും.എഴുത്തുകാരന്‍ ആയ സാംഗ് ജിന്‍ Writer's block എന്ന അവസ്ഥയെ നേരിട്ടപ്പോള്‍ ആയിരുന്നു യാതൊരു വിധ ശല്യവും ഉണ്ടാകില്ല എന്ന് കരുതി ആണ് സാംഗ് ചിന്‍ അവിടെ എത്തുന്നത്.ബസ് യാത്രയ്ക്കിടയില്‍ അയാള്‍ പരിചയപ്പെടുന്ന ഗ്രാമത്തിലെ യുവാവായ ഹാക്ക് സൂവിനെ ആണ്.അയാള്‍ ഗ്രാമീണന്റെ നിഷ്ക്കളങ്കതയോടെ പെരുമാറി എങ്കിലും സാംഗ് ജിന്നിന് അയാളോട് താല്‍പ്പര്യം തോന്നുന്നില്ല.മാത്രമല്ല,അയാള്‍ക്ക് വേണ്ടിയിരുന്നത് ഏകാന്തതയും ആയിരുന്നു..
രണ്ടു പക്ഷത്തുള്ള കൊറിയകള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം കൂടുതല്‍ ആയിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്.തണുപ്പുള്ള ആ ദിവസം മഞ്ഞിന്റെ ഇടയിലൂടെ സാംഗ് ജിന്‍ അയാളുടെ സുഹൃത്തിന്റെ മാതാപിതാക്കളുടെ ആ ബംഗ്ലാവില്‍ എത്തി ചേര്‍ന്നൂ.എന്നാല്‍ അയാള്‍ കരുതിയത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.തണുത്ത കാറ്റിലും മഞ്ഞു മൂടി കിടക്കുന്ന മണ്ണിലും എന്തോ നിഗൂഡത അയാള്‍ക്ക് അനുഭവിക്കുന്നുണ്ടായിരുന്നു.അപ്രതീക്ഷിതം ആയി അയാള്‍ക്ക് കുറച്ചു അതിഥികള്‍ ഉണ്ടാകുന്നു.സിനിമയുടെ മൊത്തം കഥ വേറെ ഒരു വഴിയിലേക്ക് മാറുന്നു.കണ്ടു പരിചയം ഉള്ള സിനിമകളുടെ വഴിയെ ആണ് ഈ ചിത്രം സഞ്ചരിക്കുന്നു എന്ന് തോന്നുമെങ്കിലും ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പ്രതീക്ഷകള്‍ മാറ്റി മറിച്ച് നല്ലൊരു മിസ്റ്ററി/ത്രില്ലര്‍ ആയി ഈ ചിത്രം മാറുന്നു/കൊറിയന്‍ സിനിമ പ്രേമികള്‍ക്ക് ഇഷ്ടമാകുന്ന ചിത്രം ആണ് Intruders.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment