296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler.
87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല.
Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഹിക്കപ് ആദ്യ ഭാഗത്തില്‍ കണ്ടെത്തിയ സത്യം അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.ഒപ്പം ബെര്‍ക്കിലെ ആളുകളുടെ ജീവിതവും.ജനങ്ങളും ഡ്രാഗനുകളും തമ്മില്‍ ഉള്ള ബന്ധത്തില്‍ അത് ഒരു വലിയ മാറ്റം ആണ് വരുത്തിയത്.ഒരിക്കല്‍ ശത്രുക്കള്‍ ആയിരുന്നവര്‍ അതില്‍ നിന്നും മാറാന്‍ ഹിക്കപ് കാണിച്ച ധൈര്യം അവരുടെ എല്ലാം ജീവിതം മാറ്റുന്നു.
ഒരു ദിവസം സുഹൃത്തുക്കളുടെ ഒപ്പം മറ്റു സ്ഥലങ്ങള്‍ കാണാനായി ഇറങ്ങിയ ഹിക്കപ്പിന്റെ മുന്നില്‍ പുതിയ ഒരു ശത്രുവിന്‍റെ വരവ് ഉണ്ടാകുന്നു.ഡ്രാഗന്‍ മാസ്റ്റര്‍ ആകാന്‍ വേണ്ടി ഡ്രാഗന്‍ സേനയെ ഒരുക്കാന്‍ നടക്കുന്ന ഡ്രാഗോ ബ്ലട്വിസ്ട്ടിനെ കുറിച്ച് അറിയുന്നു.ഹിക്കപ്പിനെ അടുത്ത ബെര്‍ക്കിന്റെ നേതാവാക്കാന്‍ ആഗ്രഹിക്കുന്ന പിതാവ് സ്റ്റൊയിക്കിനോട് ഹിക്കപ് ഈ വിവരം അറിയിക്കുന്നു.ഡ്രാഗോയുടെ പേര് സ്റ്റൊയിക്കിനെ ഭയപ്പെടുത്തുന്നു.ദ്രാഗോയുടെ ക്രൂരതകളെ കുറിച്ച് സ്റ്റോയിക്ക് ഹിക്കപ്പിനെ അറിയിക്കുന്നു.
എന്നാല്‍ ഇത്തവണയും ആക്രമം അല്ലാതെ മറ്റു വഴികള്‍ ദ്രാഗോയെ അനുനയിപ്പിക്കാന്‍ ഉണ്ടാകും എന്ന് ഹിക്കപ് കരുതുന്നു.അതിനായി അവന്‍ ശ്രമിക്കുന്നു.ആ ശ്രമം ഹിക്കപ്പിനെ കൊണ്ടെത്തിക്കുന്നത് വലിയ ഒരു ലോകവും അവനെ അവിടെ തേടി ഇരിക്കുന്ന സത്യത്തിന്‍റെ അടുക്കലാണ്.ഈ ഭാഗം കുറച്ചും കൂടി നല്ലതായി തോന്നി ആദ്യ ഭാഗത്തില്‍ നിന്നും.ഈ രണ്ടു ഭാഗങ്ങളും കണ്ടതോട് കൂടി ഇവയുടെ ആരാധകന്‍ ആയി ഞാന്‍ മാറി,ടി വി സീരീസ് ഇതേ കഥാപാത്രങ്ങളെ പ്രമേയം ആക്കി ഇറങ്ങിയിട്ടുണ്ട് അനിമേഷന്‍ രൂപത്തില്‍,
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment