293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |.
87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു.
Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത് ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെ ഉന്മൂലനം ചെയ്യുന്ന വിഭാഗത്തിന്റെ തലവന്‍ ആയ ആര്‍ച്ചി ബാള്‍ട് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.നഗരത്തിന്റെ മേയര്‍ ലോര്‍ഡ് പോര്‍ത്ളി ലിന്‍ഡ്,ആര്‍ച്ചി ബാള്‍ട് ബോക്സ്ട്രോള്‍സിനെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്ന ദിവസം അധികാരത്തിന്റെ പ്രതീകമായ വെളുത്ത തൊപ്പി അയാള്‍ക്ക് കൊടുക്കും എന്ന് പ്രഖ്യാപിക്കുന്നു.
അധികാരത്തിന്‍റെ വെള്ള തൊപ്പി ലഭിക്കുന്നതിലും ആര്‍ച്ചി ബാള്‍ടിനെ മയക്കുന്നത് നഗരത്തിലെ പ്രമൂഖരോടൊപ്പം ഒത്തു ചേരാവുന്ന മേയറുടെ വീട്ടിലെ ചീസ് രുചിച്ചു നോക്കുന്ന മുറി ആണ്.അമൂല്യവും അപൂര്‍വവുമായ ചീസ് ആണ് അവിടെ ഉപയോഗിച്ചിരുന്നത്.ചീസ് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്ന അസുഖം ആര്ചിക്ക് ഉണ്ട്.എന്നാലും അയാള്‍ ബോക്സ്ട്രോല്‍സിനെ കുറിച്ചുള്ള കഥകള്‍ എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു.ഇതേ സമയം ബോക്സ്ട്രോളുകള്‍ അവര്‍ വളര്‍ത്തുന്ന എഗ്സ് എന്ന് പേരുള്ള മനുഷ്യ കുഞ്ഞുമായി ജീവിക്കുകയാണ്.എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ച്ചി ബാള്‍ട് അയാളുടെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറേ ഏറെ സത്യങ്ങള്‍ പുറത്തു വരുന്നു.
ആ സത്യങ്ങള്‍ ആ നഗരത്തിലെ ആളുകളുടെ വിശ്വാസങ്ങളെ എങ്ങനെ ബാധിക്കും എന്നും.അത് അവിടെ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആകും എന്നതാണ് ബാക്കി സിനിമ.സ്ഥിരം കഥയാണ് ചിത്രത്തിന് ഉള്ളതെങ്കിലും നല്ല നിലവാരം തോന്നി ചിത്രത്തിന്.പ്രത്യേകിച്ചും അനിമേഷന്‍ വിഭാഗവും പിന്നെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച ബെന്‍ കിങ്ങ്സ്ലി പോലുള്ളവരുടെ വന്‍ നിരയും.ഓസ്കാര്‍ പുരസ്ക്കാര വേളയില്‍ മികച്ച അനിമേഷന്‍ ചിത്രം ആകാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നിയ The Story of Princess Kaguya യോടൊപ്പം വരില്ലെങ്കിലും ഹോളിവുഡ് അനിമേഷന്‍ രംഗത്ത് നിന്നുള്ള ഒരു നല്ല ചിത്രമായി തോന്നി.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment