Tuesday, 10 February 2015

294.IN THE VALLEY OF ELAH(ENGLISH,2007)

294.IN THE VALLEY OF ELAH(ENGLISH,2007),|Crime|Mystery|Drama|,Dir:Paul Haggis,*ing:-Tommy Lee Jones, Charlize Theron, Jonathan Tucker .

  ഭയം -മനുഷ്യന് ഏറ്റവും പേടി ഉള്ളത് ഭയത്തെ ആകും.ഭയം അതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത് അങ്ങനെയാണ്.ഗോലിയാത്തിനെ തറ പറ്റിക്കാന്‍ ദാവീദ് ഉപയോഗിച്ച തന്ത്രം ഒരു പക്ഷേ തന്‍റെ ഭയം എന്ന വികാരത്തെ തിരിച്ചു പേടിപ്പിക്കുക എന്നതാകും.രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വാതില്‍ തുറന്നു ഇടാന്‍ അമ്മയോട് ആവശ്യപ്പെടുന്ന കുട്ടിയും ഈ ഭയത്തിന്‍റെ ഇര ആകാം.ചിത്രം പറഞ്ഞു വരുന്നതും ഇത്തരം ഒരു പ്രമേയം ആണ്.ഭയത്തെ നേരിടുമ്പോള്‍ അല്ലെങ്കില്‍ ഭയത്തെ ഒരാള്‍ പേടിപ്പിക്കുമ്പോള്‍ അയാള്‍ക്ക്‌ എന്ത് മാറ്റങ്ങള്‍ ആകും സംഭവിക്കുക?

   മൈക്ക് ഒരു അമേരിക്കന്‍ സൈനികന്‍ ആണ്.യുവാവായ മൈക്ക് അമേരിക്കയുടെ ഇറാക്ക് അധിനിവേശ കാലത്ത് പട്ടാളത്തില്‍ ഉണ്ടായിരുന്നു.പട്ടാളത്തില്‍ പോലീസ് ആയി വിരമിച്ച ഹാങ്ക് ഡീര്‍ഫീല്‍ഡ് മൈക്കിന്റെ പിതാവാണ്.പട്ടാള ക്യാമ്പില്‍ നിന്നും മൈക്കിനെ കാണാതായത് അറിയിച്ചു കൊണ്ടാണ് ഹാങ്കിനു ആ ഫോണ്‍ സന്ദേശം ലഭിക്കുന്നത്.ഹാങ്ക് മകനുമായുള്ള വിനിമയ മാര്‍ഗങ്ങള്‍ തകരാറില്‍ ആണെന്ന് മനസ്സിലാക്കുന്നു.ഒരു മകനെ കണ്ടെത്താന്‍ ഉള്ള വ്യഗ്രതയോടെയാണ് ഹാങ്ക് മൈക്കിനെ തേടി ഇറങ്ങുന്നത്.രണ്ടു ദിവസം കാര്‍ ഓടിച്ചു എത്തേണ്ട സ്ഥലത്ത് ഹാങ്ക് ഒരു ദിവസം കൊണ്ട് എത്തുന്നു .മകന് എന്ത് സംഭവിച്ചു എന്നറിയാന്‍ ഉള്ള അയാളുടെ ആഗ്രഹം അത്രയ്ക്ക് ഉണ്ടായിരുന്നു.ഒരു മോട്ടലില്‍ മുറി എടുത്തു ഹാങ്ക് മകനെ അന്വേഷിച്ചു തുടങ്ങുന്നു.

  പട്ടാള ക്യാമ്പില്‍ ചെന്ന് മൈക്ക് ഉപയോഗിച്ചിരുന്ന മുറി ഹാങ്ക് കാണുന്നു.ഹാങ്കിനെ സുഹൃത്തുക്കളെയും പരിചയപ്പെടുന്നു.എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരും മൈക്കിനെ കണ്ടിട്ടില്ല എന്ന വിവരം ആണ് അയാള്‍ക്ക്‌ ലഭിച്ചത്.അവിടെ നിന്നും ലഭിച്ച പ്രവര്‍ത്തന രഹിതമായ മൈക്കിന്റെ മൊബൈല്‍ ഫോണ്‍ ഹാങ്ക് ആരും അറിയാതെ കൈക്കല്‍ ആക്കുന്നു.മൈക്കിന് അച്ഛനോട് പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു.അത് ഹാങ്ക് ഒരു റെക്കിയുടെ സഹായത്തോടെ കുഴിചെടുക്കാന്‍ ആരംഭിക്കുന്നു. തന്‍റെ മകന്‍റെ തിരോധാനം  അന്വേഷിക്കണം എന്ന ആവശ്യവുമായി അയാള്‍ പോലീസിനെ സമീപിക്കുന്നു.എന്നാല്‍ അപ്രധാന കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ വിധിക്കപ്പെട്ട ഡിറ്റക്ട്ടീവ് എമിലി ആ കേസ് അന്വേഷിക്കേണ്ടത് പട്ടാളം ആണെന്ന് പറഞ്ഞു അയാളെ തിരിച്ചു അയക്കുന്നു.എന്നാല്‍ അടുത്ത ദിവസം വന്ന വാര്‍ത്ത അവരെ ഞെട്ടിച്ചു.എന്തായിരുന്നു അത്?അത് മൈക്കിനെ സംബന്ധിച്ചുള്ളത് ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ടോമി ലീ ജോണ്‍സിന്റെ ഹാങ്ക് എന്ന അച്ഛന്‍ കഥാപാത്രം അത്തവണത്തെ മികച്ച നടനുള്ള ഓസ്ക്കാര്‍ നാമ നിര്‍ദേശം നല്‍കാന്‍ സഹായിച്ചു.നിഗൂഡതയാണ്  ചിത്രത്തിന്‍റെ കാതല്‍.പ്രത്യേകിച്ച് ഒരു ത്രില്ലര്‍ എന്ന നിലയില്‍ നല്‍കുന്ന ഒരു ഗ്രിപ്പിലും അധികം ഈ ചിത്രത്തിന് പറയാന്‍ ഏറെ ഉണ്ട്.ഭയത്തെ കുറിച്ചും അത് പോലെ മൈക്കിന് എന്ത് സംഭവിച്ചു എന്നും.തീര്‍ച്ചയായും കണ്ടിരിക്കാന്‍ കൊള്ളുന്ന ചിത്രം ആണ് In The Valley Of Elah.

 More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment